AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vishu Phalam 2026: തടസ്സങ്ങൾ നീങ്ങി അപ്രതീക്ഷിത സൗഭാഗ്യം വരും! ചോതി, വിശാഖം നാളുകാരുടെ വിഷുഫലം

Vishu Phalam 2026 Astrological Predictions:വിവിധ നക്ഷത്രത്തിൽ ജനിച്ച ആളുകളുടെ ജീവിതത്തിൽ എന്തെല്ലാം തരത്തിലുള്ള മാറ്റങ്ങളാണ് വരുത്തുക എന്നതിന്റെ ഒരു പൊതുവായ അവലോകനം സാധ്യതയുമാണ് ഇവിടെ നൽകുന്നത്. ചോതി വിശാഖം നാളുകാരുടെ ജീവിതത്തിൽ പുതിയ വർഷത്തിൽ ആരോഗ്യം, കരിയർ, ധനം, വിവാഹം എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ എപ്രകാരമായിരിക്കും സ്വാധീനിക്കുക എന്നതിന്റെ സൂചനയാണിത്. സമ്പൂർണ്ണ വിഷുഫലം അറിയാം....

Vishu Phalam 2026: തടസ്സങ്ങൾ നീങ്ങി അപ്രതീക്ഷിത സൗഭാഗ്യം വരും! ചോതി, വിശാഖം നാളുകാരുടെ വിഷുഫലം
Vishu Phalam 2026Image Credit source: Tv9 Network
Ashli C
Ashli C | Published: 30 Mar 2026 | 12:14 PM

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി മറ്റൊരു വിഷുക്കാലം കൂടി വരവായി. ഈ വർഷത്തെ വിഷു ആഘോഷിക്കുന്നത് ഏപ്രിൽ 14 ചൊവ്വാഴ്ചയാണ് അതായത് കൊല്ലവർഷം 1201 മേടം ഒന്ന്. പുതിയ വർഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണവും സംയോജനവും എല്ലാം വിവിധ നക്ഷത്രത്തിൽ ജനിച്ച ആളുകളുടെ ജീവിതത്തിൽ എന്തെല്ലാം തരത്തിലുള്ള മാറ്റങ്ങളാണ് വരുത്തുക എന്നതിന്റെ ഒരു പൊതുവായ അവലോകനം സാധ്യതയുമാണ് ഇവിടെ നൽകുന്നത്. ചോതി വിശാഖം നാളുകാരുടെ ജീവിതത്തിൽ പുതിയ വർഷത്തിൽ ആരോഗ്യം, കരിയർ, ധനം, വിവാഹം എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ എപ്രകാരമായിരിക്കും സ്വാധീനിക്കുക എന്നതിന്റെ സൂചനയാണിത്. സമ്പൂർണ്ണ വിഷുഫലം അറിയാം.

ചോതി

ചോതി നക്ഷത്രക്കാർക്ക് വരാനിരിക്കുന്ന വർഷം പൊതുവിൽ വലിയ നേട്ടങ്ങൾക്ക് കാരണമാകും എന്നാണ് സൂചന. വിഷുക്കണി കണ്ടുകഴിയുന്നതോടെ അപ്രതീക്ഷിതമായ സൗഭാഗ്യങ്ങൾ എത്തിച്ചേരും. വരുന്ന ദിവസങ്ങളിൽ ജീവിതത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും. എന്നാൽ അതിരുവിട്ട് തീരുമാനങ്ങൾ എടുക്കരുത്.

ALSO READ:ആരോ​ഗ്യത്തിൽ ശ്രദ്ധിക്കുക, ജോലിയിൽ തടസം; അത്തം, ചിത്തിര നക്ഷത്രക്കാരുടെ വിഷുഫലം

ആഡംബരത്തോടുള്ള അമിത ആകർഷണത്താൽ തെറ്റായ തീരുമാനങ്ങൾ നിങ്ങളെ പ്രശ്നങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും കാരണമാകും. ദിനചര്യകളിൽ വിരസത അനുഭവപ്പെടാം എന്നിരുന്നാലും ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം നിങ്ങൾക്ക് ആ​ഗ്രഹം പോലെ സാധ്യമാക്കാം. ഒരിക്കലും വികാരങ്ങൾക്ക് അടിമപ്പെട്ട് തീരുമാനങ്ങൾ എടുക്കരുത്. അതേസമയം തന്നെ ഇഷ്ടപ്പെട്ട കാര്യങ്ങൾ നേടിയെടുക്കാനും മംഗളകരമായ കാര്യങ്ങൾ നടക്കാനും സാധ്യത.

വിശാഖം

വിശാഖം നക്ഷത്രക്കാർക്ക് വളരെയധികം അനുകൂലമായ ഒരു വർഷമാണ് വരാനിരിക്കുന്നത്. ജോലി ചെയ്യുന്നവർക്കും ജോലി അന്വേഷിക്കുന്നവർക്കും ഇത് മികച്ച സമയം. നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ പരിശ്രമിച്ചാൽ അതിന്റെ ഫലപ്രാപ്തിയിൽ എത്തും. അതേസമയം വിദേശത്ത് ജോലി പോകുന്നവർ വളരെയധികം ശ്രദ്ധിച്ചു മാത്രം കാര്യങ്ങൾ നീക്കുക. കാര്യങ്ങളിൽ അല്പം കാലതാമസം എടുത്താലും എല്ലാം ഭംഗിയായി തന്നെ പൂർത്തിയാകാൻ സാധ്യത. എന്നിരുന്നാലും പണം കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കുക സാമ്പത്തിക നഷ്ടം വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധ നൽകണം.

ചെയ്യുന്ന ജോലി വളരെ സൂക്ഷ്മതയോടെ മാത്രം ചെയ്യുക അല്ലാത്തപക്ഷം ജോലിയെ ബാധിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങൾക്ക് വരെ സാധ്യതയുണ്ട്. കുടുംബത്തിലും ചെറിയ അസ്വസ്ഥതകൾ സാധ്യതയുണ്ട്. അതിനാൽ സംസാരിക്കുമ്പോഴും പ്രവർത്തിക്കുമ്പോഴും നല്ലത് വരണമെന്ന കരുതലോടെ ശ്രദ്ധിച്ചു മാത്രം പ്രവർത്തിക്കുക. സംഭാഷണത്തിൽ ശ്രദ്ധ വേണം അനാവശ്യമായി മനസ്സിന്റെ സംഘർഷങ്ങൾ വർധിപ്പിക്കരുത്. മനസ്സിനെ സമാധാനപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യുക. ശ്രദ്ധയോടെ എല്ലാ കാര്യങ്ങളും നീക്കിയാൽ ജീവിതത്തിൽ വലിയ നേട്ടങ്ങൾക്ക് കാരണമായേക്കാവുന്ന ഒരു വഴിത്തിരിവ് കൂടിയാണ് ഈ വർഷം.

Follow Us