Today’s Horoscope: ഇക്കൂട്ടര്‍ അല്‍പം സൂക്ഷിക്കണം, അപകടത്തിന് സാധ്യത; ഇന്നത്തെ നക്ഷത്രഫലം
August 2 Horoscope In Malayalam: നക്ഷത്രഫലം ഒരു പൊതുഫലമാണ്, അതിനാല്‍ തന്നെ ഇതില്‍ പറയുന്ന കാര്യങ്ങള്‍ മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുക. നോക്കാം ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന്.
ഇന്ന് ഓഗസ്റ്റ് 2 ശനിയാഴ്ച. ഓരോ ദിവസവും ഓരോ അനുഭവങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. ജീവിതത്തില്‍ സുഖവും ദുഃഖവും മാറിമാറി വരുന്നു. ഓരോ ദിവസവും എങ്ങനെയാകും വന്നുചേരാന്‍ പോകുന്നതെന്ന സൂചന നല്‍കാന്‍ നക്ഷത്രഫലങ്ങള്‍ക്ക് സാധിക്കാറുണ്ട്. എങ്കിലും നക്ഷത്രഫലം ഒരു പൊതുഫലമാണ്, അതിനാല്‍ തന്നെ ഇതില്‍ പറയുന്ന കാര്യങ്ങള്‍ മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുക. നോക്കാം ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന്.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)
കാര്യവിജയം, അംഗീകാരം, ആരോഗ്യം, ദ്രവ്യലാഭം, സുഹൃദ്‌സമാഗമം, സല്‍ക്കാരയോഗം, ഉല്ലാസ യാത്രകള്‍ക്കു സാധ്യത.
ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)
കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ഉത്സാഹം, യാത്രകള്‍ വിജയിക്കും.
മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)
കാര്യപരാജയം, നഷ്ടം, ഇച്ഛാഭംഗം, കലഹം, ധനതസം, ഉത്സാഹക്കുറവ്.
കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
കാര്യതടസം, ഉദരവൈഷമ്യം, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, നഷ്ടം, കൂടിക്കാഴ്ചകള്‍ പരാജയപ്പെടാം.
ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)
കാര്യവിജയം, നേട്ടം, കായികവിജയം, ദ്രവ്യലാഭം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ആഗ്രഹങ്ങള്‍ നടക്കാം.
കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
കാര്യപരാജയം, ഇച്ഛാഭംഗം, കലഹം, മനഃപ്രയാസം, അഭിമാനക്ഷതം, അലച്ചില്‍, ചെലവ്, യാത്രകള്‍ പരാജയപ്പെടാം.
തുലാം (ചിത്തിര പകുതി ഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)
കാര്യവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം, ശത്രുക്ഷയം, ഉല്ലാസയാത്രകള്‍ക്ക് സാധ്യത.
വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
കാര്യതടസം, കലഹം, അലച്ചില്‍, ചെലവ്, ധനതടസം, മനഃപ്രയാസം, വേണ്ടപ്പെട്ടവര്‍ അകലാം.
ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)
കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ദ്രവ്യലാഭം, യാത്രകള്‍ ഫലവത്താവാം.
മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
കാര്യവിജയം, ഉത്സാഹം, പ്രവര്‍ത്തനവിജയം, ധനയോഗം, നേട്ടം, അംഗീകാരം, ചര്‍ച്ചകള്‍ ഫലവത്താവാം.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)
കാര്യതടസം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം, ശത്രുശല്യം, ശരീരക്ഷതം, തടസങ്ങള്‍ വന്നു ചേരാം.
മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)
കാര്യപരാജയം, മനഃപ്രയാസം, അപകടഭീതി, ഇച്ഛാഭംഗം, അലച്ചില്‍, ചെലവ്, വേണ്ടപ്പെട്ടവര്‍ അകലാം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)