AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: ക്ലേശങ്ങള്‍ അനുഭവിക്കേണ്ടതായി വരും; ഇന്നത്തെ ദിവസം ഈ നക്ഷത്രക്കാര്‍ക്ക് വളരെ മോശം

Malayalam Horoscope On June 6th: ചില ദിവസങ്ങള്‍ നമുക്ക് നല്ലത് കൊണ്ടുവരുമ്പോള്‍ ചില ദിവസങ്ങള്‍ വളരെ മോശമായിരിക്കും. എങ്കിലും ഒരു ദിവസത്തിന്റെ തുടക്കത്തില്‍ നക്ഷത്രഫലം അറിഞ്ഞ് മുന്നോട്ട് പോകുന്നത് ഗുണം ചെയ്യും. ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് പരിശോധിക്കാം.

Today’s Horoscope: ക്ലേശങ്ങള്‍ അനുഭവിക്കേണ്ടതായി വരും; ഇന്നത്തെ ദിവസം ഈ നക്ഷത്രക്കാര്‍ക്ക് വളരെ മോശം
പ്രതീകാത്മക ചിത്രം Image Credit source: Freepik
shiji-mk
Shiji M K | Published: 04 Jun 2025 06:06 AM

ഇന്ന് ജൂണ്‍ 4 ബുധന്‍. എല്ലാവരും വളരെ പ്രതീക്ഷയോടെയാണ് ഓരോ ദിവസവും ആരംഭിക്കുന്നത്. പലപ്പോഴും നമ്മള്‍ വിചാരിക്കുന്ന പോലെ കാര്യങ്ങള്‍ സംഭവിക്കാറില്ല. ചില ദിവസങ്ങള്‍ നമുക്ക് നല്ലത് കൊണ്ടുവരുമ്പോള്‍ ചില ദിവസങ്ങള്‍ വളരെ മോശമായിരിക്കും. എങ്കിലും ഒരു ദിവസത്തിന്റെ തുടക്കത്തില്‍ നക്ഷത്രഫലം അറിഞ്ഞ് മുന്നോട്ട് പോകുന്നത് ഗുണം ചെയ്യും. ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് പരിശോധിക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

കാര്യതടസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസം, ധനതടസം എന്നിവ കാണുന്നു.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യപരാജയം, അഭിമാനക്ഷതം, ഇച്ഛാഭംഗം, അപകടഭീതി, യാത്രാതടസ്സം, ധനതടസ്സം, നഷ്ടം എന്നിവയുണ്ടാകും.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം എന്നിവയ്ക്ക് സാധ്യത.

കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യതടസം, ഇച്ഛാഭംഗം, കലഹം, ധനതടസം, മനഃപ്രയാസം എന്നിവ ഉണ്ടായേക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യവിജയം, ശത്രുക്ഷയം, നേട്ടം, അംഗീകാരം, ആരോഗ്യം മെച്ചപ്പെടാം.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യപരാജയം, കലഹം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം എന്നിവ നിങ്ങളെ തേടിയെത്തും.

തുലാം (ചിത്തിര പകുതി ഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യവിജയം, തൊഴില്‍ ലാഭം, മത്സരവിജയം, അവിചാരിത ധനയോഗം, ആരോഗ്യം ഇവ കാണുന്നു.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ഉത്സാഹം, പ്രവര്‍ത്തനവിജയം എന്നിവയുണ്ടാകാം.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യതടസം, അലച്ചില്‍, ചെലവ്, ധനതടസം, യാത്രാപരാജയം ഇവയ്ക്ക് സാധ്യത.

Also Read: Astrology Malayalam: അഞ്ച് രാശിക്കാർക്കിനി രാജയോഗം, രണ്ട് രാശികളുടെ സംക്രമണം

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യപരാജയം, ഇച്ഛാഭംഗം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസം, ധനതടസം, ശത്രുശല്യം.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യവിജയം, മത്സരവിജയം, പരീക്ഷാവിജയം, സുഹൃദ്‌സമാഗമം, ആരോഗ്യം, സന്തോഷം ഇവയുണ്ടാകും.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)

കാര്യവിജയം, അംഗീകാരം, ആരോഗ്യം, ധനയോഗം, ബന്ധുസമാഗമം, മത്സരവിജയം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)