Today’s Horoscope: ഗർഭിണികൾ ആരോഗ്യത്തിൽ ശ്രദ്ധിക്കുക, ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക! ഇന്നത്തെ നക്ഷത്രഫലം
Today Horoscope in Malayalam: വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക. ആരോഗ്യകാര്യത്തിൽ ഇന്ന് നല്ല ജാഗ്രത പുലർത്തേണ്ട ദിവസമാണ്. സാമ്പത്തികമായി നേട്ടമുണ്ടാവും എങ്കിലും പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

ഇന്നത്തെ രാശിഫലം
ഇന്ന് നവംബർ 8 ശനിയാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ ഇന്ന് ശുഭകരവും അശുഭകരവുമായി നടക്കുന്ന കാര്യങ്ങളുടെ ജ്യോതിഷപരമായ ഒരു സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ ഇന്ന് എന്തെല്ലാം എന്ന് നോക്കാം.
മേടം: ഇന്ന് സമ്മിശ്രമായ ദിവസമായിരിക്കും. പുതിയ വ്യക്തികളെ പരിചയപ്പെടും. മനസ്സമാധാനം ലഭിക്കുന്നതിന് വേണ്ടി യോഗ പോലുള്ള കാര്യങ്ങൾ പരിശീലിക്കുക. ചിലവ് വർധിക്കാനുള്ള സാധ്യത. ആരോഗ്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാവില്ല. വിവാഹജീവിതം നല്ലതായിരിക്കും.
ഇടവം: മുൻനിക്ഷേപങ്ങൾ ലാഭം കൊയ്യും. ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല എങ്കിലും ജാഗ്രതയുടെ മുന്നോട്ടുപോവുക. സാമ്പത്തികമായി ഇന്ന് നേട്ടങ്ങൾ ഉണ്ടാകും. തൊഴിലിടത്ത് ചെറിയ പ്രശ്നങ്ങൾ നേരിടേം എങ്കിലും സഹപ്രവർത്തകരവുമായി സഹകരിച്ച് മുന്നോട്ട് പോവുക. കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകും അതിനാൽ ശാന്തമായി കാര്യങ്ങൾ തീരുമാനിക്കുക.
മിഥുനം: മിഥുനം രാശിക്കാരായ ഗർഭിണികൾ ഇന്ന് പ്രത്യേകം ജാഗ്രത പുലർത്തുക. ആരോഗ്യത്തിൽ ഇന്ന് ശ്രദ്ധ നൽകേണ്ട ദിവസമാണ്. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. അതുപോലെ വിവാഹ ജീവിതവും എത്ര മികച്ചതായിരിക്കില്ല. പങ്കാളിയുമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത. എന്നാൽ അപ്രതീക്ഷിതമായി പണം കൈവരാനുള്ള സാധ്യതയും കാണുന്നു.
കർക്കിടകം: ഇന്ന് സംസാരിക്കുമ്പോൾ രണ്ട് വട്ടം ചിന്തിക്കുക. അനാവശ്യമായ വാദപ്രതിവാദങ്ങൾ ഒഴിവാക്കുക. ആരോഗ്യത്തിൽ നിന്ന് വളരെയധികം ശ്രദ്ധ നൽകേണ്ടതാണ്. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും എന്നാൽ ആരോഗ്യപ്രശ്നങ്ങൾ വലച്ചേക്കാം. തൊഴിലുങ്കത്ത് സഹപ്രവർത്തകരുമായി സഹകരിച്ച് കാര്യങ്ങൾ ചെയ്യുക. വിവാഹജീവിതം കുടുംബജീവിതവും എല്ലാം നല്ലതായിരിക്കും.
ALSO READ: നാളെ സങ്കഷ്ടി ചതുർത്ഥി! വിഘ്നങ്ങളകറ്റാൻ ഗണപതി ഭഗവാനെ ആരാധിക്കേണ്ട രീതി, നിയമം, ശുഭസമയം
ചിങ്ങം : കുടുംബത്തിൽ നല്ല സന്തോഷം നിലനിൽക്കും. പങ്കാളിയുമായി പ്രശ്നങ്ങളില്ലാതെ സന്തോഷത്തോടെ മുന്നോട്ട് പോകാൻ സാധിക്കും. എന്നാൽ ആരോഗ്യത്തിൽ അൽപ്പം ശ്രദ്ധിക്കുക. സാമ്പത്തികമായി ചില പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്. തൊഴിലിടത്ത് കാര്യങ്ങൾ ചെയ്യുമ്പോഴും ജാഗ്രത പാലിക്കുക.
കന്നി: കന്നി രാശിക്കാർ വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക. ആരോഗ്യകാര്യത്തിൽ ഇന്ന് നല്ല ജാഗ്രത പുലർത്തേണ്ട ദിവസമാണ്. സാമ്പത്തികമായി നേട്ടമുണ്ടാവും എങ്കിലും പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. കുടുംബത്തിൽ ഇന്ന് വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. പങ്കാളിയുമായി സ്നേഹത്തോടെ ആയിരിക്കും. എങ്കിലും ചിന്തിച്ച് സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക.
തുലാം: ബിസിനസുകാർക്ക് വളരെ മികച്ച ദിവസമാണ്. ഇതിനായി സുഹൃത്തിന്റെയോ മുതിർന്നവരുടെയോ ഉപദേശം സ്വീകരിക്കാം. സാമ്പത്തികമായി ഇന്ന് മികച്ച ദിവസമായിരിക്കാൻ സാധ്യത. എങ്കിലും പണം ഇടപാടുകൾ നടത്തുന്നതിനു മുന്നോടിയായി ചിന്തിക്കുക. ആരോഗ്യ മികച്ചത് ആയിരിക്കും. തൊഴിൽ രംഗത്തും അല്പം ശ്രദ്ധ കേന്ദ്രീകരിക്കുക കാര്യങ്ങൾ ചിന്തിച്ചു മാത്രം പ്രവർത്തിക്കുക.
വൃശ്ചികം: അനാവശ്യമായ ഭയം നിങ്ങളുടെ സന്തോഷത്തെ ഇല്ലാതാക്കും. അത് നിങ്ങളുടെ തന്നെ ചിന്തകളുടെ പ്രശ്നമാണെന്ന് മനസ്സിലാക്കുക. ആരോഗ്യകരമായി അത്ര മികച്ച ദിവസമായിരിക്കില്ല. സാമ്പത്തികമായി ദിവസമായിരിക്കും എങ്കിലും പണമിടപാട് നടത്തുമ്പോൾ ശ്രദ്ധിക്കുക. കുടുംബജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാവുമെങ്കിലും നിങ്ങൾ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം ശുഭകരമായി നടക്കും.
ധനു: ആരോഗ്യകാലത്ത് ശ്രദ്ധിക്കുക. സാമ്പത്തികമായി ഇന്ന് അത്ര നല്ല ദിവസമായിരിക്കും പണമിടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട അനിവാര്യമാണ്. കുടുംബ ജീവിതത്തിൽ വിവാഹിത ജീവിതത്തിലും ചെറിയ പ്രശ്നങ്ങളുടെ ഉണ്ടാകാൻ സാധ്യതയുണ്ട് എങ്കിലും ശാന്തമായി ചിന്തിച്ച് കാര്യങ്ങൾ ചെയ്യുകയും പ്രവർത്തിക്കുകയും ചെയ്താൽ ദിവസം നല്ലതായിരിക്കും .
മകരം: മദ്യപിക്കുന്ന വ്യക്തികൾ ആണെങ്കിൽ അത് ഒഴിവാക്കുവാൻ ആയിട്ട് ശ്രമിക്കുക. കാരണം അത് മൂലം പല പ്രശ്നങ്ങളും ഇന്ന് നേരിട്ടേക്കാം. ആരോഗ്യത്തിൽ ശ്രദ്ധിക്കുക. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകുന്ന ദിവസമായിരിക്കും. കുടുംബ ജീവിതത്തിൽ വിവാഹജീവിതത്തിലും ശ്രദ്ധിക്കുക. ചില പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. തൊഴിൽ രംഗത്ത് മികച്ചത് ആയിരിക്കും.
കുംഭം: ഇന്ന് സാമ്പത്തികമായി മികച്ച നേട്ടങ്ങൾ ഉണ്ടാകുന്ന ദിവസമാണ്. തൊഴിൽ രംഗത്തുനിന്ന് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. വിവാഹ ജീവിതത്തിലും കുടുംബ ജീവിതത്തിലും മികച്ച ദിവസമായിരിക്കും എങ്കിലും ചില പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിൽ ചെറിയ ശ്രദ്ധ നൽകേണ്ടതാണ്.
മീനം: പ്രതീക്ഷ കൈവിടാതിരിക്കുക. ആരോഗ്യകരമായ നല്ല ദിവസമായിരിക്കും. സാമ്പത്തികമായി അല്പം പ്രശ്നങ്ങൾ ഉണ്ടാകും അതിനാൽ പണമിടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കുക പണം ചിലവാക്കുമ്പോൾ രണ്ടു തവണ ചിന്തിക. തൊഴിലിടത്ത് മികച്ച ദിവസമായിരിക്കും. കുടുംബ ജീവിതത്തിലും വിവാദ ജീവിതത്തിൽ എല്ലാം ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം എങ്കിലും ചിന്തിച്ച് പെരുമാറുക പ്രവർത്തിക്കുക.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. Tv9 ഇവ സ്ഥിരീകരിക്കുന്നില്ല)