AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Vishu Phalam 2026: ആരോ​ഗ്യത്തിൽ ശ്രദ്ധിക്കുക, ജോലിയിൽ തടസം; അത്തം, ചിത്തിര നക്ഷത്രക്കാരുടെ വിഷുഫലം

Vishu Phalam 2026 Astrological Predictions:പുതിയ വർഷത്തിൽ 27 നക്ഷത്രക്കാരുടെയും ജീവിതത്തിൽ എന്തെല്ലാം സംഭവിക്കും എന്നതിന്റെ ഒരു സൂചനയാണ് ഇവിടെ നൽകുന്നത്. വിവിധ നക്ഷത്രക്കാരുടെ ജീവിതത്തിലെ പ്രധാന മേഖലകളായ ആരോഗ്യം, സമ്പത്ത്, കരിയർ, ബിസിനസ്, ദാമ്പത്യജീവിതം, എന്നിവയിൽ ഭാഗ്യം കടാക്ഷിക്കുമോ അതോ പരീക്ഷണങ്ങൾ നേരിടേണ്ടി വരുമോ എന്നതിനെ കുറിച്ചാണ് ഇവിടെ നൽകുന്നത്. അത്തം, ചിത്തിര നക്ഷത്രക്കാരുടെ സമ്പൂർണ്ണ വിഷുഫലം നോക്കാം....

Vishu Phalam 2026: ആരോ​ഗ്യത്തിൽ ശ്രദ്ധിക്കുക, ജോലിയിൽ തടസം; അത്തം, ചിത്തിര നക്ഷത്രക്കാരുടെ വിഷുഫലം
Vishu Phalam 2026Image Credit source: Tv9 Network
Ashli C
Ashli C | Updated On: 29 Mar 2026 | 02:33 PM

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി വീണ്ടും ഒരു വിഷുക്കാലം എത്തുകയാണ്. ഈ വർഷത്തെ വിഷു ഏപ്രിൽ 14 ചൊവ്വാഴ്ചയാണ്. അതായത് കൊല്ലവർഷം 1201 മേടം 1.സൂര്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക് സംക്രമിക്കുന്ന ‘മേടസംക്രാന്തി’യോടെയാണ് ജ്യോതിഷപ്രകാരം പുതിയൊരു സൗരവർഷത്തിന് ആരംഭമാകുന്നത്. ഈ പുണ്യ ദിനത്തിലാണ് വിഷു ആഘോഷിക്കുന്നത്.

പുതിയ വർഷത്തിൽ 27 നക്ഷത്രക്കാരുടെയും ജീവിതത്തിൽ എന്തെല്ലാം സംഭവിക്കും എന്നതിന്റെ ഒരു സൂചനയാണ് ഇവിടെ നൽകുന്നത്. വിവിധ നക്ഷത്രക്കാരുടെ ജീവിതത്തിലെ പ്രധാന മേഖലകളായ ആരോഗ്യം, സമ്പത്ത്, കരിയർ, ബിസിനസ്, ദാമ്പത്യജീവിതം, എന്നിവയിൽ ഭാഗ്യം കടാക്ഷിക്കുമോ അതോ പരീക്ഷണങ്ങൾ നേരിടേണ്ടി വരുമോ എന്നതിനെ കുറിച്ചാണ് ഇവിടെ നൽകുന്നത്. അത്തം, ചിത്തിര നക്ഷത്രക്കാരുടെ സമ്പൂർണ്ണ വിഷുഫലം നോക്കാം.

ALSO READ:പുതിയ വാഹനം, വസ്തുവകകൾ, ധന നേട്ടം! മകം,പൂരം, ഉത്രം നക്ഷത്രക്കാരുടെ വിഷു ഫലം

അത്തം

അത്തം നക്ഷത്രക്കാരുടെ ദേവത മഹാവിഷ്ണുവാണ്. അതിനാൽ തന്നെ കുടുംബത്തിൽ നിന്നും ബന്ധുക്കളുടെയും അനുഗ്രഹവും പിന്തുണയും ലഭിക്കും. അത്തം നക്ഷത്രക്കാർക്ക് ഇപ്പോൾ കണ്ടകശനിയാണ് അതുകൊണ്ട് ധനനഷ്ടം, മാനഹാനി, മാനസിക വിഷമങ്ങൾ, ദുരിതങ്ങൾ എന്നിവ നേരിടേണ്ടതായി വരും. എന്നിരുന്നാലും പരിശ്രമിച്ചാൽ ആഗ്രഹങ്ങൾ നിറവേറാനുള്ള സാധ്യതയും കാണുന്നു. അത്തം നക്ഷത്രക്കാരായ കുട്ടികൾക്ക് സമ്മിശ്രമായ ഫലമാണ് സുഖവും സന്തോഷവും ഉണ്ടാകുന്നതുപോലെ തന്നെ ദേഷ്യവും കോപവും ഇവർക്ക് കാലയളവിൽ വർദ്ധിക്കും.

വിദ്യാർത്ഥികൾക്ക് പഠനത്തിലും ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. യുവാക്കളെ സംബന്ധിച്ച് വിവാഹം പോലുള്ള മംഗള കർമ്മങ്ങൾ നടക്കാൻ സാധ്യത. ജോലിയിലുള്ള തടസ്സങ്ങൾ നീങ്ങുകയും പുതിയ അവസരങ്ങൾ തുറന്നു വരികയും ചെയ്യും. മുതിർന്നവരെ സംബന്ധിച്ച് ചെറിയ ബുദ്ധിമുട്ടുകളും തടസ്സങ്ങളും നേരിടാം എന്നിരുന്നാലും ആത്മവിശ്വാസം കൈവിടാതെ പരിശ്രമിച്ചാൽ ജീവിതത്തിൽ വിജയം നേടാൻ സാധിക്കും.

ചിത്തിര

ചിത്തിര നക്ഷത്രത്തിന്റെ ദേവത ശിവ ഭഗവാനാണ്. അതിനാൽ കുടുംബത്തിൽ മാനസിക വിഷമങ്ങൾ ദുഃഖം എന്നിവ അനുഭവപ്പെട്ടേക്കാം. ചിത് ചിത്തിര നക്ഷത്രക്കാരായ കുട്ടികളുടെ ആരോഗ്യ കാര്യത്തിൽ ജാഗ്രത പാലിക്കുക. വിദ്യാർത്ഥികളെ സംബന്ധിച്ചും ഇത് മികച്ച സമയമാണ് പരിശ്രമിച്ചാൽ നല്ല വിജയം നേടാൻ സാധിക്കും. യുവാക്കളെ സംബന്ധിച്ച് വിവാഹം, ജോലി, സമ്പത്ത്, ഉന്നത വിദ്യാഭ്യാസം, ബിസിനസിൽ ഉയർച്ച എന്നിവ നേടാനും സാധിക്കും. മുതിർന്നവരെ സംബന്ധിച്ച് എടുത്ത് ചാടി തീരുമാനങ്ങൾ എടുക്കാതിരിക്കുക. എന്ത് കാര്യങ്ങളും ശ്രദ്ധയോടെ ചിന്തിച്ച് ചെയ്താൽ അനുകൂലമായി ഫലം വരും.

Follow Us