Vinayaka Chaturthi 2026: ദുഃഖങ്ങളും രോഗങ്ങളും അകലുന്നു! ഗണേശ ചതുർത്ഥിയോടെ 4 രാശിക്കാർക്ക് നല്ല കാലം തുടങ്ങുന്നു

Vinayaka Chaturthi 2026 Astrology Predictions:ഈ ദിവസം ഭഗവാൻ ഗണപതിയെ ആരാധിക്കുന്നതും വ്രതം അനുഷ്ഠിക്കുന്നതും ജീവിതത്തിൽ തടസ്സങ്ങൾ നീങ്ങി സമ്പത്തും ഐശ്വര്യവും വരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.ഈ വർഷത്തെ വിനായക ചതുർത്ഥി കേരളത്തിൽ വരുന്നത് സെപ്റ്റംബർ 15 ചൊവ്വാഴ്ചയാണ്. ഈ ദിവസം പല ശുഭകരമായ യോഗങ്ങളും രൂപപ്പെടുന്നു. അവയിൽ പ്രധാനമാണ് ഭദ്ര രാജയോഗം, മാളവ്യാ രാജയോഗം, ഹംസരാജയോഗം, രവിയോഗം എന്നിവ.....

Vinayaka Chaturthi 2026: ദുഃഖങ്ങളും രോഗങ്ങളും അകലുന്നു! ഗണേശ ചതുർത്ഥിയോടെ 4 രാശിക്കാർക്ക് നല്ല കാലം തുടങ്ങുന്നു

Vinayaka Chaturthi Lucky Zodiac Signs

Published: 

14 Sep 2026 | 01:12 PM

ഹിന്ദുമത വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നാണ് ഗണേശ ചതുർത്ഥി അഥവാ വിനായക ചതുർത്ഥി. ഭഗവാൻ ഗണപതിയുടെ അവതാര ദിനമാണ് വിനായക ചതുർത്ഥി. ഈ ദിവസം ഭഗവാൻ ഗണപതിയെ ആരാധിക്കുന്നതും വ്രതം അനുഷ്ഠിക്കുന്നതും ജീവിതത്തിൽ തടസ്സങ്ങൾ നീങ്ങി സമ്പത്തും ഐശ്വര്യവും വരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഈ വർഷത്തെ വിനായക ചതുർത്ഥി കേരളത്തിൽ വരുന്നത് സെപ്റ്റംബർ 15 ചൊവ്വാഴ്ചയാണ്. ഈ ദിവസം പല ശുഭകരമായ യോഗങ്ങളും രൂപപ്പെടുന്നു. അവയിൽ പ്രധാനമാണ് ഭദ്ര രാജയോഗം, മാളവ്യാ രാജയോഗം, ഹംസരാജയോഗം, രവിയോഗം എന്നിവ. ഇതുകൂടാതെ നവപഞ്ചമരാജയോഗവും ഈ ദിവസം രൂപപ്പെടുന്നു.

വിനായക ചതുർത്ഥി ദിനത്തിൽ ഇത്തരത്തിലുള്ള നിരവധി രാജയോഗങ്ങൾ രൂപപ്പെടുന്നതിൽ അതിന്റെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ഏതെങ്കിലും വിധത്തിൽ അനുഭവപ്പെടും. പ്രത്യേകിച്ച് ചില രാശിക്കാർക്ക് ഗണപതി ഭഗവാന്റെ പ്രത്യേക അനുഗ്രഹങ്ങളും ലഭിക്കുന്നു. ആ ഭാഗ്യരാശികൾ ആരൊക്കെയാണെന്നും എന്തെല്ലാം നേട്ടങ്ങളും ആണ് അവർ അനുഭവിക്കാൻ പോകുന്നത് എന്ന് നോക്കാം.

ALSO READ:അഭിമാനക്ഷതം സംഭവിക്കും! വിനായക ചതുർത്ഥിയിൽ ‌ചന്ദ്രനെ എന്തുകൊണ്ട് നോക്കാൻ പാടില്ല, ഐതീഹ്യം അറിയാം

മേടം

വിനായക ചതുർത്ഥി ദിനത്തിൽ ഉണ്ടാകുന്ന രാജയോഗങ്ങൾ മേടം രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഭാഗ്യം എപ്പോഴും ഇവരെ തുണയ്ക്കും വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും സാമ്പത്തിക സ്ഥിതി ശക്തിപ്പെടും ബിസിനസുകാർക്ക് നല്ല ലാഭം നൽകുന്ന പുതിയ കരാറുകൾ ലഭിച്ചേക്കാം സമൂഹത്തിൽ ബഹുമാനവും ആദരവും വർദ്ധിക്കും പുതിയ വരുമാനം സ്രോതസ്സുകൾ ഉയർന്നു വരാനുള്ള സാധ്യതയും കാണുന്നു.

ഇടവം

വിനായക ചതുർത്ഥി ദിനത്തിൽ ഉണ്ടാകുന്ന നവപഞ്ചമ യോഗം വൃശ്ചികം രാശിക്കാർക്ക് നല്ല നേട്ടങ്ങൾ നൽകും. ജോലി ചെയ്യുന്നവർക്ക് ഓഫീസിലെ ദീർഘകാല കഠിനാധ്വാനത്തിന്റെ ഗുണങ്ങൾ ലഭിക്കാൻ സാധ്യത. ജോലി അന്വേഷിക്കുന്നവർക്കും നല്ല അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസുകാർക്ക് നല്ല ലാഭം ലഭിക്കും. ആത്മീയതയിൽ നിങ്ങൾക്ക് താല്പര്യം വർദ്ധിക്കും.

കന്നി

വിനായക ചതുർത്ഥി ദിനത്തിൽ ഉണ്ടാകുന്ന നവപഞ്ചമരാജ യോഗം കന്നിരാശിക്കാർക്ക് പലവിധത്തിലുള്ള നേട്ടങ്ങൾ നൽകും. പ്രത്യേകിച്ച് തൊഴിൽപരമായി നല്ലതായിരിക്കും നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം നിങ്ങൾക്ക് ലഭിക്കും. എല്ലാ ശ്രമങ്ങളിൽ നിങ്ങൾക്ക് നല്ല വിജയം ഉണ്ടാകും ബിസിനസുകാർക്ക് അപ്രതീക്ഷിതമായ നല്ല ലാഭം ലഭിക്കും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽരഹിതരും ജോലി അന്വേഷിക്കുന്നവർക്കും നല്ല ശമ്പളമുള്ള ജോലി കിട്ടാൻ ഉള്ള അവസരങ്ങളും തുറന്നുവരും.

മകരം

വിനായക ചതുർത്ഥി ദിനത്തിൽ ഉണ്ടാകുന്ന നവപഞ്ചമരാജ യോഗം മകരം രാശിക്കാർക്ക് വളരെ നല്ലതായിരിക്കും. ദീർഘകാലമായിട്ടുള്ള ജോലികൾ പൂർത്തീകരിക്കും. കടബാധ്യതകളിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും. പുതിയ വരുമാനം സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. പ്രശ്നങ്ങൾ അവസാനിക്കും. ഗണേശന്റെ പ്രത്യേക അനുഗ്രഹം നിങ്ങൾക്ക് എപ്പോഴും ലഭിക്കും. നിങ്ങളുടെ ആരോഗ്യവും നല്ലതായിരിക്കും ആത്മീയതയിലുള്ള നിങ്ങളുടെ താല്പര്യം വർദ്ധിക്കും. നിങ്ങളുടെ കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാനുള്ള അവസരവും വന്നുചേരും.

ENGLISH SUMMARY

Ganesha Chaturthi, also known as Vinayaka Chaturthi, is one of the most important festivals for Hindus. It marks the day of Lord Ganesha’s incarnation. It is believed that worshipping Lord Ganesha and observing a fast on this day removes obstacles from one’s life and brings wealth and prosperity.

Loading...
Unable to load recommendations.
Follow Us
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്