Today’s Horoscope: ജോലിയിൽ സ്ഥാനക്കയറ്റം, പ്രശ്നങ്ങൾ പരിഹരിക്കപ്പെടും; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

Today's Horoscope: ചില രാശിക്കാർക്ക് ഇന്ന് വെല്ലുവിളികളുടെയും പ്രശ്നങ്ങളുടെയും ദിവസമായിരിക്കും. എന്നാൽ മനശക്തി കൊണ്ട് അവയെ നേരിടാൻ കഴിയും.  ഇന്നത്തെ സമ്പൂർണ രാശിഫലം വിശദമായി വായിച്ചറിയാം.

Todays Horoscope: ജോലിയിൽ സ്ഥാനക്കയറ്റം, പ്രശ്നങ്ങൾ പരിഹരിക്കപ്പെടും; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

Horoscope

Published: 

17 Apr 2025 06:45 AM

ഇന്നത്തെ രാശിഫലം അനുസരിച്ച് ചിലർക്ക് അനുകൂല ദിവസമാണ്. തൊഴിൽ മേഖലയിൽ വിജയം കൈവരിക്കും. പിണക്കങ്ങൾ മറന്ന് ബന്ധങ്ങൾ പുനസ്ഥാപിക്കും. എന്നാൽ ചില രാശിക്കാർക്ക് ഇന്ന് വെല്ലുവിളിയുടെയും പ്രശ്നങ്ങളുടെയും ദിവസമായിരിക്കും. എന്നാൽ മനശക്തി കൊണ്ട് അവയെ നേരിടാൻ കഴിയും.  ഇന്നത്തെ സമ്പൂർണ രാശിഫലം വിശദമായി വായിച്ചറിയാം.

മേടം
ആഭരണങ്ങളിന്മേലും പുരാതനവസ്തുക്കളിന്മേലുമുള്ള നിക്ഷേപം ലാഭകരമാകും. പ്രണയത്തിലും വൈവാഹിക ജീവിതത്തിലും മികച്ച ദിവസം. കുടുംബത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും മനസ്സ് തുറന്ന് സംസാരിക്കുന്നതിലൂടെ പരിഹാരം കണ്ടെത്താം.

ഇടവം
ബിസിനസ്സുമായി ബന്ധപ്പെട്ട് നടത്തുന്ന യാത്രകൾ ​ഗുണകരമാകും. ആരോ​ഗ്യം മികച്ചതായി നിലകൊള്ളും. കൃത്യസമയത്ത് ജോലികൾ പൂർത്തീകരിക്കാൻ ശ്രദ്ധിക്കുക. പങ്കാളിയുമായി വഴക്കിടാൻ സാധ്യത.

മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് അനുകൂലത്തിന്റെ ദിവസമാണ്. സാമ്പത്തിക കാര്യങ്ങളിൽ നേട്ടം ഉണ്ടാകും. നല്ലൊരു സുഹൃത്ത്ബന്ധം കിട്ടും. കഠിനധ്വാനത്താൽ നിങ്ങളുടെ ലക്ഷ്യത്തിൽ എത്തിച്ചേരും.

കർക്കടകം
ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. ഏറെ നാളായി സുഖമില്ലാതിരിക്കുന്ന ബന്ധുവിനെ സന്ദർശിക്കും. ജോലി മേഖലയിലും നേട്ടങ്ങൾക്ക് സാധ്യത. പണം ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.

ചിങ്ങം
പ്രശ്നപരമായ സാഹചര്യത്തെ മനശക്തി കൊണ്ട് നേരിടും. സാമ്പത്തിക ലാഭത്തിന് സാധ്യത. തീരുമാനങ്ങൾ ശ്രദ്ധയോടെ എടുക്കുക. യാത്രകൾക്ക് സാധ്യത. വൈവാഹിക ജീവിതത്തിലെ മികച്ച ദിവസമാണിന്ന്.

കന്നി
ആരോ​ഗ്യകാര്യത്തിൽ ശ്രദ്ധ വേണം. സ്ഥലവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പണം ചെലവാക്കേണ്ടി വന്നേക്കാം. കൂടെ ജോലി ചെയ്യുന്നവരുമായി ചെറിയ പ്രശ്നങ്ങൾ ഉണ്ടായേക്കാം.

തുലാം
തുക മടക്കി നൽകാത്ത ബന്ധുക്കൾക്ക് വായ്പ കൊടുക്കരുത്. ഇൻഷുറൻസ്, നികുതി പോലുള്ള കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. വാക്കുകൾ ശ്രദ്ധയോടെ ഉപയോ​ഗിക്കുക. ക്ഷമ കൈവിടാതെ ശ്രദ്ധിക്കുക.

വൃശ്ചികം
കുടുംബവുമായി സമയം ചെലവഴിക്കാൻ ശ്രദ്ധിക്കുക. ജോലി സ്ഥലത്ത് ഉന്നത ഉദ്യോ​ഗസ്ഥരിൽ നിന്ന് അഭിനന്ദനം ലഭിക്കും. യാത്രകൾക്ക് സാധ്യത. ചെറിയ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം.

ധനു
സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ഈ രാശിക്കാരുടെ മക്കൾ ഇന്ന് വിജയങ്ങൾ കൈവരിക്കും. കൂട്ടുക്കാരുമായി ഉണ്ടായിരുന്ന പിണക്കങ്ങൾ ക്ഷമിച്ച് ബന്ധം പുന:സ്ഥാപിക്കും. സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. കുടുംബത്തിൽ സമാധാനം ഉണ്ടാകും.

മകരം
ബിസിനസ്സിൽ ലാഭമുണ്ടാകും. തൊഴിൽ മേഖലയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ആരോ​ഗ്യം മെച്ചപ്പെടും. വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധ പുലർത്തുക.

കുംഭം
സംശയ സ്വഭാവം തോൽവിക്ക് കാരണമാകും. തൊഴിൽ മേഖലയിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ബിസിനസ്സിൽ അപ്രതീക്ഷിത തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. ആത്മീയ കാര്യങ്ങളി‍ൽ ശ്രദ്ധ വേണം.

മീനം
മക്കളെ കുറിച്ച് ഓർത്ത് നിങ്ങൾ അഭിമാനിക്കും. നിങ്ങൾ വിചാരിക്കുന്നതുപോലെ കുടുംബത്തിൽ സന്തോഷകരമായ സാഹചര്യമാകണമെന്നില്ല. ഇന്ന്, തർക്കത്തിനോ വാദത്തിനോ സാധ്യതയുണ്ടാവും. അതിനാൽ, അത്തരം സാഹചര്യത്തിൽ സ്വയം നിയന്ത്രിക്കുക. പുതിയ കാര്യങ്ങൾ പഠിക്കാൻ സാധിക്കും.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്, ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും