Thursday Astro Remedies: പങ്കാളിയുമായി എന്നും തർക്കമാണോ..? ദാമ്പത്യ ജീവിതത്തിലെ പ്രശ്നപരിഹാരത്തിന് വ്യാഴാഴ്ച ഈ കാര്യങ്ങൾ ചെയ്യൂ!

Thursday Astro Tips for Married Life: ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഘടകങ്ങളാണ് സമ്പത്ത്, ദാമ്പത്യജീവിതം, കുട്ടികൾ. മാനസിക സമ്മർദ്ദം, ഗാർഹിക പ്രശ്നങ്ങൾ എന്നിവയിൽ നിന്നും മുക്തി നേടുന്നതിന് വ്യാഴാഴ്ച ദിവസം വ്യാഴ ഗ്രഹത്തെ ആരാധിക്കുന്നത് ജീവിതത്തിൽ സന്തോഷവും സമാധാനവും നൽകുമെന്നാണ് വിശ്വാസം.

Thursday Astro Remedies: പങ്കാളിയുമായി എന്നും തർക്കമാണോ..? ദാമ്പത്യ ജീവിതത്തിലെ പ്രശ്നപരിഹാരത്തിന് വ്യാഴാഴ്ച ഈ കാര്യങ്ങൾ ചെയ്യൂ!

Thursday Astro Remedies

Published: 

16 Oct 2025 07:23 AM

ഇന്ന് ഒക്ടോബർ 16 വ്യാഴാഴ്ച. ജ്യോതിഷപ്രകാരം ആഴ്ചയിലെ ഓരോ ദിവസവും ഓരോ ദേവതകൾക്കായാണ് സമർപ്പിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ ഇവരെ പ്രീതിപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്താൽ ജീവിതത്തിൽ സർവ്വ ഐശ്വര്യവും മനസ്സമാധാനവും ലഭിക്കുമെന്നാണ് വിശ്വാസം. അത്തരത്തിൽ ഇന്ന് വ്യാഴാഴ്ചയാണ്. 9 ഗ്രഹങ്ങളിലെ പ്രധാനപ്പെട്ട ഒരു ഗ്രഹമാണ് വ്യാഴം. ഏതൊരു വ്യക്തിയുടെയും ജാതകത്തിൽ വ്യാഴം പ്രധാനപ്പെട്ട ഒരു ഗ്രഹമാണ് എന്നാണ് ജ്യോതിഷം പറയുന്നത്. ദേവന്മാരുടെ ഗുരു എന്നും വ്യാഴം അറിയപ്പെടുന്നു.

മാനസിക സമ്മർദ്ദം, ഗാർഹിക പ്രശ്നങ്ങൾ എന്നിവയിൽ നിന്നും മുക്തി നേടുന്നതിന് വ്യാഴാഴ്ച ദിവസം വ്യാഴ ഗ്രഹത്തെ ആരാധിക്കുന്നത് ജീവിതത്തിൽ സന്തോഷവും സമാധാനവും നൽകുമെന്നാണ് വിശ്വാസം. മാത്രമല്ല ഒരു വ്യക്തിയുടെ ജാതകത്തിൽ വ്യാഴം ദുർബലം ആണെങ്കിൽ ആ വ്യക്തിക്ക് ഒരിക്കലും അയാളുടെ ജീവിതത്തിൽ പുരോഗതി കൈവരിക്കാൻ സാധിക്കില്ല. ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഘടകങ്ങളാണ് സമ്പത്ത്, ദാമ്പത്യജീവിതം, കുട്ടികൾ.

ഇവ മൂന്നും ആ വ്യക്തിക്ക് ശുഭകരമായി ലഭിക്കണമെങ്കിൽ ജീവിതത്തിൽ വ്യാഴത്തിന്റെ അനുഗ്രഹം കൂടിയേ തീരൂ. ഹിന്ദു ഗ്രന്ഥങ്ങളിൽ വ്യാഴത്തെ സമ്പത്തിന്റെയും സമൃദ്ധിയുടെയും ഘടകമായാണ് കണക്കാക്കുന്നത്. വിശ്വാസങ്ങൾ പ്രകാരം വ്യാഴാഴ്ച മഹാവിഷ്ണുവിനെ നിയമങ്ങളും ചട്ടങ്ങളും ഉപയോഗിച്ച് ആരാധിച്ചാൽ ആ വ്യക്തിയുടെ ജീവിതത്തിൽ സന്തോഷം നിറയും. മനസ്സമാധാനം ലഭിക്കും, അതിനാൽ ജീവിതത്തിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ നിറവേറ്റപ്പെടാനും ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇനി പറയുന്ന കാര്യങ്ങൾ ചെയ്യൂ.

വ്രതം അനുഷ്ഠിക്കുക

വ്യാഴം ഗ്രഹത്തെ പ്രീതിപ്പെടുത്തുന്നതിനായി വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കണം. അതിന് നിങ്ങളുടെ വീട്ടിലുള്ള വാഴ ചെടിയെ വെള്ളം അർപ്പിച്ച് ആരാധിക്കുക. ഇങ്ങനെ ചെയ്യുന്നത് വിവാഹത്തിലെ തടസ്സങ്ങൾ നീക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാവില്ല. രാവിലെ എഴുന്നേറ്റ് വ്രതം എടുത്തതിനുശേഷം വൈകുന്നേരം വാഴയെ പൂജിക്കുന്നതാണ് ഉത്തമം.

ദാനം നൽകുക

വ്യാഴാഴ്ച ദിവസങ്ങളിൽ മഞ്ഞ വസ്ത്രങ്ങൾ, മഞ്ഞപ്പഴങ്ങൾ, കുങ്കുമം, മഞ്ഞ ചന്ദനം, അല്ലെങ്കിൽ മഞ്ഞൾ എന്നിവ ദാനം ചെയ്യുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇങ്ങനെ ചെയ്യുന്നത് നമ്മുടെ ആരോഗ്യപ്രശ്നങ്ങൾ നീക്കും സന്തോഷം വർദ്ധിപ്പിക്കും. ഇതോടൊപ്പം വീട്ടിലും സന്തോഷവും സമാധാനവും ഉണ്ടാകും.

വ്യാഴാഴ്ച്ച ഈ മന്ത്രങ്ങൾ ജപിക്കൂ

ഗുരു മൂലമന്ത്രം

ഓം ബൃഹസ്പതയേ നമഃ

ഗുരു ഗായത്രി മന്ത്രം

ഓം വൃഷഭധ്വജായ വിദ്മഹേ

കൃണീ ഹസ്തായ ധീമഹി

തന്നോ ഗുരു പ്രചോദയാത്

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌ ഇവിടെ നൽകിയിരിക്കുന്നത്‌. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)

ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?
കാരറ്റിന്റെ ​ഗുണം ഇരട്ടിയാക്കും, ഇങ്ങനെ വാങ്ങൂ...
ഡൈ വേണ്ട, നര മാറ്റാൻ ഒരു സ്പൂൺ വെളിച്ചെണ്ണ മതി
പൂനിലാവ് ഉദിച്ചതുപോലെ! പുതിയ ചിത്രങ്ങളുമായി മീനാക്ഷി
കിടപ്പു രോഗിയെ വോട്ട് ചെയ്യിക്കാൻ എത്തിയപ്പോൾ
ജനങ്ങൾ മടുത്തു അവർക്ക് മാറ്റം വേണം
ദിലീപും കാവ്യയും വോട്ട് ചെയ്യാൻ
ട്രെയിനിൻ്റെ മേളിൽ കേറിയാൽ