Todays Horoscope: രാഷ്ട്രീയക്കാർക്ക് വളരെ നല്ല ദിവസം; വിവാഹാലോചനകൾക്ക് സാധ്യത: ഇന്നത്തെ നക്ഷത്രഫലം
Malayalam Horoscope June 3: ഇന്ന് പൊതുവേ എല്ലാ രാശിക്കാർക്കും സമ്മിശ്രമായ ദിവസമാണ്. രാഷ്ട്രീയക്കാർക്ക് പൊതുവേ നല്ല ദിവസമാണ്. ചില നല്ല വിവാഹാലോചനകൾക്കും സാധ്യത.

ഇന്ന് ജൂൺ മൂന്ന്, ചൊവ്വാഴ്ച. ഇന്ന് പൊതുവേ എല്ലാ രാശിക്കാർക്കും നല്ലതും മോശവുമായ കാര്യങ്ങളുണ്ട്. ഇന്ന് എന്താണ് സംഭവിക്കാൻ സാധ്യതയുള്ളതെന്ന ധാരണ ലഭിക്കുന്നത് വളരെ നല്ലതായിരിക്കും. എല്ലാ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയായിരിക്കും എന്ന് പരിശോധിക്കാം.
മേടം
ഈ രാശിക്കാർ ആരോഗ്യത്തിലും ഭക്ഷണകാര്യങ്ങളിലും ശ്രദ്ധിക്കണം. രാഷ്ട്രീയപ്രവർത്തകർക്ക് നേട്ടമുണ്ടായേക്കും. ഓൺലൈൻ ജോലി ചെയ്യുന്നവർക്കും നേട്ടത്തിന് സാധ്യത.
ഇടവം
ഈ രാശിക്കാർ സന്തോഷം നൽകുന്ന ചില സാധനങ്ങൾ വാങ്ങിയേക്കാം. ശത്രുക്കളെ ഭയക്കേണ്ടതില്ല. പുതിയ കാര്യങ്ങൾ തുടങ്ങാൻ പറ്റിയ ദിവസമാണ്.
മിഥുനം
വീട് പുതുക്കിപ്പണിയാൻ പറ്റിയ സമയമാണ്. അതിനാൽ തന്നെ ചിലവ് വർധിക്കും. വളരെ ശ്രദ്ധയോടെ വേണം കാര്യങ്ങൾ ചെയ്യാൻ.
കർക്കിടകം
ഈ രാശിക്കാർക്ക് ഇന്ന് സാമ്പത്തികനേട്ടമുണ്ടാവും. അവിവാഹിതർക്ക് നല്ല ആലോചന ലഭിക്കാനുള്ള സാധ്യതയുണ്ട്. സമൂഹത്തിലെ സ്ഥാനം മെച്ചപ്പെട്ടേക്കും.
ചിങ്ങം
മതപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയേക്കും. പണം കടം കൊടുക്കുമ്പോൾ ശ്രദ്ധ വേണം. ബിസിനസുകാർക്ക് ഇന്ന് ചില പ്രശ്നങ്ങളുണ്ടായേക്കും.
കന്നി
പുതിയ സ്വത്ത് വാങ്ങാൻ പറ്റിയ ദിവസമാണ് ഇന്ന്. റിയൽ എസ്റ്റേറ്റുകാർക്ക് ഇൻ ബിസിനസിന് നല്ല ദിവസം. ഏറെക്കാലത്തിന് ശേഷം ഒരു സുഹൃത്തിനെ കാണും.
തുലാം
വീട്ടിലെ അവസ്ഥ അത്ര നല്ലതാവില്ല. നിങ്ങളുടെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ട്. വാക്ക് പാലിക്കാൻ ശ്രദ്ധിക്കണം.
വൃശ്ചികം
രാഷ്ട്രീയക്കാർക്ക് വളരെ നല്ല ദിവസം. ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കാൻ സാധ്യത. സമൂഹത്തിലെ സ്ഥാനവും പേരും ഇന്ന് മെച്ചപ്പെട്ടേക്കും.
ധനു
സന്തോഷമുള്ള ദിവസം. ജോലിക്കാർക്ക് സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയുണ്ട്. മറ്റുള്ളവരുടെ സഹായം സ്വീകരിക്കുന്നതിൽ മടികാണിക്കേണ്ടതില്ല.
മകരം
ഭാര്യയിൽ നിന്ന് സമ്മാനങ്ങൾ ലഭിക്കാൻ സാധ്യത. ബിസിനസ് സംബന്ധമായ യാത്രകൾ ഗുണം ചെയ്യും. സമൂഹത്തിലെ നിലയും വിലയും വർധിക്കും.
കുംഭം
വസ്തു വാങ്ങുകയാണെങ്കിൽ കൃത്യമായി കാര്യങ്ങളെല്ലാം മനസിലാക്കണം. സമൂഹത്തിലെ സ്ഥാനം മെച്ചപ്പെടും. സാമ്പത്തികകാര്യങ്ങൾ മെച്ചപ്പെടും.
മീനം
ഇന്ന് പണച്ചെലവ് ഉണ്ടായേക്കും. പക്ഷേ, അത് സന്തോഷം നൽകും. സുഹൃത്തിൻ്റെ ആരോഗ്യം മോശമായേക്കും. സമൂഹത്തിലെ സ്ഥാനം മികച്ചതാവും.