AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: ദേഷ്യം ഒഴിവാക്കുക, ജോലിയിൽ തടസ്സങ്ങൾ ഉണ്ടായേക്കാം; അറിയാം ഇന്നത്തെ നക്ഷത്രഫലം

Horoscope In Malayalam Today: എല്ലായിപ്പോഴും ജീവിതത്തിൽ സമാധാനമോ സന്തോഷമോ ഉണ്ടാകണമെന്നില്ല. ചില ദിവസങ്ങളിൽ അപ്രതീക്ഷിതമായ കാര്യങ്ങളും ഉണ്ടായേക്കാം. അത്തരത്തിൽ ഇന്ന് നിങ്ങളുടെ ജീവിതത്തിൽ നടക്കാൻ സാധ്യതയുള്ള നല്ലതും മോശവുമായ കാര്യങ്ങളുടെ ചില സൂചനകൾ നക്ഷത്രഫലത്തിലൂടെ വായിച്ചറിയാം.

Today’s Horoscope: ദേഷ്യം ഒഴിവാക്കുക, ജോലിയിൽ തടസ്സങ്ങൾ ഉണ്ടായേക്കാം; അറിയാം ഇന്നത്തെ നക്ഷത്രഫലം
HoroscopeImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 02 Jun 2025 06:14 AM

പ്രതീക്ഷയുടെ പുതിയൊരു പുലരികൂടി വന്നെത്തി. എന്നത്തെയും പോലെ ഇന്നും ഏറെ സന്തോഷവും സമാധാനവും ആ​ഗ്രഹിച്ചായിരിക്കും ഓരോ വ്യക്തികളും ദിവസം തുങ്ങുന്നത്. എന്നാൽ എല്ലായിപ്പോഴും ജീവിതത്തിൽ സമാധാനമോ സന്തോഷമോ ഉണ്ടാകണമെന്നില്ല. ചില ദിവസങ്ങളിൽ അപ്രതീക്ഷിതമായ കാര്യങ്ങളും ഉണ്ടായേക്കാം. അത്തരത്തിൽ ഇന്ന് നിങ്ങളുടെ ജീവിതത്തിൽ നടക്കാൻ സാധ്യതയുള്ള നല്ലതും മോശവുമായ കാര്യങ്ങളുടെ ചില സൂചനകൾ നക്ഷത്രഫലത്തിലൂടെ വായിച്ചറിയാം.

മേടം

ഈ രാശിക്കാർക്ക് ഇന്ന് ചിലവുകൾ വർദ്ധിക്കുന്നതാണ്. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് നിങ്ങൾ വിഷമിച്ചേക്കാം. സന്താനങ്ങളിൽ നിന്ന് സന്തോഷകരമായ വാർത്തകൾ കേൾക്കാനുള്ള അവസരമുണ്ടാകും.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. നിങ്ങൾ ഇന്ന് നല്ല കാര്യങ്ങൾ ചെയ്യാൻ സമയം കണ്ടെത്തും. അതിലൂടെ മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കും.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് സമ്മർദ്ദം നിറഞ്ഞ ദിവസമായിരിക്കും. ജോലിസ്ഥലത്ത് കൂടുതൽ ജോലിഭാരം ഉണ്ടാകും. ബിസിനസ്സുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടായാൽ അത് ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കണം.

കർക്കിടകം

ഇന്ന് നിങ്ങൾക്ക് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും. കുടുംബാംഗങ്ങളിൽ ആരെങ്കിലും പറയുന്ന കാര്യങ്ങൾ നിങ്ങളെ വേദനിപ്പിച്ചേക്കാം. ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കുക.

ചിങ്ങം

ഇന്ന് നിങ്ങൾക്ക് വളരെ തിരക്കുള്ള ദിവസമായിരിക്കും. ബിസിനസ് ചെയ്യുന്ന ആളുകൾക്ക് ഇന്ന് നല്ല ദിവസമായിരിക്കും. അതുപോലെ പുതിയ വസ്തുക്കൾ വാങ്ങാനുള്ള ആഗ്രഹം ഇന്ന് നടക്കും.

കന്നി

ഇന്ന് കന്നി രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങളുടെ ദിവസമായിരിക്കും. ജോലിസ്ഥലത്ത് നിങ്ങൾക്ക് ആരിൽ നിന്നെങ്കിലും ചതി പറ്റാൻ സാധ്യതയുണ്ട്. അതിനാൽ വളരെയധികം സൂക്ഷിക്കുക.

തുലാം

ദാമ്പത്യ ജീവിതം നയിക്കുന്ന ആളുകൾക്ക് അവരുടെ പങ്കാളിയുമായി സന്തോഷത്തോടെ മുന്നോട്ട് പോകാൻ കഴിയും. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്.

വൃശ്ചികം

പുതിയ കാര്യങ്ങൾ തുടങ്ങാൻ നല്ല ദിവസമാണ്. മക്കളുടെ വിവാഹത്തിന് തടസ്സങ്ങൾ ഉണ്ടെങ്കിൽ അത് ഇന്നത്തോടെ മാറികിട്ടും. ആർക്കും പണം കടം കൊടുക്കാതിരിക്കാൻ ശ്രമിക്കുക.

ധനു

ഇന്ന് നിങ്ങൾക്ക് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. ദൂരെ യാത്രകൾ പോകാൻ സാധ്യതയുണ്ട്. നിങ്ങൾ ആ​ഗ്രഹിക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് പൂർത്തിയാക്കാൻ സാധിക്കും.

മകരം

വീട്ടിലെ കാര്യങ്ങളെക്കുറിച്ച് നിങ്ങൾ വിഷമിക്കും. ജോലിസ്ഥലത്ത് നല്ല കാര്യങ്ങൾ ചെയ്യാൻ അവസരം ലഭിക്കും. തെറ്റുകൾ കുടുംബാംഗങ്ങൾക്കിടയിൽ ചർച്ചയാകും.

കുംഭം

ഇന്ന് നിങ്ങൾക്ക് പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത ഏറെയാണ്. ബിസിനസ് ചെയ്യുന്ന ആളുകൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വീട്ടിലേക്ക് ഒരു പുതിയ അതിഥി വന്നേക്കാം.

മീനം

വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം നേടാൻ സാധിക്കും. ഗവൺമെൻ്റ് ജോലി ചെയ്യുന്ന ആളുകൾക്ക് നേട്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)