Horoscope Today: സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! അപകടം, ശത്രുശല്യം; അറിയാം ഇന്നത്തെ രാശിഫലം
Today Horoscope On Chingam Two: ചില നക്ഷത്രക്കാരെ വലിയ പ്രശ്നങ്ങൾ അലട്ടിയേക്കാം. മറ്റ് ചിലർക്ക് സന്തോഷവും സമാധാനവും നിറഞ്ഞ ദിവസമായിരിക്കാം. അത്തരത്തിൽ ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെയായിരിക്കുമെന്ന് അറിയാൻ വായിക്കൂ ഇന്നത്തെ സമ്പൂർണ രാശിഫലം.
ഇന്ന് ചിങ്ങം രണ്ട് ഓഗസ്റ്റ 18 തിങ്കളാഴ്ച്ച. നിങ്ങളുടെ ഒരു ദിവസം എങ്ങനെയാണെന്ന് മുൻകൂട്ടി അറിയാൻ കാത്തിരിക്കുകയാണെങ്കിൽ അല്പം കരുതലോടെ ഇരിക്കാൻ സാധിക്കും. ചില നക്ഷത്രക്കാരെ വലിയ പ്രശ്നങ്ങൾ അലട്ടിയേക്കാം. മറ്റ് ചിലർക്ക് സന്തോഷവും സമാധാനവും നിറഞ്ഞ ദിവസമായിരിക്കാം. അത്തരത്തിൽ ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെയായിരിക്കുമെന്ന് അറിയാൻ വായിക്കൂ ഇന്നത്തെ സമ്പൂർണ രാശിഫലം.
മേടം
മേടം രാശിക്കാർക്ക് ഈ ആഴ്ച പൊതുവെ നല്ലതായിരിക്കുമെന്നാണ് രാശിഫലം പറയുന്നത്. ചെയ്യുന്ന കാര്യങ്ങൾ ഗുണം ചെയ്യും. ജോലി ചെയ്യുന്ന സ്ഥലത്ത് നല്ല പേര് നേടും. പ്രിയപ്പെട്ടവരുടെ കാണാൻ സാധിക്കും. ബിസിനസ്സിൽ മെച്ചമുണ്ടാകും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.
ഇടവം
ഈ രാശിക്കാർക്ക് ഇന്ന് കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. വിദ്യാർത്ഥികൾക്ക് വളരെ നല്ല ദിവസമാണ്. വസ്തു സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. പുതിയ ബിസിനസ് തുടങ്ങാനുള്ള എല്ലാ സാധ്യതയും കാണുന്നു.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. കുടുംബത്തിൽ പ്രശ്നങ്ങളും തർക്കങ്ങളും ഉണ്ടാവാം. ജോലി സ്ഥലത്ത് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ആർക്കും പണം കടം കൊടുക്കരുത്. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് ഈ ദിവസത്തിൻ്റെ ആദ്യ പകുതി വളരെ നല്ലതായിരിക്കും. എന്നാൽ രണ്ടാം പകുതിയിൽ കൂടുതൽ ശ്രദ്ധിക്കണം. ജോലിയിൽ നല്ല അവസരങ്ങൾ വരും. ദേഷ്യം നിയന്ത്രിച്ച് മുന്നോട്ട് പോവുക.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെ നല്ലതാണ്. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയം ഉറപ്പാണ്. വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നല്ല അവസരങ്ങൾ വന്നുചേരും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ വിജയം നേടാൻ സാധിക്കും.
കന്നി
കന്നി രാശിക്കാർ ഇന്ന് ആരോഗ്യം, യാത്ര തുടങ്ങിയ കാര്യങ്ങളിൽ അല്പം ശ്രദ്ധ നല്ലതാണ്. കുടുംബത്തിലും ജോലി സ്ഥലത്തും പ്രശ്നങ്ങൾ ഉണ്ടാവാം. പണം നിക്ഷേപിക്കുന്നതിന് മുൻപ് ശ്രദ്ധിക്കുക. അപകടം സംഭവിക്കാൻ സാധ്യത കാണുന്നു.
തുലാം
ജോലിയിൽ നല്ല കാര്യങ്ങൾ സംഭവിക്കും. വീട്ടിൽ സന്തോഷവും സമാധാനവും ഉണ്ടാകും. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് നല്ല അവസരങ്ങൾ വരും. ശത്രുക്കളെ സൂക്ഷിക്കുക. അവരുടെ ദൃഷ്ടി ദോഷം ഉണ്ടാകാനുള്ള സാധ്യത കാണുന്നു.
വൃശ്ചികം
ബിസിനസ്സിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധ്യതയുണ്ട്. ജോലിയിലും മാറ്റങ്ങൾ പ്രതീക്ഷിക്കാം. സുഹൃത്തുക്കൾ കണ്ടുമുട്ടും. മതപരമായ കാര്യങ്ങളിൽ പങ്കെടുക്കാൻ സാധിക്കും.
ധനു
ധനു രാശിക്കാർക്ക് ഇന്ന് തിരക്ക് നിറഞ്ഞ ദിവസമായിരിക്കും. ജോലിയിൽ കൂടുതൽ ശ്രദ്ധിക്കുക. വസ്തു സംബന്ധമായ തർക്കങ്ങൾ ഉണ്ടാവാം. ആരോഗ്യ കാര്യത്തിൽ ജാഗ്രത തുടരുക.
മകരം
മകരം രാശിക്കാരെ ഇന്ന് ശത്രുക്കൾ, രോഗങ്ങൾ, മടി എന്നിവ അലട്ടിയേക്കാം. ആരോഗ്യം ശ്രദ്ധിക്കുക. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ വളരെയധികം സൂക്ഷിക്കുക.
കുംഭം
കുംഭം രാശിക്കാർക്ക് ഇന്നത്തെ ദിവസം നല്ലതും ചീത്തതുമായ അനുഭവങ്ങൾ ഉണ്ടാവാം. കുടുംബത്തിൽ വസ്തു സംബന്ധമായ തർക്കങ്ങൾ ഉണ്ടാവാം. എന്നാൽ പിന്നീട് പരിഹരിക്കും.
മീനം
മീനം രാശിക്കാർക്ക് ഇന്നേ ദിവസം പൊതുവെ നല്ലതാണ്. കിട്ടുന്ന സമയം നന്നായി ഉപയോഗിക്കുക. ജോലിയിൽ കൂടുതൽ ശ്രദ്ധിക്കണം. ബിസിനസ്സിൽ കൂടുതൽ പണം മുടക്കുന്നത് ഗുണം ചെയ്യും.
(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)