Malayalam Horoscope: ഉന്മേഷവും സമാധാനവും അനുഭവപ്പെടും!12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Today's Horoscope on March 17:ഈ രാശിയിലുള്ള ചില ജാതകക്കാർക്ക് ഇന്ന് അവരുടെ കുട്ടികൾ മുഖേന സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാവും. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും...

Malayalam Horoscope: ഉന്മേഷവും സമാധാനവും അനുഭവപ്പെടും!12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope

Edited By: 

Arun Nair | Updated On: 17 Mar 2026 | 09:16 AM

ഇന്ന് മാർച്ച് 17 ചൊവ്വാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ നക്ഷത്രം ഫലം അറിയാം.

മേടം

നിങ്ങൾക്ക് നല്ല ഉന്മേഷം ഉണ്ടാകും- എന്നാൽ ജോലിയിലുള്ള സമ്മർദ്ദം നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. എന്നിരുന്നാലും കഠിനാധ്വാനം ഫലം കാണും.

ഇടവം

ഈ രാശിയിലുള്ള ചില ജാതകക്കാർക്ക് ഇന്ന് അവരുടെ കുട്ടികൾ മുഖേന സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാവും. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും പൊരുത്തക്കേടുകൾ ഉണ്ടായേക്കാം. ആരോഗ്യത്തിൽ ജാഗ്രത പാലിക്കുക.

മിഥുനം

ദാമ്പത്യ ജീവിതത്തിൽ പൊരുത്തക്കേടുകൾ ഉണ്ടായേക്കാം. മറ്റുകാര്യങ്ങളിൽ പരിശ്രമിച്ചാൽ വിജയവും നേട്ടങ്ങളും ഉണ്ടാകും.

കർക്കിടകം

നിങ്ങളുടെ ശരീരഭാരം ശ്രദ്ധിക്കുക കൂടാതെ അതിഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. എന്നിരുന്നാലും കുടുംബത്തിലും ദാമ്പത്യജീവിതത്തിലും ചെറിയ മാനസിക പ്രശ്നങ്ങൾ ഉണ്ടാകും.

ചിങ്ങം

സന്തോഷവും ആനന്ദവും ലഭിക്കും.നിങ്ങളുടെ പണം ആർക്കും കടം കൊടുക്കരുത്. കാരണം ഇത് ഭാവിയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇന്നത്തെ ദിവസം നിങ്ങളുടെ വീട്ടിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിങ്ങളുടെ സാമർത്ഥ്യവും സ്വാധീനവും ഉപയോഗിക്കേണ്ടത് ആവശ്യമായി വരും. ആരോഗ്യസ്ഥിതിയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാവില്ലെങ്കിലും മറ്റു കാര്യങ്ങളിൽ എല്ലാം ഇന്ന് ആസ്വതകൾ ഉണ്ടായേക്കാം.

കന്നി

ജോലിയിൽ നിങ്ങളുടെ മേൽഉദ്യോഗസ്ഥർ ഇന്ന് നിങ്ങളോട് സൗമ്യമായി പെരുമാറും. എങ്കിലും ചെയ്യുന്ന ജോലിയിൽ നന്നായി തന്നെ ശ്രദ്ധിക്കുക. ദിവസാന്ത്യം സാമ്പത്തികം മെച്ചപ്പെടും. ദാമ്പത്യ ജീവിതവും മികച്ച ആയിരിക്കും.

തുലാം

പൊതുവിൽ ദിവസം നല്ലതായിരിക്കും. ക്ഷമയോടെ ചിന്തിച്ച് കാര്യങ്ങൾ കൈകാര്യം ചെയ്യുക. കാരണം ഇന്ന് നിങ്ങളുടെ തീരുമാനങ്ങൾക്ക് അനുസരിച്ചാണ് നിങ്ങൾക്ക് ഫലവും ഉണ്ടാവുക.

വൃശ്ചികം

അനാവശ്യ ചിലവുകൾ ഒഴിവാക്കുക. മുതിർന്നവരോട് സാമ്യമായി പെരുമാറുവാൻ ശ്രമിക്കുക. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവ്വം ചെയ്യുക.

ധനു

നിങ്ങൾ വളരെ ഉന്മേഷവാനായിരിക്കും. നിങ്ങൾ എന്തുതന്നെ ചെയ്താലും- സാധാരണ നിങ്ങൾ എടുക്കുന്നതിന്റെ- പകുതി സമയം എടുത്ത് അത് ചെയ്യുവാൻ കഴിയും. തൊഴിൽ രംഗത് ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക.

മകരം

നിങ്ങളുടെ ആവേശഭരിതവും നിർബന്ധബുദ്ധിയുമായ പ്രകൃതം നിയന്ത്രിക്കുവാൻ ശ്രമിക്കുക. പണം കൈകാര്യം ചെയ്യുമ്പോൾ ചിന്തിച്ച് ചെയ്യുക. ആരോഗ്യത്തിനും ജാഗ്രത പാലിക്കുക.

കുംഭം

നിങ്ങളുടെ പണം ആർക്കും കടം കൊടുക്കരുത്, കാരണം ഇത് ഭാവിയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. ആരോഗ്യത്തിനും ജാഗ്രത പാലിക്കുക.

മീനം

നിങ്ങളുടെ മനഃസ്ഥിതിയെ ആരെങ്കിലും അസ്വസ്ഥമാക്കിയേക്കാം.അനാവശ്യമായ ഈ വേവലാതിയും ഉത്കണ്ഠയും നിങ്ങളുടെ ശരീരത്തെ ദുർബലമായി സ്വാധീനിക്കുകയും ത്വക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. നിങ്ങൾ‌ക്ക് ഇന്ന്‌ സാമ്പത്തിക നേട്ടങ്ങൾ‌ കൈവരിക്കാൻ സാധ്യതയുണ്ട്.

 

Follow Us
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
പൊന്നാട അണിയിച്ച് മുഖ്യമന്ത്രി, വീട്ടിൽ ചെന്നു കണ്ട് സഞ്ജു
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു