Today’s Horoscope: മീനം രാശിക്കാർ പണമിടപാടുകൾ സൂക്ഷിക്കുക; നേട്ടങ്ങൾ ഇവർക്ക്, ഇന്നത്തെ നക്ഷത്രഫലം
Today's Horoscope: ചില രാശിക്കാർക്ക് നേട്ടങ്ങളും അംഗീകാരവും ഉണ്ടാകും, മത്സരപരീക്ഷകളിൽ വിജയം നേടും. എന്നാൽ മറ്റ് ചിലർക്ക് വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും.
ഇന്ന് ജൂലൈ 25, വെള്ളിയാഴ്ച. പതിവ് പോലെ ചെയ്ത് തീർക്കാൻ നിരവധി ഉത്തരവാദിത്തങ്ങൾ ഉള്ള ദിവസം. ചില രാശിക്കാർക്ക് നേട്ടങ്ങളും അംഗീകാരവും ഉണ്ടാകും, മത്സരപരീക്ഷകളിൽ വിജയം നേടും. എന്നാൽ മറ്റ് ചിലർക്ക് വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ എന്ന് നോക്കാം.
മേടം
മേടം രാശിക്കാർക്ക് ഇന്ന് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. യാത്രാപരാജയം, കാര്യപരാജയം, അപ്രതീക്ഷിത നഷ്ടങ്ങൾ എന്നിവ ഉണ്ടാകാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
ഇടവം
ആഗ്രഹങ്ങൾ സഫലമാകും. ബിസിനസ് ലാഭകരമാകും. കാര്യവിജയം, മത്സരവിജയം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. നേട്ടങ്ങൾ, അംഗീകാരം എന്നിവയ്ക്ക് സാധ്യത.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് ശരീരസുഖക്കുറവ്, മാനസിക സംഘർഷങ്ങൾ എന്നിവയ്ക്ക് സാധ്യത. തടസ്സങ്ങൾ വന്നുചേരും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
കര്‍ക്കടകം
ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിവസമാണ്. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. സ്ഥാനക്കയറ്റം, അംഗീകാരം, കാര്യവിജയം, പ്രവർത്തന വിജയം എന്നിവ കാണുന്നു. കുടുംബത്തിൽ സന്തോഷം ഉണ്ടാകും.
ചിങ്ങം
ഈ രാശിക്കാർക്ക് ഇന്ന് അപകടഭീതി, കാര്യപരാജയം, നഷ്ടം തുടങ്ങിയ ഉണ്ടായേക്കാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. ഇരുചക്രവാഹന യാത്രക്കാർ സൂക്ഷിക്കുക.
കന്നി
തൊഴിലിടങ്ങളിൽ അംഗീകാരം, ബന്ധുസമാഗമം, കാര്യവിജയം എന്നിവ കാണുന്നു. പുതിയ സംരംഭങ്ങളും തൊഴിലുകളും ആരംഭിച്ചേക്കാം. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ആരോഗ്യസ്ഥിതി മെച്ചമാകും.
തുലാം
ഇന്ന് നിങ്ങൾക്ക് നേട്ടങ്ങളുടെയും അംഗീകാരങ്ങളുടെയും ദിവസമായിരിക്കും. കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം എന്നിവ ഉണ്ടാകും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
വൃശ്ചികം
കൂടിക്കാഴ്ചകൾ പരാജയപ്പെടാം. കാര്യപരാജയം, അപ്രതീക്ഷിത ചെലവുകൾ, മാനസിക സംഘർഷങ്ങൾ എന്നിവ ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിലും ആരോഗ്യകാര്യങ്ങളിലും ശ്രദ്ധ പുലർത്തുക.
ധനു
ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമല്ല. കലഹം, നഷ്ടം, ശത്രുശല്യം എന്നിവയ്ക്ക് സാധ്യത. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. മത്സരപരീക്ഷകളിൽ പരാജയങ്ങൾക്ക് സാധ്യത.
മകരം
ഇന്ന് നിങ്ങൾക്ക് കാര്യവിജയം, മത്സര വിജയം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ സാധ്യത. ആഗ്രഹങ്ങൾ സഫലമാകും.
കുംഭം
ഇന്ന് നിങ്ങളുടെ കുടുംബങ്ങളിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. സ്ഥാനക്കയറ്റം, ലാഭം, അംഗീകാരം എന്നിവയ്ക്ക് സാധ്യത.
മീനം
ഇന്ന് നിങ്ങളുടെ പണമിടപാടുകൾ സൂക്ഷിക്കുക. യാത്രാതടസ്സം, അപകടഭീതി, കലഹം എന്നിവ കാണുന്നു. ശത്രുശല്യം ഉണ്ടായേക്കാം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)