Vastu Tips: പണം വന്നുകൊണ്ടേയിരിക്കും; ഈ വെളുത്ത വസ്തു നിങ്ങളുടെ വീടിന്റെ പ്രധാന കവാടത്തിൽ തൂക്കിയിടൂ

Vastu Tips for Home: അത്തരത്തിൽ ഒരു വീട്ടിൽ ഏറ്റവും പ്രാധാന്യം നൽകേണ്ട ഒരു ഇടമാണ് പ്രധാന കവാടം.ഒരു വീടിന്റെ വാതിൽ അത് വെറുമൊരു പ്രവേശന കവാടം മാത്രമല്ല മറിച്ച് ആ വീട്ടിലേക്ക് എല്ലാവിധത്തിലുള്ള പോസിറ്റീവ് എനർജികളും ആ​ഗിരണം ചെയ്യാനുള്ള ഏറ്റവും വലിയ സ്ഥാനമായി കണക്കാക്കുന്നു. അതിനാൽ തന്നെ പ്രധാന കവാടത്തിൽ എന്തെങ്കിലും തെറ്റായ കാര്യങ്ങൾ ചെയ്യുന്നത് ജീവിതത്തിൽ ദുഃഖങ്ങളും ദുരിതങ്ങളും ഒഴിയില്ല. ധനനഷ്ടം, മാനഹാനി, സാമ്പത്തിക പിരിമുറുക്കം, ദുഃഖങ്ങൾ എന്നിവ വിട്ടു പോകില്ല. മറിച്ച് നമ്മൾ ചില കാര്യങ്ങൾ ചെയ്യുന്നത് ജീവിതത്തിൽ സമ്പത്തിനും സമൃദ്ധിക്കും കാരണമാകും.........

Vastu Tips: പണം വന്നുകൊണ്ടേയിരിക്കും; ഈ വെളുത്ത വസ്തു നിങ്ങളുടെ വീടിന്റെ പ്രധാന കവാടത്തിൽ തൂക്കിയിടൂ

പ്രതീകാത്മക ചിത്രം

Published: 

03 May 2026 | 09:14 AM

ഒരു വ്യക്തിയുടെ നിത്യജീവിതത്തിൽ വാസ്തുവിന് വളരെയധികം പ്രാധാന്യമുണ്ട്. പ്രധാനമായും ആ വ്യക്തി താമസിക്കുന്ന സ്ഥലം. ഒരു മനുഷ്യന്റെ ഒരു ദിവസം പോലും നിർണയിക്കുന്നത് വീടാണ്. കാരണം നമ്മൾ ഒരു ദിവസത്തെ എല്ലാ കാര്യങ്ങളും ആരംഭിക്കുന്നത് ഗൃഹത്തിൽ നിന്നാണ്. രാവിലെ ഉണർന്ന് നമ്മുടെ പ്രഭാതകൃത്യങ്ങളെല്ലാം ചെയ്ത് പുറത്തേക്കിറങ്ങുന്ന ആ ഗൃഹം പുറത്തെത്തിയിട്ടുള്ള നമ്മുടെ കാര്യങ്ങൾക്ക് കൂടി സ്വാധീനം ചെലുത്തും. അതിനാൽ തന്നെ ഒരു വീട് നിർമ്മിക്കുമ്പോഴും വീട്ടിലുള്ളിലും വാസ്തുപരമായി ചില കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലാത്തപക്ഷം ധനനഷ്ടം, മാനഹാനി, സാമ്പത്തിക പിരിമുറുക്കം, ദുഃഖങ്ങൾ എന്നിവ വിട്ടു പോകില്ല. അത്തരത്തിൽ ഒരു വീട്ടിൽ ഏറ്റവും പ്രാധാന്യം നൽകേണ്ട ഒരു ഇടമാണ് പ്രധാന കവാടം.

ഒരു വീടിന്റെ വാതിൽ അത് വെറുമൊരു പ്രവേശന കവാടം മാത്രമല്ല മറിച്ച് ആ വീട്ടിലേക്ക് എല്ലാവിധത്തിലുള്ള പോസിറ്റീവ് എനർജികളും ആ​ഗിരണം ചെയ്യാനുള്ള ഏറ്റവും വലിയ സ്ഥാനമായി കണക്കാക്കുന്നു. അതിനാൽ തന്നെ പ്രധാന കവാടത്തിൽ എന്തെങ്കിലും തെറ്റായ കാര്യങ്ങൾ ചെയ്യുന്നത് ജീവിതത്തിൽ ദുഃഖങ്ങളും ദുരിതങ്ങളും ഒഴിയില്ല. മറിച്ച് നമ്മൾ ചില കാര്യങ്ങൾ ചെയ്യുന്നത് ജീവിതത്തിൽ സമ്പത്തിനും സമൃദ്ധിക്കും കാരണമാകും.

ALSO READ:വീട്ടിലെ സ്വസ്ഥതയും സമാധാനവും നഷ്ടപ്പെടും! ഒരിക്കലും ഈ തെറ്റുകൾ ചെയ്യരുത്

പട്ടികാരം(alum) വീടിന്റെ കവാടത്തിൽ തൂക്കിയിടുക

നിങ്ങളുടെ വീട്ടിൽ നിരന്തരമായ സാമ്പത്തിക സമ്മർദ്ദം, മാനസിക ബുദ്ധിമുട്ട്, അസുഖങ്ങൾ, സ്വസ് എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ വീടിന്റെ പ്രധാന കവാടത്തിനു മുന്നിലായി ഒരു ചെറിയ പൊതിയിൽ പട്ടികാരം തൂക്കിയിടുക. വാസുപ്രകാരം പ്രധാന കാവാടത്തിൽ ഇങ്ങനെ ചെയ്യുന്നത് വളരെ ഫലപ്രദമായി കണക്കാക്കുന്നു. ആർക്കും ചെയ്യാൻ സാധിക്കുന്ന ചെലവ് കുറഞ്ഞ ഒരു പ്രതിവിധിയാണിത്. ഇത് നിങ്ങളുടെ വീട്ടിലേക്ക് കടന്നുവരുന്ന എനർജികളെ ബാഷ്പീകരിക്കുവാൻ സഹായിക്കും. മാത്രമല്ല ജീവിതത്തിലേക്കും നിങ്ങളുടെ ഗൃഹത്തിലേക്കും പോസിറ്റീവ് എനർജിയെ ആഗിരണം ചെയ്യാനും ഇത് സഹായിക്കും.

ഇത് എങ്ങനെ പ്രവർത്തിക്കുന്നു

വാസ്തുവിൽ പട്ടികാരത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഇത് ബാഷ്പീകരണത്തിന് വളരെ നല്ലതായി കണക്കാക്കുന്നു.ഇത് ചുറ്റുപാടുകളിൽ നിന്ന് നെഗറ്റീവ് എനർജി ആഗിരണം ചെയ്യുമെന്നും പരിസ്ഥിതിയെ സന്തുലിതമാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് വീട്ടിൽ എല്ലായിപ്പോഴും പോസിറ്റീവ് എനർജി നിലനിർത്താനും വളരെ നല്ലതാണ്. വീട്ടിൽ സമാധാനവും സന്തോഷവും നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

ഒരു വീട്ടിൽ എപ്പോഴും പോസിറ്റീവ് എനർജി ആണെങ്കിൽ അവിടെ ലക്ഷ്മി ദേവി വസിക്കും എന്നാണ് പറയപ്പെടുന്നത്. പ്രധാന വാതിലിൽ ഇങ്ങനെ ചെയ്യുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറക്കുകയും സാമ്പത്തികമായ സമൃദ്ധിയ്ക്കും ഐശ്വര്യത്തിനും സന്തോഷത്തിനും കാരണമാവുകയും ചെയ്യും.

ENGLISH SUMMARY

Here we explaining about vastu tips for prosperity for home.If you are experiencing constant stress, financial constraints, or negativity in your home, a simple remedy can help. According to Vastu, hanging an alum tree on the main door is considered very effective. It is an inexpensive and easy remedy that anyone can do.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്