AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: ആരോഗ്യം നല്ലതായിരിക്കും, ആത്മവിശ്വാസം കൈവിടാതിരിക്കുക! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം

സാമ്പത്തികമായി ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത. മറ്റു  എല്ലാ കാര്യങ്ങളും ഇത് വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകും....

Today’s Horoscope: ആരോഗ്യം നല്ലതായിരിക്കും, ആത്മവിശ്വാസം കൈവിടാതിരിക്കുക! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
Image for representation purpose onlyImage Credit source: sarayut Thaneerat/Getty Images Creative
Ashli C
Ashli C | Updated On: 10 Feb 2026 | 06:58 AM

ഇന്ന് ഫെബ്രുവരി 10 ചൊവ്വാഴ്ച. വിവിധ രാശിക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം: കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവും. മറ്റുകാര്യങ്ങളിൽ പൊതുവേ ഇന്ന് ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

ഇടവം: സാമ്പത്തികമായി ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത. മറ്റു  എല്ലാ കാര്യങ്ങളും ഇത് വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകും.

മിഥുനം: ആരോഗ്യം നല്ലതായിരിക്കും. ദാമ്പത്യ ജീവിതത്തിലും സമാധാനം ഉണ്ടാകും. മറ്റു കാര്യങ്ങളിൽ ചെറിയ ബുദ്ധിമുട്ടുകളും വിഷമതകളും നേരിട്ടേക്കാം.

കർക്കിടകം: ആരോഗ്യപരമായ ദാപത്യ ജീവിതത്തിലും ഇത് വലിയ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയില്ല. എന്നാൽ മറ്റു ചില കാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

ചിങ്ങം: പൊതുവിൽ നല്ല ദിവസമായിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ ഇന്ന് എല്ലാം നിങ്ങൾക്ക് അനുകൂലമായി വരും.

കന്നി: സാമ്പത്തികമായി ചെറിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. മറ്റു കാര്യങ്ങളിൽ ക്ഷമയോടെ ചിന്തിച്ച കാര്യങ്ങൾ ചെയ്താൽ നിങ്ങൾക്ക് അനുകൂലമായി വരും.

തുലാം: സമ്മിശ്രമായ ദിവസമായിരിക്കും. എല്ലാ കാര്യങ്ങളും സാധിക്കുമെങ്കിലും തടസ്സങ്ങളും നേരിട്ടേക്കാം. ശ്രദ്ധിച്ചു കാര്യങ്ങൾ മുന്നോട്ടു നീക്കിയാൽ നിങ്ങൾക്ക് അനുകൂലമായി വരും.

വൃശ്ചികം: സാമ്പത്തികമായും തൊഴിൽ രം​ഗത്തും ഇന്ന് നേട്ടങ്ങളും നല്ല വാർത്തകളും ലഭിക്കാൻ സാധ്യത. മറ്റ് കാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

ധനു: സാമ്പത്തികമായും കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

മകരം: സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത.. മറ്റു കാര്യങ്ങളിൽ ഇന്ന് തടസ്സവും ബുദ്ധിമുട്ടുകൾക്കും സാധ്യത.

കുംഭം: ആരോഗ്യപരമായും കുടുംബത്തിലും ദാമ്പത്യത്തിലും സാമ്പത്തികപരമായ നേട്ടങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് ഇന്ന് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷിച്ചു ചെയ്യുക.

മീനം: ആരോഗ്യപരമായ സാമ്പത്തികപരമായും ഇന്ന് നേട്ടങ്ങൾ ഉണ്ടാവും. മറ്റുകാര്യങ്ങളിൽ ചെറിയ ബുദ്ധിമുട്ടുകളും വിഷമതകളും നേരിട്ടേക്കാം.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളുടെയും ജ്യോതിഷഫലമായ സൂചനകളുടെയും അടിസ്ഥാനത്തിലാണ്. ടിവി9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല)