Sabarimala Makara Vilakku 2026: മകരവിളക്കും മകരജ്യോതിയും ഒന്നല്ല! വ്യത്യാസം അറിയാം

Sabarimala Makara Vilakku 2026: ഈ വർഷത്തെ മകരവിളക്ക് ജനുവരി 14നാണ്. മകരവിളക്കിനോടൊപ്പം അനുബന്ധിച്ച തിരുവാഭരണ ഘോഷയാത്ര ഇന്ന് ആരംഭിക്കും

Sabarimala Makara Vilakku 2026: മകരവിളക്കും മകരജ്യോതിയും ഒന്നല്ല! വ്യത്യാസം അറിയാം

Sabarimala (30)

Published: 

12 Jan 2026 | 02:00 PM

ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നാണ് മകരവിളക്ക്. സൂര്യൻ ധനുരാശിയിൽ നിന്നും മകരം രാശിയിലേക്ക് സംക്രമിക്കുന്ന മകരസംക്രാന്തി നാളിലാണ് മകരവിളക്ക് ആഘോഷിക്കുന്നത്. ഈ ദിവ്യജ്യോതി  ദർശനം ലഭിക്കുന്നത് ജീവിതത്തിൽ പുണ്യകരമായയാണ് വിശ്വാസം. വില്ലാളി വീരനായ മണികണ്ഠൻ തന്റെ അവതാര ഉദ്ദേശം പൂർത്തിയാക്കിയ ശേഷം ശബരിമലയിലെ വിഗ്രഹത്തിൽ ലയിച്ചതിന്റെ സ്മരണാർത്ഥമാണ് മകരവിളക്ക് ആഘോഷിക്കുന്നത്.

ഈ വർഷത്തെ മകരവിളക്ക് ജനുവരി 14നാണ്. മകരവിളക്കിനോടൊപ്പം അനുബന്ധിച്ച തിരുവാഭരണ ഘോഷയാത്ര ഇന്ന് ആരംഭിക്കും.അയ്യപ്പന്റെ വളർത്തച്ഛനായ പന്തളത്ത് തമ്പുരാൻ തന്റെ മകന്റെ ശരീരത്തിൽ അണിയിക്കുന്നതിനു വേണ്ടി പണികഴിപ്പിച്ച സ്വർണാഭരണങ്ങളാണ് ഈ ആഭരണങ്ങൾ എന്നാണ് വിശ്വാസം. ഈ തിരുവാഭരണങ്ങളാണ് മകരവിളക്ക് ദിനത്തിൽ അയ്യനെ അണിയിക്കുന്നത്.

ശബരിമല ബന്ധപ്പെട്ട പലരും കരുതുന്നതാണ് മകരജ്യോതിയും മകരവിളക്കും ഒന്നാണ് എന്നത്. യഥാർത്ഥത്തിൽ ഇവ രണ്ടും വ്യത്യസ്തങ്ങളായ വിശ്വാസങ്ങളാണ്.

എന്താണ് മകര ജ്യോതി?

മകരസംക്രാന്തി ദിവസത്തിൽ വൈകുന്നേരം ആകാശത്ത് ഉദിക്കുന്ന തിളക്കമുള്ള ഒരു നക്ഷത്രത്തെയാണ് മകരജ്യോതി എന്ന് വിളിക്കുന്നത്. ഇതിനെ സിറിയസ് നക്ഷത്രം എന്നാണ് ശാസ്ത്രീയമായി വിളിക്കുക. ആകാശത്താണ് ഈ മകരജ്യോതി ദർശനമാകുന്നത്. മകരസംക്രമ മുഹൂർത്തത്തിൽ ആകാശത്ത് ഈ നക്ഷത്രം തെളിയുന്നത് ശുഭസൂചകമായി ഭക്തർ കണക്കാക്കുന്നു. സൂര്യൻ ധനു രാശിയിൽ നിന്നും മകരം രാശിയിലേക്ക് കടക്കുന്ന സമയമാണിത്.

എന്താണ് മകരവിളക്ക്?

ശബരിമലയ്ക്ക് എതിർവശത്തായുള്ള പൊന്നമേൽ കാണുന്ന ദീപത്തെ ആണ് മകരവിളക്ക് എന്ന് വിളിക്കുന്നത്. ഇത് ഭൂമിയിൽ തെളിയിക്കുന്ന ദീപമാണ് എന്നാണ് വിശ്വാസം.പണ്ട് പൊന്നമ്പലമേട്ടിൽ വസിച്ചിരുന്ന മലയരയന്മാർ മകരസംക്രാന്തി ദിവസം അവിടെ പൂജകൾ നടത്തുകയും കർപ്പൂരം കത്തിക്കുകയും ചെയ്തിരുന്നു. ഈ പാരമ്പര്യമാണ് മകരവിളക്കായി അറിയപ്പെടുന്നത്. എന്നാൽ നിലവിൽ ഇപ്പോൾ തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന സമയത്ത്, ദേവസ്വം ബോർഡിന്റെയും പോലീസിന്റെയും മേൽനോട്ടത്തിൽ പൊന്നമ്പലമേട്ടിൽ കർപ്പൂരം കത്തിച്ചാണ് മകരവിളക്ക് തെളിയിക്കുന്നത്. ഇത് തുടർച്ചയായി മൂന്ന് തവണ തെളിക്കാറുണ്ട് എന്നും പറയപ്പെടുന്നു.

ചപ്പാത്തി കുക്കറിൽ ഉണ്ടാക്കാമോ?
പൊങ്കല്‍ ജനുവരി 13-നോ 14-നോ?
ദോശമാവിന്റെ പുളി കൂടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ഇക്കാര്യം
കരൾ മുതൽ തലച്ചോർ വരെ, ബീറ്റ്‌റൂട്ട് കൊണ്ടുള്ള ഗുണങ്ങൾ
ഇളയ ദളപതി ഡൽഹിയിലേക്ക്
വീട്ടുമുറ്റത്തിരുന്ന വയോധികയ്ക്ക് നേരെ പാഞ്ഞടുത്ത് കുരങ്ങുകള്‍; സംഭവം ഹരിയാനയില്‍
ബൈക്കുകള്‍ ആനയ്ക്ക് നിസാരം; എല്ലാം ഫുട്‌ബോളുകള്‍ പോലെ തട്ടിത്തെറിപ്പിച്ചു
അപൂർവ്വമായൊരു ബന്ധം, ഒരിടത്തും കാണില്ല