Today’s Horoscope Malayalam October 17 : കച്ചവടക്കാർ ലാഭം വാരും; ജോലിക്കാർക്ക് ചില പ്രശ്നങ്ങളുണ്ടാവും; ഇന്നത്തെ രാശിഫലം

Today's Horoscope Malayalam October 17 Predictions : ഇന്ന് പൊതുവെ നല്ല ദിവസമാണ്. കച്ചവടക്കാർക്ക് ബിസിനസിൽ നിന്ന് ലാഭം ലഭിക്കും. ജോലിക്കാർക്ക് ചില പ്രശ്നങ്ങളുണ്ടാവുമെങ്കിലും പൊതുവെ സമാധാനപരമായ ദിവസമാവും. അറിയാം ഇന്നത്തെ രാശിഫലം.

Todays Horoscope Malayalam October 17 : കച്ചവടക്കാർ ലാഭം വാരും; ജോലിക്കാർക്ക് ചില പ്രശ്നങ്ങളുണ്ടാവും; ഇന്നത്തെ രാശിഫലം

ഇന്നത്തെ രാശിഫലം (Image Credits: Gettyimages)

Published: 

17 Oct 2024 | 06:55 AM

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ജോലി വൈകുന്നത് മൂലം ചില പ്രശ്നങ്ങളുണ്ടാവാം. കുടുംബാംഗങ്ങളിൽ നിന്നും പ്രിയപ്പെടവരിൽ നിന്നും പിന്തുണ ലഭിക്കും. മക്കളുടെ ആശങ്കകൾ പരിഹരിക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ആരോഗ്യം ശ്രദ്ധിക്കണം. ജോലികൾ സഹോദരങ്ങളുടെ സഹായത്തോടെ പൂർത്തിയാക്കും. സാമ്പത്തിക പ്രശ്നങ്ങളുണ്ടായേക്കാം.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

ഇന്ന് തിരക്ക് പിടിച്ച ദിവസമാവും. നിക്ഷേപങ്ങൾക്ക് പറ്റിയ ദിവസം. കച്ചവടത്തിൽ ലാഭമുണ്ടാവും. കുടുംബാംഗങ്ങൾക്കായി സമയം കണ്ടെത്തും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കടം നൽകിയ പണം തിരികെ ലഭിച്ചേക്കും. തൊഴിലിടത്ത് പങ്കാളികളിൽ നിന്ന് പിന്തുണ ലഭിക്കും. മുടങ്ങിക്കിടക്കുന്ന പണം ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

കച്ചവടത്തിൽ നിന്ന് നേട്ടം ലഭിച്ചേക്കാം. പണവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ വിജയിക്കും. പങ്കാളിയിൽ നിന്ന് പൂർണ പിന്തുണ ലഭിക്കും.

Also Read : Astrology Tips: ഒക്ടോബർ 31 മുതൽ ഈ രാശിക്കാരുടെ സമയം തെളിയുന്നു; കൈനിറയെ പണം വന്നുചേരും

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

വിദേശത്തുള്ള ബന്ധുക്കളിൽ നിന്ന് നല്ല വാർത്തകൾ കേൾക്കും. സഹോദരിയുടെ വിവാഹതടസങ്ങൾ മാറും. വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് അവസരമൊരുങ്ങും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

തൊഴിലിടത്ത് നേട്ടമുണ്ടാവും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഭാഗ്യമുണ്ടാവും. വീട്ടിൽ ചില ശുഭകാര്യങ്ങൾ ചർച്ച ചെയ്യും. ജോലിക്കാർക്ക് മാനസിക പിരിമുറുക്കമുണ്ടാവാം.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

മക്കളുടെ ഭാവിയെച്ചൊല്ലി മനപ്രയാസമുണ്ടാവാം. കുടുംബക്കാരുടെ ആവശ്യങ്ങൾക്കായി പണം ചിലവഴിക്കേണ്ടിവരും. ജോലി സ്ഥലത്ത് ചില പ്രശ്നങ്ങളുണ്ടായേക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

തൊഴിൽ അന്വേഷിക്കുന്നവർക്ക് നല്ല വാർത്തകൾ കേൾക്കാനാവും. ഇന്ന് സാമൂഹ്യ ഇടപെടലുകൾ അധികമായി നടത്തും. ഇത് സമ്മർദ്ദം കുറയ്ക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

സഹോദരങ്ങളും ബന്ധുക്കളുമായി തർക്കമുണ്ടാവാം. കച്ചവടം നടത്തുന്നവർ ശ്രദ്ധിക്കണം. ഇന്ന് കച്ചവട ഇടപാടുകൾക്ക് പറ്റിയ ദിവസമല്ല.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

വ്യവസായത്തിൽ തുടരെ ലാഭമുണ്ടാവും. കുടുംബാംഗങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റാൻ ശ്രമിക്കും. സുഹൃത്തുക്കളെ സഹായിക്കും.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

സാമ്പത്തിക നേട്ടത്തിന് സാധ്യത. സാധനങ്ങൾ വിൽക്കാൻ പറ്റിയ ദിവസം. പങ്കാളിത്തത്തോടെയുള്ള ബിസിനസുകൾക്കും ഇന്ന് മികച്ച ദിവസം. ജോലിയിൽ പ്രമോഷനുണ്ടാവാം.

 

 

 

 

 

Follow Us
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍