Todays Horoscope: അപ്രതീക്ഷിതമായി സമ്പത്ത് വന്നുചേരാം; പക്ഷേ, പാഴ്ചെലവ് ശ്രദ്ധിക്കണം: ഇന്നത്തെ നക്ഷത്രഫലം

Malayalam Horoscope October 6: ഇന്ന് ചില രാശിക്കാർക്ക് അപ്രതീക്ഷിതമായി സമ്പത്ത് വന്നുചേരാനിടയുണ്ട്. എന്നാൽ, അനാവശ്യമായ പാഴ്‌ചെലവുകൾ ശ്രദ്ധിക്കണം.

Todays Horoscope: അപ്രതീക്ഷിതമായി സമ്പത്ത് വന്നുചേരാം; പക്ഷേ, പാഴ്ചെലവ് ശ്രദ്ധിക്കണം: ഇന്നത്തെ നക്ഷത്രഫലം

രാശിഫലം

Published: 

06 Oct 2025 06:36 AM

ഇന്ന് 2025 ഒക്ടോബർ ആറ്. ഇന്ന് പല രാശിക്കാർക്കും നല്ല ദിവസമാണ്. സമ്പത്ത് അപ്രതീക്ഷിതമായി വന്നുചേരുന്നതും ബിസിനസിലെയും മറ്റും ഉയർച്ചയും ഇന്ന് വിവിധ രാശിക്കാരെ കാത്തിരിക്കുന്നു. ഇന്നത്തെ രാശിഫലം വിശദമായി അറിയാം.

മേടം
ഈ രാശിക്കാർക്ക് ഇന്ന് കാര്യങ്ങളിൽ തടസ്സങ്ങളും അനാവശ്യ ചെലവുകളും നേരിടേണ്ടി വന്നേക്കാം. യാത്രകൾ തടസ്സപ്പെടാനും ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാനും സാധ്യതയുണ്ട്.

ഇടവം
ഇന്ന് കാര്യങ്ങൾ വിജയകരമാകും. ചെയ്യുന്ന കാര്യങ്ങൾക്ക് അംഗീകാരം ലഭിക്കും. ആരോഗ്യം മെച്ചപ്പെടുകയും സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാവുകയും ചെയ്യും. സുഹൃത്തുക്കളോടും ബന്ധുക്കളോടും ഒപ്പം സമയം ചെലവഴിക്കാൻ അവസരം ലഭിക്കും.

മിഥുനം
ഈ രാശിക്കാർക്ക് ഇന്ന് മത്സരവിജയത്തിന് സാധ്യതയുണ്ട്. പരീക്ഷകളിൽ മികച്ച വിജയം നേടാൻ കഴിയും. പ്രതീക്ഷിക്കാത്ത രീതിയിൽ ധനലാഭം ഉണ്ടാകാം. പുതിയ കോഴ്സുകൾക്ക് പ്രവേശനം നേടാനുള്ള ശ്രമങ്ങൾ വിജയിക്കും.

കർക്കടകം
ഇന്ന് ചില കാര്യങ്ങളിൽ പരാജയം നേരിടാൻ സാധ്യതയുണ്ട്. ശത്രുശല്യവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാവാം. സാമ്പത്തികമായും യാത്രയിലും തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

Also Read: Monday Astro Tips: ശിവഭ​ഗവാൻ കോപിക്കും! തിങ്കളാഴ്ച ഈ സാധനങ്ങൾ വീട്ടിലേക്ക് വാങ്ങിയാൽ ദോഷം

ചിങ്ങം
ഈ രാശിക്കാർക്ക് ഇന്ന് കാര്യങ്ങൾ വിചാരിച്ചത് പോലെ നടക്കാൻ സാധ്യതയില്ല. സാമ്പത്തിക നഷ്ടം, മാനസിക പ്രയാസം, കലഹം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.

കന്നി
ഇന്ന് ചെയ്യുന്ന കാര്യങ്ങൾക്ക് അംഗീകാരം ലഭിക്കും. ആരോഗ്യം മെച്ചപ്പെടുകയും ധനപരമായി നേട്ടങ്ങൾ ഉണ്ടാകുകയും ചെയ്യും. മത്സരങ്ങളിൽ വിജയിക്കാനും ശത്രുക്കളെ അതിജീവിക്കാനും സാധിക്കും.

തുലാം
ഈ രാശിക്കാർക്ക് കാര്യവിജയവും സാമ്പത്തിക ലാഭവും ഉണ്ടാകും. സുഹൃത്തുക്കളുമായി ഒത്തുകൂടാൻ അവസരം ലഭിക്കും. ബിസിനസിലും കാർഷിക മേഖലയിലും മികച്ച ലാഭം പ്രതീക്ഷിക്കാം.

വൃശ്ചികം
ഇന്ന് കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. യാത്രകൾ പരാജയപ്പെടാനും മാനസികമായി പ്രയാസങ്ങൾ ഉണ്ടാകാനും സാധ്യത.

ധനു

ഈ രാശിക്കാർക്ക് ഇന്ന് കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കാൻ സാധ്യതയില്ല. മാനസിക അസ്വസ്ഥതകൾ, സാമ്പത്തിക നഷ്ടം, അഭിപ്രായ വ്യത്യാസങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. യാത്രാ തടസ്സങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായേക്കാം.

മകരം
ഇന്ന് കാര്യങ്ങളിൽ വിജയം നേടാൻ കഴിയും. അനുകൂലമായ സ്ഥലമാറ്റത്തിന് സാധ്യതയുണ്ട്. യാത്രകൾ വിജയകരമാകും.

കുംഭം
ഈ രാശിക്കാർക്ക് ഇന്ന് കാര്യങ്ങളിൽ പരാജയം നേരിടാൻ സാധ്യതയുണ്ട്. അഭിമാനക്ഷതമുണ്ടാവാം. നഷ്ടങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. മാനസിക പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നേക്കാം.

മീനം
ഇന്ന് കാര്യങ്ങളിൽ വിജയം ഉണ്ടാകും. ഭക്ഷണസമൃദ്ധിയും സാമ്പത്തിക നേട്ടങ്ങളും പ്രതീക്ഷിക്കാം. ഇതുവരെയുണ്ടായിരുന്ന തടസ്സങ്ങൾ മാറി കാര്യങ്ങൾ അനുകൂലമായി വരും.

Related Stories
Astrology Malayalam 2026: പുതുവർഷം ഇവർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യം ലഭിക്കുന്ന രാശിക്കാർ
Mangal Gochar 2025 : അടുത്ത 41 ദിവസം ഇവർക്ക് നിർണായകം!ചൊവ്വ ധനു രാശിയിലേക്ക് സംക്രമിക്കുന്നത് ഈ രാശിക്കാർക്ക് സമ്പത്തും ഭാഗ്യവും
Vaikathashtami 2025: ശിവൻ്റെ ദിവ്യോത്സവം എന്നാണ്? വൈക്കത്തഷ്ടമിയുടെ കൃത്യമായ തീയ്യതി, ഐതീഹ്യം
Chaturgrahi Yog: ഇന്ന് ഇവർ ഒരു പുതിയ വ്യക്തിയെ കണ്ടുമുട്ടും, തൊടുന്നതെല്ലാം പൊന്നാകും, ! ചതുർഗ്രഹി യോ​ഗത്തിന്റെ ശുഭസംയോജനം 5 രാശിക്കാർക്ക് ഗുണകരം
Today’s Horoscope: ചിലർക്ക് നിരാശ, ചിലർക്ക് ആത്മവിശ്വാസം വർദ്ധിക്കും! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
Horoscope: ശനിയാഴ്ച ശനിദശയോ? സാമ്പത്തിക നേട്ടം ഇവർക്കെല്ലാം; ഇന്നത്തെ നക്ഷത്രഫലം
ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം