Vishu Temple Visit: വിഷുദിനത്തിൽ കണ്ണനെ കാണാൻ പോയാലോ, ഈ ക്ഷേത്രങ്ങൾ മിസ്സാക്കല്ലേ

Sree Krishna Temples in Kerala: വീണ്ടുമൊരു വിഷുക്കാലം കൂടി വന്നെത്തി. കണി ഒരുക്കിയും പടക്കം പൊടിച്ചും സദ്യ ഒരുക്കിയും വിഷു കെങ്കേമമാക്കാനുള്ള ഓട്ടത്തിലാണ് മലയാളികൾ. വിഷു ദിനത്തിൽ ക്ഷേത്ര ദർശനം നടത്താൻ ആ​ഗ്രഹക്കുന്നവരും നിരവധി. കേരളത്തിലെ പ്രസിദ്ധമായ ചില ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ പരിചയപ്പെട്ടാലോ...

Vishu Temple Visit: വിഷുദിനത്തിൽ കണ്ണനെ കാണാൻ പോയാലോ, ഈ ക്ഷേത്രങ്ങൾ മിസ്സാക്കല്ലേ

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 21 Apr 2026 | 06:40 PM

സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും വീണ്ടുമൊരു വിഷുക്കാലം കൂടി വന്നെത്തി. കണി ഒരുക്കിയും പടക്കം പൊടിച്ചും സദ്യ ഒരുക്കിയും വിഷു കെങ്കേമമാക്കാനുള്ള ഓട്ടത്തിലാണ് മലയാളികൾ. വിഷു ദിനത്തിൽ ക്ഷേത്ര ദർശനം നടത്താൻ ആ​ഗ്രഹക്കുന്നവരും നിരവധി. കേരളത്തിലെ പ്രസിദ്ധമായ ചില ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ പരിചയപ്പെട്ടാലോ…

​ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം

​വിഷുദിനത്തിൽ ​ഗുരുവായൂരപ്പനെ കാണാൻ ലക്ഷങ്ങളാണ് ​ഗുരുവായൂരിൽ എത്തുന്നത്. വിഷുദിനത്തിൽ ​ഗുരുവായൂരപ്പന്റെ തൃപ്പാദങ്ങളിൽ ഉദയസൂര്യ രശ്മികൾ പതിക്കുന്ന തരത്തിലാണ് നിർമാണം. പുലർച്ചെ മേൽശാന്തി ശ്രീലക വാതില്‍ തുറന്ന് ആദ്യം ഗുരുവായൂരപ്പനെ കണികാണിക്കും. പിന്നീട് ഭക്തർക്ക് കണി ദർശനം നടത്താവുന്നതാണ്.

ALSO READ: വിഷുക്കണി വെക്കുമ്പോൾ കൃഷ്ണ വിഗ്രഹത്തിൽ ഈ തെറ്റ് വരുത്തരുത്; ഇവയെല്ലാം ഉണ്ടെന്നു ഉറപ്പുവരുത്തുക

തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രം

കോട്ടയം ന​ഗരത്തിൽ നിന്ന് എട്ട് കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രം. ഇന്ത്യയിൽ തന്നെ ആദ്യം നട തുറക്കുന്ന ക്ഷേത്രമാണിത്. എല്ലാ ദിവസവും പുലർച്ചെ രണ്ട് മണിക്കാണ് പള്ളിയുണർത്തൽ. കൊടിയേറ്റിന് ശേഷമാണ് വിഷു പൂജ. കൊടിയേറി കണി കാണണം എന്ന ആചാരമാണ് ഇതിന് പിറകിൽ.

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം

കണ്ണൂർ തളിപ്പറമ്പിലാണ് വടക്കിന്റെ ​ഗുരുവായൂർ എന്നറിയപ്പെടുന്ന തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ രൗദ്ര ഭാവത്തിൽ നിൽക്കുന്ന ശ്രീകൃഷ്ണനെയാണ് ആരാധിക്കുന്നത്. പുലർച്ചെ 5 മുതൽ 12 വരെയും ഉച്ച കഴിഞ്ഞ് 5 മുതൽ രാത്രി 8 മണി വരെയുമാണ് ക്ഷേത്രം തുറന്നിരിക്കുന്നത്.

Follow Us
മാഞ്ഞാലി ബിരിയാണിയെ സ്പെഷ്യലാക്കുന്നത് ഇത്
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു