Sankashti Chaturthi 2025: നാളെ സങ്കഷ്ടി ചതുർത്ഥി! വിഘ്നങ്ങളകറ്റാൻ ഗണപതി ഭഗവാനെ ആരാധിക്കേണ്ട രീതി, നിയമം, ശുഭസമയം
ganadhipa sankashti chaturthi 2025: പൂർണ്ണചന്ദ്രന് ശേഷം വരുന്ന ചതുർത്ഥിയെ ഗണാധിപചതുർത്ഥി എന്നും അമാവാസിക്ക് ശേഷം വരുന്ന ചതുർത്ഥിയെ വിനായക ചതുർത്തി എന്നും വിളിക്കുന്നു. ഈ ദിവസം വ്രതം ആചരിക്കുന്നത് ഗണപതിയുടെ അനുഗ്രഹം നേടുകയും...
നാളെ നവംബർ 8 ഗണാധിപസങ്കഷ്ടിയാണ്(Sankashti Chaturthi 2025: ). കാർത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുർഥിയാണ് ഗണാധിപസങ്കഷ്ടിയായി ആഘോഷിക്കുന്നത്. ഈ ദിവസം ഗണപതി ഭഗവാനെ ആരാധിക്കുന്നത് ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരും എന്നാണ് വിശ്വാസം. പൂർണ്ണചന്ദ്രന് ശേഷം വരുന്ന ചതുർത്ഥിയെ ഗണാധിപചതുർത്ഥി എന്നും അമാവാസിക്ക് ശേഷം വരുന്ന ചതുർത്ഥിയെ വിനായക ചതുർത്തി എന്നും വിളിക്കുന്നു.
ഈ ദിവസം വ്രതം ആചരിക്കുന്നത് ഗണപതിയുടെ അനുഗ്രഹം നേടുകയും ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും ദുഃഖങ്ങളും ഇല്ലാതാക്കുകയും ചെയ്യും എന്നാണ് വിശ്വാസം. ഈ വർഷത്തെ ഗണാധിപസങ്കഷ്ടി നവംബർ 8 ശനിയാഴ്ചയാണ്.
സങ്കഷ്ടി ചതുർത്ഥിയുടെ പ്രാധാന്യം
സങ്കഷ്ടി ചതുർത്ഥി ദിനത്തിൽ ഗണപതിയെ ആരാധിക്കുന്നത് വീട്ടിൽ നിന്നും നെഗറ്റീവ് എനർജി നീക്കം ചെയ്യുകയും കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാവുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. ഈ ദി വസം ഗണപതി ഭഗവാൻ നമ്മുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീക്കി തന്റെ ഭക്തരുടെ ആഗ്രഹങ്ങൾ നിറവേറ്റുമെന്നും വിശ്വസിക്കപ്പെടുന്നു.
ഈ ഗണാധിപ സങ്കഷ്ടി വ്രതം സൂര്യോദയത്തോടെ ആരംഭിച്ച ചന്ദ്രനെ കണ്ടതിനുശേഷം അവസാനിക്കുന്നു. ചതുർത്ഥി ദിനത്തിൽ ചന്ദ്രദർശനത്തിന് പ്രത്യേക പ്രാധാന്യമാണുള്ളത്. ചന്ദ്രനെ കണ്ടതിനു ശേഷം മാത്രമേ ഈ വ്രതം പൂർണമാകൂ എന്നും കണക്കാക്കപ്പെടുന്നു.
സങ്കഷ്ടി ചതുർഥി ദിനത്തിൽ രാവിലെ സൂര്യോദയത്തിന് മുമ്പ് കുളിച്ച് വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക. ഈ ദിവസം ചുവപ്പുനിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഗണപതി ഭഗവാനെ ഇഷ്ടമുള്ള കാര്യങ്ങൾ സമർപ്പിക്കുക പൂക്കളും വെള്ളവും സമർപ്പിക്കുക. എള്ള് ലഡു മോദകവും സമർപ്പിക്കുന്നത് ഉത്തമം. ശേഷം ധൂപ വർഗ്ഗങ്ങളും വിളക്കുകളും കത്തിച്ചു ദൈവത്തെ ആരാധിക്കുക. രാത്രിയിൽ ചന്ദ്രനെ കണ്ടതിനുശേഷം വ്രതം അവസാനിപ്പിക്കുക.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. Tv9 ഇവ സ്ഥിരീകരിക്കുന്നില്ല)