AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: സാമ്പത്തിക കാര്യങ്ങളിൽ സന്തുലിതാവസ്ഥ പാലിക്കുക, ഇന്നത്തെ നക്ഷത്രഫലം

Today Horoscope in Malayalam: ഈ രാശിക്കാർ ആരോഗ്യകാര്യത്തിൽ ഇന്ന് നല്ല ജാഗ്രത പുലർത്തേണ്ട ദിവസമാണ്. സാമ്പത്തികമായി നേട്ടമുണ്ടാവും എങ്കിലും പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. ചിലർക്ക് ദീർഘനാളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തിലെ സമ്മർദ്ദങ്ങളിൽ നിന്ന് ഇന്ന് ആശ്വാസം ലഭിച്ചേക്കാം.

Today’s Horoscope: സാമ്പത്തിക കാര്യങ്ങളിൽ സന്തുലിതാവസ്ഥ പാലിക്കുക, ഇന്നത്തെ നക്ഷത്രഫലം
Horoscope TodayImage Credit source: Tv9 Network
aswathy-balachandran
Aswathy Balachandran | Published: 09 Nov 2025 05:55 AM

ഓരോ രാശിക്കാർക്കും ഓരോ ദിവസവും വ്യത്യസ്ഥമായിരിക്കും. ചിലർക്ക് ഇന്നത്തെ ദിവസം നല്ലതാണെങ്കിൽ മറ്റു ചിലർക്ക് മോശം. ചിലർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മറന്നു പോകരുതാത്ത കാര്യങ്ങളും രാശിഫലം നിങ്ങളെ ഓർമ്മിപ്പിക്കും. ഇന്നത്തെ രാശിഫലം വിശദമായി നോക്കാം.

മേടം: ഇന്ന് ഈ രാശിക്കാർക്ക് വളരെ നല്ല ദിവസമാണ്. നിങ്ങളുടെ മനസ്സിന് സന്തോഷം നൽകുന്ന കാര്യങ്ങൾ ഉണ്ടാകും. ചിലർക്ക് കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണ സമൃദ്ധി എന്നിവ കാണുന്നു.

ഇടവം: നിങ്ങളുടെ വിനയപൂർണ്ണമായ പെരുമാറ്റം പ്രശംസിക്കപ്പെടും. നിരവധി ആളുകൾ നിങ്ങളിൽ ആകൃഷ്ടരാകും. കാര്യതടസ്സം, കലഹം തുടങ്ങിയ ചെറിയ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ സന്തുലിതാവസ്ഥ പാലിക്കുക.

മിഥുനം: നിങ്ങളുടെ ആരോഗ്യത്തെക്കരുതി ഉച്ചത്തിൽ സംസാരിക്കുന്നത് ഒഴിവാക്കുക. പണമിടപാടുകൾ ശ്രദ്ധയോടെ നടത്തുക. ഒരു പ്രധാനപ്പെട്ട കാര്യം പൂർത്തിയാക്കാൻ സാധിക്കും.

കർക്കിടകം: നിങ്ങളുടെ ആവേശകരമായ പ്രകൃതം ചിലപ്പോൾ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം, ശ്രദ്ധിക്കുക. ഉത്തരവാദിത്വം കൂടുതലുള്ള കാര്യങ്ങളിൽ ഉദാസീനത അരുത്. ആരെയും അന്ധമായി വിശ്വസിക്കരുത്.

ചിങ്ങം : നിങ്ങൾക്ക് ചുറ്റുമുള്ളവർ പിന്തുണ നൽകുന്നത് സന്തോഷം നൽകും. സാഹചര്യങ്ങൾ പൊതുവെ അനുകൂലമായിരിക്കും. പ്രൊഫഷണലിസം നിലനിർത്തുന്നത് ഗുണം ചെയ്യും.

ALSO READ: പണം കയ്യിൽ നിൽക്കുന്നില്ലേ… ചിലവ് അധികമാണോ? വാസ്തുപ്രകാരമുള്ള ഈ പ്രതിവിധികൾ ചെയ്യൂ

കന്നി : ചില ഉന്നത തലത്തിലുള്ള ആളുകളെ കണ്ടുമുട്ടുമ്പോൾ വികാരവിവശനായി നിങ്ങളുടെ ആത്മാഭിമാനം കളയരുത്. ഭാഗ്യവും കഴിവും ഒന്നിച്ച് ദ്രുതഗതിയിലുള്ള പുരോഗതി കൊണ്ടുവരാൻ സാധ്യതയുണ്ട്.

തുലാം: ദീർഘനാളായി നിങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തിലെ സമ്മർദ്ദങ്ങളിൽ നിന്ന് ഇന്ന് ആശ്വാസം ലഭിച്ചേക്കാം. വ്യക്തിപരമായ ശ്രമങ്ങൾ മികച്ച ഫലങ്ങൾ നൽകും.

വൃശ്ചികം: അടുത്തിടെയായി ധാരാളം മാനസിക സമ്മർദ്ദം അനുഭവിച്ചതിനാൽ വിശ്രമം പ്രധാനമായും വേണ്ട ദിവസമാണ് ഇന്ന്. പുതിയ കരാറുകളിലോ മറ്റോ ഏർപ്പെടുമ്പോൾ ജാഗ്രത പാലിക്കുക.

ധനു : ആത്മീയതയുടെ സഹായം തേടേണ്ട സമയമാണ്, കാരണം അത് നിങ്ങളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപൃതരാകും.

മകരം : ഉറങ്ങിക്കിടക്കുന്ന പ്രശ്നങ്ങൾ മാനസിക സമ്മർദ്ദങ്ങളോടുകൂടി ഉയർത്തെഴുന്നേൽക്കാൻ സാധ്യതയുണ്ട്, ക്ഷമയോടെ കൈകാര്യം ചെയ്യുക. ബന്ധങ്ങൾ ശക്തിപ്പെടുത്താൻ പ്രവർത്തിക്കുക.

കുംഭം : വിദ്വേഷ മനോഭാവത്തിന് വളരെ വില കൊടുക്കേണ്ടിവരും. അത് നിങ്ങളുടെ സഹനശക്തിയെ നശിപ്പിക്കാൻ സാധ്യതയുണ്ട്. സഹോദര്യത്തിൻ്റെ മനോഭാവം ശക്തമായി നിലനിൽക്കും.

മീനം : സംശയം, അധൈര്യം, അത്യാഗ്രഹം, അസൂയ തുടങ്ങിയ ദുർഗുണങ്ങൾ നിങ്ങളുടെ ദിവസം നശിപ്പിക്കാൻ ഇടയാക്കരുത്. അവ ഒഴിവാക്കുക. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ നൽകുന്നത് നല്ലതാണ്.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. Tv9 ഇവ സ്ഥിരീകരിക്കുന്നില്ല)