AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: പ്രതീക്ഷ കൈവിടാതിരിക്കുക! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം

Today's Horoscope February 16: കുടുംബത്തിലും സാമ്പത്തിക ജീവിതത്തിലെയും ചെറിയ പ്രശ്നങ്ങൾ ഒഴിവാക്കിയാൽ പൊതുവിൽ നല്ല ദിവസം ആയിരിക്കും....

Today’s Horoscope: പ്രതീക്ഷ കൈവിടാതിരിക്കുക! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
Horoscope Image Credit source: Getty Images
Ashli C
Ashli C | Updated On: 16 Feb 2026 | 06:59 AM

ഇന്ന് ഫെബ്രുവരി 16 തിങ്കളാഴ്ച. ആഴ്ചയിലെ ആറ് ദിവസം വിവിധ രാശിക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം: കുടുംബത്തിലും സാമ്പത്തിക ജീവിതത്തിലെയും ചെറിയ പ്രശ്നങ്ങൾ ഒഴിവാക്കിയാൽ പൊതുവിൽ നല്ല ദിവസം ആയിരിക്കും.

ഇടവം: തൊഴിൽ രംഗത്ത് ഇന്ന് നേട്ടങ്ങൾ ഉണ്ടാകും. മറ്റുകാര്യങ്ങളിൽ ചെറിയ ബുദ്ധിമുട്ടുകളും വിഷമതകളും നേരിട്ടേക്കാം.

മിഥുനം: ഒടുവിൽ എല്ലാ കാര്യങ്ങളിലും ഒരു തടസ്സമുണ്ടാകുന്ന ദിവസമാണ്. ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.

കർക്കിടകം: പൊതുവിൽ നല്ല ദിവസം ആയിരിക്കും. ചിന്തിച്ച് ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായിരിക്കും.

ചിങ്ങം: ആരോഗ്യത്തിലും കുടുംബത്തിലെ പ്രശ്നങ്ങളിലും അല്പം ജാഗ്രത പുലർത്തുക. മറ്റു കാര്യങ്ങളിൽ വലിയ തടസ്സങ്ങൾ ഉണ്ടാകില്ല.

കന്നി: ദാമ്പത്യ ജീവിതത്തിലെ ചെറിയ പൊരുത്തക്കേടുകൾ ഒഴിച്ചാൽ പൊതുവിൽ നല്ല ദിവസം ആയിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ കൈകാര്യം ചെയ്യുക.

തുലാം: തൊഴിൽ രംഗത്തും കുടുംബത്തിലും ഇന്ന് നേട്ടങ്ങൾക്കും സന്തോഷത്തിനും സാധ്യത. മറ്റു കാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

വൃശ്ചികം: ആരോഗ്യത്തിൽ അല്പം ശ്രദ്ധ പാലിക്കുക. അല്ലാത്തപക്ഷം പൊതുവിൽ നല്ല ദിവസമാണ്. ക്ഷമയോടെ ചിന്തിച്ച് കാര്യങ്ങൾ കൈകാര്യം ചെയ്യുക.

ധനു: പൊതുവിൽ നല്ല ദിവസമായിരിക്കും. ക്ഷമയോടെ ചിന്തിച്ച് കാര്യങ്ങൾ ചെയ്യുക.

മകരം: സാമ്പത്തികമായും കുടുംബത്തിലും ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. മറ്റുകാര്യങ്ങളിൽ ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ നിങ്ങൾക്ക് അനുകൂലമായിരിക്കും.

കുംഭം: പൊതുവിൽ എല്ലാ കാര്യങ്ങളിലും തടസ്സങ്ങൾ നേരിടാൻ സാധ്യത. ക്ഷമയോടെ ആലോചിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുക.

മീനം: സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ ചെറിയ ബുദ്ധിമുട്ടുകളും വിഷമങ്ങളും നേരിട്ടേക്കാം.

(DISCLAIMER:പൊതുവായ ഗ്രഹനിലകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പ്രവചനങ്ങള്‍. ഗ്രഹങ്ങളുടെ സ്ഥാനവും ജന്മസമയവുംഅനുസരിച്ച് ഫലങ്ങളില്‍ മാറ്റമുണ്ടായേക്കാം. വിശ്വാസപരമായ കാര്യങ്ങൾക്കും അറിവിനും വേണ്ടി മാത്രമുള്ളതാണ് ഈ ലേഖനം. ഇതിലെ വാദങ്ങള്‍ ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല.)