AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Vastu Tips for Kitchen: സമ്പത്ത് കുമിഞ്ഞുകൂടാൻ 1 ഗ്ലാസ് വെള്ളം മതി! അടുക്കളയുടെ ഈ ദിശയിൽ വയ്ക്കൂ

Vastu Tips for Kitchen: ഒരു വീട്ടിലെ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട പുണ്യകരമായ ഒരു സ്ഥലമാണ് അടുക്കള. അടുക്കളയിൽ ചെറിയ ഒരു മാറ്റം വരുത്തുന്നത് ജീവിതത്തിൽ സമ്പത്തും സമൃദ്ധിയും ഉണ്ടാകുമെന്നാണ് പറയുന്നത്. അതായത് അടുക്കളയിലെ ഒരു ദിശയിൽ ഒരു ഗ്ലാസ് വെള്ളം വെച്ചാൽ അത് വീട്ടിൽ സന്തോഷവും സമാധാനവും വർദ്ധിപ്പിക്കും നെഗറ്റീവ് എനർജി ഇല്ലാതാക്കും എന്ന് വിശ്വസിക്കപ്പെടുന്നു....

Vastu Tips for Kitchen: സമ്പത്ത് കുമിഞ്ഞുകൂടാൻ 1 ഗ്ലാസ് വെള്ളം മതി! അടുക്കളയുടെ ഈ ദിശയിൽ വയ്ക്കൂ
Vastu Tips For KitchenImage Credit source: Tv9 Network
Ashli C
Ashli C | Published: 29 Mar 2026 | 11:43 AM

എല്ലാവരും സമാധാനവും ഐശ്വര്യവും നിറഞ്ഞ ഒരു ജീവിതമാണ് ആഗ്രഹിക്കുന്നത്. സമാധാനം, ആരോഗ്യം, സമൃദ്ധി എന്നിവ എല്ലാവരും പ്രതീക്ഷിക്കുന്ന കാര്യമാണ്. എന്നാൽ നാം ‌ചെയ്യുന്ന ചില കാര്യങ്ങളും നമ്മുടെ ചില ശീലങ്ങളും ആണ് നമ്മുടെ ജീവിതത്തിൽ ഐശ്വര്യം ഇല്ലാതാക്കുന്നതും. അത്തരത്തിൽ വീട്ടിൽ ഒരു ചെറിയ കാര്യം ചെയ്യുന്നതിലൂടെ നമ്മുടെ ജീവിതത്തിൽ കാര്യമായ ശുഭകരമായ സ്വാധീനം ചെലുത്താൻ പറ്റും എന്നാണ് വാസ്തുവിൽ പറയുന്നത്. അതിൽ പ്രധാനമാണ് അടുക്കള.

ഒരു വീട്ടിലെ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട പുണ്യകരമായ ഒരു സ്ഥലമാണ് അടുക്കള. അടുക്കളയിൽ ചെറിയ ഒരു മാറ്റം വരുത്തുന്നത് ജീവിതത്തിൽ സമ്പത്തും സമൃദ്ധിയും ഉണ്ടാകുമെന്നാണ് പറയുന്നത്. അതായത് അടുക്കളയിലെ ഒരു ദിശയിൽ ഒരു ഗ്ലാസ് വെള്ളം വെച്ചാൽ അത് വീട്ടിൽ സന്തോഷവും സമാധാനവും വർദ്ധിപ്പിക്കും നെഗറ്റീവ് എനർജി ഇല്ലാതാക്കും എന്ന് വിശ്വസിക്കപ്പെടുന്നു.

അടുക്കളയിൽ വെള്ളം എവിടെ സൂക്ഷിക്കണം?

അതായത് വടക്ക് കിഴക്ക് ദിശയിൽ ഒരു ഗ്ലാസ് വെള്ളം അടുക്കളയിൽ സൂക്ഷിക്കുന്നത് നല്ലതായി കണക്കാക്കുന്നു. ഈ ദിശ ദേവന്മാരുടെ ദിശയായാണ് കണക്കാക്കപ്പെടുന്നത്. ഇങ്ങനെ ചെയ്യുന്നത് വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് എനർജിയും വർദ്ധിപ്പിക്കും. വടക്ക് കിഴക്ക് മൂലയിൽ സാധിക്കില്ലെങ്കിൽ വടക്ക് ഭാഗത്ത് വെള്ളം വെക്കുന്നതും നല്ലതാണ്. ഇത് കുബേരന്റെ ദിശയാണ്. ഇത് വീട്ടിൽ സമ്പത്തിന് ആകർഷിക്കും എന്നാണ് വിശ്വാസം. ഉറങ്ങാൻ പോകുന്നതിനു മുമ്പായി അടുക്കളയുടെ വടക്ക് കിഴക്ക് മൂല നന്നായി വൃത്തിയാക്കുക. ശേഷം ഒരു ഗ്ലാസിൽ ശുദ്ധജലം നിറക്കുക. അടുത്ത ദിവസം രാവിലെ ഒരു ചെടിയിലേക്ക് ഈ വെള്ളം പകർന്നു നൽകുക. ഇത് നെഗറ്റീവ് എനർജി ഇല്ലാതാക്കി വീട്ടിൽ സന്തോഷം കൊണ്ടുവരും എന്നാണ് വിശ്വാസം. ശ്രദ്ധിക്കേണ്ട കാര്യം ഒരിക്കലും അടുപ്പിന്റെ അടുത്ത് വെള്ളം വയ്ക്കരുത്. ചെമ്പ്, പിച്ചള, മൺപാത്രങ്ങൾ എന്നിവയിൽ വെള്ളം സൂക്ഷിക്കുന്നതും ഉത്തമമാണ്. മറ്റൊരു കാര്യം ദിവസവും വെള്ളം മാറ്റി ശുദ്ധജലം വെക്കേണ്ടതാണ്.

Follow Us