Ration Distribution: മഞ്ഞ കാർഡിന് 30 കിലോ അരി, മെയ് മാസത്തിലെ റേഷൻ എന്ന് മുതൽ?
Kerala Ration Distribution May 2026: രണ്ട് മാസത്തെ റേഷൻ ഒരുമിച്ച് നൽകാനുള്ള തീരുമാനത്തെ തുടർന്ന് ഏപ്രിൽ നാല് മുതൽ മെയ് മാസത്തിലെ റേഷനും നൽകിയിരുന്നു. മെയ് മാസത്തിലെ വിഹിതം ഏപ്രിൽ മാസത്തിൽ മുൻകൂറായി വാങ്ങാത്തവർക്ക് 30ാം തീയതി വരെ ഈ മാസത്തെ റേഷൻ വാങ്ങാവുന്നതാണ്.
തിരുവനന്തപുരം: മെയ് മാസത്തിലെ റേഷൻ വിതരണം തുടരുന്നു. രണ്ട് മാസത്തെ റേഷൻ ഒരുമിച്ച് നൽകാനുള്ള തീരുമാനത്തെ തുടർന്ന് ഏപ്രിൽ നാല് മുതൽ മെയ് മാസത്തിലെ റേഷനും നൽകിയിരുന്നു. മെയ് മാസത്തിലെ വിഹിതം ഏപ്രിൽ മാസത്തിൽ മുൻകൂറായി വാങ്ങാത്തവർക്ക് 30ാം തീയതി വരെ ഈ മാസത്തെ റേഷൻ വാങ്ങാവുന്നതാണ്. അതേസമയം, ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 5 വരെ തുടരുമെന്നും അധിരൃതർ അറിയിച്ചു.
ഏപ്രിൽ മാസത്തെ റേഷൻ വിതരണം
ഏപ്രിൽ മാസത്തെ റേഷൻ 5ാം തീയതി വരെ വാങ്ങാവുന്നതാണ്. രണ്ട് മാസത്തെ വിഹിതം ഒരുമിച്ച് വിതരണം ചെയ്തതിൽ ചില പാകപിഴകൾ സംഭവിച്ചതിനെ തുടർന്നാണ് തീയതി നീട്ടിയത്. ചില ഇടങ്ങളിൽ ഏപ്രിലിലെ വിഹിതം കൈപ്പറ്റുന്നതിന് പകരം മെയ് മാസത്തിലെ വിഹിതമാണ് വാങ്ങിയത്. ഇ പോസ് യന്ത്രത്തിൽ വിതരണത്തിന്റെ ഭാഗമായി റേഷൻ കടക്കാർ ഏപ്രിലിന് പകരം മെയ് മാസം നൽകിയതാണ് പ്രശ്നത്തിന് കാരണമായത്. ഇത്തരത്തിൽ ഏകദേശം എണ്ണായിരത്തോളം കാർഡ് ഉടമകളാണ് റേഷൻ മാറി വാങ്ങിയത്. ഇവരുടെ പട്ടിക ജില്ലാ സപ്ലൈ ഓഫിസർമാർ തയ്യാറാക്കി തങ്ങളുടെ പരിധിയിലുള്ള ഗുണഭോക്താക്കളെ റേഷൻ വ്യാപാരികളുടെ സഹായത്തോടെ വിവരം അറിയിക്കും.
മെയ് – മണ്ണെണ്ണ വിതരണം
മെയ് മാസത്തിൽ മഞ്ഞ കാർഡിന് മുപ്പത് കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നതാണ്. 2026 ഏപ്രിൽ-മേയ്-ജൂൺ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ അന്ത്യോദയ അന്ന ജോയന കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, മുൻഗണന വിഭാഗം, പൊതു വിഭാഗം സബ്സിഡി, പൊതു വിഭാഗം സ്ഥാപനം കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്. അതേസമയം, മെയ് 6 ബുധനാഴ്ച റേഷൻ കടകൾക്ക് അവധി ആയിരിക്കും.
ALSO READ: ഏപ്രിൽ മാസത്തിലെ റേഷൻ വാങ്ങിയില്ലേ? ടെൻഷൻ വേണ്ട, തീയതി നീട്ടി
മെയ് മാസത്തെ റേഷൻ വിതരണംA
അന്ത്യോദയ അന്ന ജോയന (AAY): അന്ത്യോദയ അന്ന ജോയന കാർഡിന് 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നതാണ്. കൂടാതെ, 3 പായ്ക്കറ്റ് ആട്ട് ഏഴ് രൂപ നിരക്കിൽ ലഭിക്കും.
മുൻഗണന വിഭാഗം (PHH): മുൻഗണന വിഭാഗം കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നതാണ്. കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവിൽ നിന്ന് നാല് കിലോ കുറച്ച് അതിന് പകരം 4 പായ്ക്കറ്റ് ആട്ട ഒമ്പത് രൂപ നിരക്കിൽ വാങ്ങാവുന്നതുമാണ്.
പൊതു വിഭാഗം സബ്സിഡി (NPS): പൊതു വിഭാഗം സബ്സിഡി കാർഡിലെ ഓരോ അംഗത്തിവും രണ്ട് കിലോ അരി വീതം കിലോയക്ക് നാല് രൂപ നിരക്കിൽ ലഭിക്കും. കൂടാതെ, അധിക വിഹിതമായി മൂന്ന് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത്, താലൂക്കിലെ സ്‌റ്റോക്കിന് അനുസരിച്ച് കാർഡിന് നാല് കിലോ വരെ ആട്ട 17 രൂപ നിരക്കിലും ലഭിക്കും.
പൊതു വിഭാഗം (NPNS): പൊതുവിഭാഗം കാർഡിന് നാല് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് നാല് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.
പൊതു വിഭാഗം സ്ഥാപനം (NPI): പൊതു വിഭാഗം സ്ഥാപനം കാർഡിന് രണ്ട് കിലോ അരി 10.90 രൂപ നിരക്കിൽ ലഭിക്കും, അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് പരമാവധി 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.
ഫെയ്സ്ബുക്ക് പോസ്റ്റ്
English Summary:
May Month Ration distribution begun. AAY Card holders will get thirty kilos of rice and two kilos of wheat for free. Authorities have announced that ration shops will be closed on Wednesday, May 6.