Vishu Phalam 2026: ധനലാഭം, ആഗ്രഹസാഫല്യം, കരിയറിൽ പുരോഗതി! കാർത്തിക, രോഹിണി നക്ഷത്രക്കാരുടെ വിഷുഫലം
Vishu Phalam 2026 Astrological Predictions:ഈ വിഷുപുലരിയിൽ ഗ്രഹനിലകളിൽ സംഭവിക്കുന്ന മാറ്റങ്ങൾ ഓരോ നക്ഷത്രജാതരുടേയും ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം എന്നിവയുടെ ഒരു സൂചനയാണ് ഇവിടെ നൽകുന്നത്. ചില രാശിക്കാർക്ക് ഭാഗ്യം കൊണ്ടു വരുമ്പോൾ മറ്റു ചിലരെ സംബന്ധിച്ച് കർമ്മ രംഗത്ത് കൂടുതൽ ജാഗ്രതയും കൂടുതൽ പ്രയത്നവും ആവശ്യവുമായി വരുന്നു. അത്തരത്തിൽ കാർത്തിക, രോഹിണി നക്ഷത്രക്കാരുടെ 2026 വർഷത്തിലെ സമ്പൂർണ്ണ വിഷുഫലം നോക്കാം....

Vishu Phalam 2026
Vishu Nakshatra phalam 2026 Horoscope: അങ്ങനെ വീണ്ടും ഒരു വിഷുക്കാലം കൂടി വന്നിരിക്കുകയാണ്. സൂര്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക് സംക്രമിക്കുന്ന പവിത്രമായ മുഹൂർത്തമാണ് വിഷുവായി നാം ആഘോഷിക്കുന്നത്. ജ്യോതിഷപരമായി ഏറെ പ്രാധാന്യമുള്ള ഒരു സംക്രമണം ആണിത്. ഈ വർഷത്തെ വിഷു ഏപ്രിൽ 14 ചൊവ്വാഴ്ചയാണ്. കൊല്ലവർഷം 1201 മേടം ഒന്ന്. ഈ വർഷം ഓരോ രാശിക്കാര്‍ക്കും എപ്രകാരമുള്ള ഫലങ്ങളാണ് ജീവിതത്തിൽ കാത്തുവെച്ചിരിക്കുന്നത്.
ഈ വിഷുപുലരിയിൽ ഗ്രഹനിലകളിൽ സംഭവിക്കുന്ന മാറ്റങ്ങൾ ഓരോ നക്ഷത്രജാതരുടേയും ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം എന്നിവയുടെ ഒരു സൂചനയാണ് ഇവിടെ നൽകുന്നത്. ചില രാശിക്കാർക്ക് ഭാഗ്യം കൊണ്ടു വരുമ്പോൾ മറ്റു ചിലരെ സംബന്ധിച്ച് കർമ്മ രംഗത്ത് കൂടുതൽ ജാഗ്രതയും കൂടുതൽ പ്രയത്നവും ആവശ്യവുമായി വരുന്നു. അത്തരത്തിൽ കാർത്തിക, രോഹിണി നക്ഷത്രക്കാരുടെ 2026 വർഷത്തിലെ സമ്പൂർണ്ണ വിഷുഫലം നോക്കാം.
കാർത്തിക
കാർത്തിക നക്ഷത്രക്കാർക്ക് സമ്മിശ്രമായ ഫലമാണ് കാത്തിരിക്കുന്നത്. കാർത്തിക നക്ഷത്രക്കാരുടെ ദേവത ബ്രഹ്മാവ് ആണ്. അതിനാൽ തന്നെ ഗുണദോഷഫലങ്ങൾ അനുഭവിക്കേണ്ടതായി വരുന്നു. പൊതുവിൽ കാർത്തിക നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ നന്നായി സംസാരിക്കാൻ ഇഷ്ടപ്പെടുന്നവരും ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരും ആയിരിക്കും. മേധാവിത്വ മനോഭാവത്തോടെ ആയിരിക്കും ഇവരുടെ പൊതുവേയുള്ള സ്വഭാവം. ഈ നക്ഷത്രക്കാർക്ക് വരുന്ന വർഷം ധനലാഭം, ആഗ്രഹസാഫല്യം പുതിയ ജോലിയിൽ നേട്ടവും പ്രശംസയും നേടാൻ സാധിക്കും.
ALSO READ:ബന്ധുക്കൾ മൂലം ദുഃഖവും ദുരിതവും! അശ്വതി, ഭരണി നക്ഷത്രങ്ങളുടെ വിഷുഫലം
ജോലി സംബന്ധിച്ച കാര്യങ്ങളിൽ ഈ നക്ഷത്രക്കാര് അനുകൂലമായ സാഹചര്യം ആയിരിക്കും. ബിസിനസുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടതായി വരാം. സംരംഭകർക്ക് ഈ കാലയളവ് നല്ലതായിരിക്കും. കുട്ടികളെ സംബന്ധിച്ച് ചെറിയ അസുഖങ്ങളും മറ്റു ബുദ്ധിമുട്ടുകളും എല്ലാം നീങ്ങാൻ സാധ്യത. പഠനകാര്യങ്ങളിലും കായികരംഗത്തും വിജയവും നേട്ടവും ഉണ്ടാകാം. മുതിർന്നവരെ സംബന്ധിച്ച് ചെറിയ തടസ്സങ്ങൾ ഒക്കെ നേരിടുമെങ്കിലും അതെല്ലാം വിജയത്തിലേക്ക് എത്താനുള്ള ചവിട്ടുപടി ആക്കി മാറ്റാൻ സാധിക്കും. അതുപോലെതന്നെ പ്രായമുള്ളവർക്ക് എല്ലാവരുടെ സൗഭാഗ്യങ്ങളും സന്തോഷവും സമാധാനവും ലഭിക്കാനുള്ള സാധ്യതയും കാണുന്നു.
രോഹിണി
രോഹിണി നക്ഷത്രക്കാരുടെ ദേവത ഭഗവാൻ വിഷ്ണുവാണ്. കുടുംബാംഗങ്ങളിൽ നിന്നും പിന്തുണയും സ്നേഹവും ലഭിക്കും. പൊതുവിൽ രോഹണി നക്ഷത്രക്കാർ സത്യം പറയുന്നവരും സൗന്ദര്യമുള്ളവരും നല്ല സമ്പത്തുള്ളവരും ആയിരിക്കും. രോഹിണി നക്ഷത്രക്കാരായ സ്ത്രീകൾക്ക് വിദ്യയും വിവേകവും ഉണ്ടാകും. കുട്ടികളെ സംബന്ധിച്ച വീഴ്ച, ഓടിവ് എ്നിവ ഉണ്ടാക്കാൻ സാധ്യത. അതുപോലെ മനക്ലേശം ബന്ധുക്കളിൽ നിന്നുണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്നിവയും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇക്കാര്യങ്ങളിൽ ശ്രദ്ധ വേണം. 30 വയസ്സിന് മുകളിലേക്ക് ഉള്ളവരെ സംബന്ധിച്ച് വിവാഹ കാര്യങ്ങളിൽ നല്ല തീരുമാനങ്ങൾ ഉണ്ടാവുകയും കാര്യവിജയം എന്നിവ ഉണ്ടാകാനും സാധ്യത കാണുന്നു. സമ്മിശ്രമായ ഒരു ഫലമാണ് ഉള്ളത്. അതിനാൽ തന്നെ എല്ലാ കാര്യവും ശ്രദ്ധയോടെ മാത്രം ചെയ്തു തീർക്കുക.