Vastu Tips: വീട്ടിലെ സ്വസ്ഥതയും സമാധാനവും നഷ്ടപ്പെടും! ഒരിക്കലും ഈ തെറ്റുകൾ ചെയ്യരുത്
Vastu Tips for home Floor:അത്തരത്തിൽ വീടിന്റെ തറ പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വീടിന്റെ തറയുമായി ബന്ധപ്പെട്ട വാസ്തു നിയമങ്ങളെ കുറിച്ചുമാണ് ഇവിടെ പറയുന്നത്.വീടിന്റെ ഓരോ മൂലയിലും വാസ്തുവിന് പ്രാധാന്യമുണ്ട്. അതായത് ഉപയോഗിക്കുന്ന സാധനങ്ങൾ ഓരോ ദിശകളിലും വെക്കുന്ന സാധനങ്ങൾ എന്നിവയ്ക്ക് എല്ലാം ശ്രദ്ധ നൽകണം.അടുക്കള, കിടപ്പുമുറി, സ്വീകരണമുറി, വീടിന്റെ തറ പോലും വാസ്തുവിന് അനുയോജ്യമായി വേണം നിർമ്മിക്കാൻ.......

Home In Kerala
ഒരു വ്യക്തിയുടെ ജീവിതത്തിൽ വാസ്തുശാസ്ത്രത്തിന് വളരെയധികം പ്രാധാന്യമുണ്ട്. പ്രധാനമായും നമ്മൾ വസിക്കുന്ന സ്ഥലം. അതായത് വീട്. വീട് പണിയുമ്പോൾ മുതൽ വാസ്തുവിന് വളരെയധികം പ്രാധാന്യം നൽകേണ്ടതുണ്ട്. കാരണം വാസ്തുശാസ്ത്രത്തിന് വിരുദ്ധമായി നിർമ്മിച്ച കെട്ടിടത്തിൽ ഒരിക്കലും സന്തോഷവും സമാധാനവും ഐക്യവും നിലനിൽക്കില്ല എന്നാണ് പറയപ്പെടുന്നത്. അതിനാൽ തന്നെ ഒരു വീടിന് നമ്മൾ സ്ഥലം കണ്ടെത്തുന്നതും മുതൽ തന്നെ ഇവയ്ക്ക് ഒരുപാട് പ്രാധാന്യം നൽകേണ്ടതുണ്ട്. വീടിന്റെ ഓരോ മൂലയിലും വാസ്തുവിന് പ്രാധാന്യമുണ്ട്. അതായത് ഉപയോഗിക്കുന്ന സാധനങ്ങൾ ഓരോ ദിശകളിലും വെക്കുന്ന സാധനങ്ങൾ എന്നിവയ്ക്ക് എല്ലാം ശ്രദ്ധ നൽകണം.
അടുക്കള, കിടപ്പുമുറി, സ്വീകരണമുറി, വീടിന്റെ തറ പോലും വാസ്തുവിന് അനുയോജ്യമായി വേണം നിർമ്മിക്കാൻ. അത്തരത്തിൽ വീടിന്റെ തറ പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വീടിന്റെ തറയുമായി ബന്ധപ്പെട്ട വാസ്തു നിയമങ്ങളെ കുറിച്ചുമാണ് ഈ ലേഖനത്തിൽ പറയുന്നത്. പണ്ടുകാലങ്ങളിൽ വീട് ചാണകം മോഴുകിയവയും അല്ലെങ്കിൽ വെറും മണ്ണുകൊണ്ടുമുള്ളതായിരുന്നു. അതിനുശേഷം നിരവധി സൗകര്യങ്ങളും സാങ്കേതിക വിദ്യകളും വന്നു. ഇപ്പോൾ മാർബിൾ, ടൈൽസ് എന്നിങ്ങനെ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നാം വീടിന്റെ തറ മനോഹരമാക്കുന്നു. പലനിറത്തിലും വർണ്ണത്തിലുമുള്ള വിദ്യകൾ ഉപയോഗിച്ച് വീടിന് മനോഹരമാക്കാൻ ശ്രമിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ ചിലത് ശ്രദ്ധിക്കേണ്ടതുണ്ട്.
മാർബിൾ
പലരും വീട് നിർമ്മിച്ചു കഴിഞ്ഞാൽ തറ മാർബിൾ ചെയ്യാറുണ്ട്. എന്നാൽ അങ്ങനെ ചെയ്യുന്നത് അത്ര ശുഭകരമല്ല എന്നാണ് പറയപ്പെടുന്നത്. വാസ്തവത്തിൽ, തറയിൽ മാർബിൾ വയ്ക്കുന്നത് ആറാമത്തെ ഭാവത്തിൽ ചന്ദ്രന്റെ സ്വാധീനം ചെലുത്തുന്നു. ഇത് തന്നെ ഒരു വാസ്തു വൈകല്യം സൃഷ്ടിക്കുന്നു. ഇത്തരത്തിലുള്ള വാസ്തു വൈകല്യം നിങ്ങളുടെ ജീവിതത്തിൽ നാഡീസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും.
ALSO READ:എല്ലാം നടക്കും! വീടിന്റെ ഈ ദിശയിൽ ഇരുന്ന് പ്രാർത്ഥിച്ചാൽ മതി
ഇരുണ്ട നിറമുള്ള തറകൾ
നിങ്ങളുടെ വീടുകളിൽ വെളുത്ത നിറത്തിലുള്ള അല്ലെങ്കിൽ ഇളം നിറത്തിലുള്ള തറകൾ ഉപയോഗിക്കരുത് എന്നാണ് പറയുന്നത്. വാസ്തുപ്രകാരം അത് നല്ലതല്ലെന്ന് വിശ്വസിക്കപ്പെടുന്നു. പകരം പച്ച കറുപ്പ് ചുവപ്പ് പോലുള്ള അല്പം കടുത്ത നിറത്തിലുള്ള തറകളാണ് നല്ലതെന്നും വിശ്വസിക്കപ്പെടുന്നു.
ദിശയ്ക്കും പ്രാധാന്യം
വാസ്തുശാസ്ത്ര പ്രകാരം തവിട്ട് നിറത്തിലുള്ള തറ സ്ഥാപിക്കേണ്ടത് വീടിന്റെ വടക്കുകിഴക്ക് ദിശയിലാണ്. ഇത് വ്യാഴത്തിന്റെ അനുഗ്രഹം ലഭിക്കാൻ സഹായകരമാകും. വീടിന്റെ കിഴക്ക് ദിശയിലാണ് കറുത്ത തറ എപ്പോഴും സ്ഥാപിക്കേണ്ടത്. ഇത് ശനിയുടെ അനുഗ്രഹം എല്ലായിപ്പോഴും നേടാൻ സഹായിക്കും. ഇത് ശനിയുടെയും ചൊവ്വയുടെയും സ്ഥാനം സന്തുലിതമാക്കുന്നു. തെക്ക് പടിഞ്ഞാറ് ദിശയിൽ നീല അല്ലെങ്കിൽ തവിട്ട് നിറത്തിലുള്ള തറകൾ സ്ഥാപിക്കുന്നതും ശുഭകരമായി കണക്കാക്കുന്നു.
വാസ്തുശാസ്ത്രം അനുസരിച്ച് പണിത വീട്ടിൽ താമസിക്കുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ വിജയത്തിനും സന്തോഷത്തിനും സമൃദ്ധിക്കും കാരണമാകും എന്നാണ് വിശ്വാസം.അതിനാൽ വീട് പണിയാനായി ഒരു ഇടം കണ്ടെത്തി കഴിഞ്ഞാൽ ആദ്യം തന്നെ നിങ്ങൾ സമീപിക്കേണ്ടത് ഒരു വാസ്തു വിദഗ്ധനെയാണ്. അദ്ദേഹം പറയുന്നത് പ്രകാരം വീട് നിർമ്മിക്കുകയാണെങ്കിൽ ജീവിതത്തിൽ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കും.
ENGLISH SUMMARY
In this article, explaining about the things to keep in mind while building the floor of the house and the Vastu rules related to the floor of the house.The kitchen, bedroom, living room, and even the floor of the house should be built according to Vastu.