AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ചരിത്രം തിരുത്തി കുറിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഈ സീസണില്‍ തന്നെ രണ്ടുതവണ ഐപിഎല്ലിലെ റണ്‍ റെക്കോര്‍ഡ് മറികടന്ന ഹൈദരാബാദ് ഇത്തവണ 300 കടക്കുമെന്നാണ് തുടക്കം കണ്ടപ്പോള്‍ ആരാധകര്‍ പ്രതീക്ഷിച്ചത്.

ചരിത്രം തിരുത്തി കുറിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
Shiji M K
Shiji M K | Published: 21 Apr 2024 | 01:39 PM

ഐ പി എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 67 റണ്‍സിന് വിജയിച്ച് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മുന്നില്‍ വഴി മാറിയത് നിരവധി റെക്കോര്‍ഡുകള്‍. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ഡല്‍ഹിയുടെ മറുപടി 199ല്‍ ഒതുങ്ങുകയായിരുന്നു.

ഈ സീസണില്‍ തന്നെ രണ്ടുതവണ ഐപിഎല്ലിലെ റണ്‍ റെക്കോര്‍ഡ് മറികടന്ന ഹൈദരാബാദ് ഇത്തവണ 300 കടക്കുമെന്നാണ് തുടക്കം കണ്ടപ്പോള്‍ ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ മധ്യ ഓവറുകൡ പ്രതീക്ഷിച്ച റണ്ണൊഴുക്കില്ലാതിരുന്നത് തിരിച്ചടിയാവുകയായിരുന്നു.

ഐപിഎല്ലിന്റെയും ട്വന്റി ട്വന്റി ക്രിക്കറ്റിന്റെയും തന്നെ ചരിത്രത്തിലെ പവര്‍പ്ലേയില്‍ ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് കഴിഞ്ഞ ദിവസം കണ്ടത്. ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ചേര്‍ന്ന ഓപണിങ് സഖ്യം ആറ് ഓവറില്‍ അടിച്ചെടുത്തത് 125 റണ്‍സാണ്. ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ 100 കടക്കുന്ന ടീമെന്ന നേട്ടവും ഹൈദരാബാദിന് സ്വന്തമായി.

10 ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ടീമെന്ന സ്വന്തം റെക്കോര്‍ഡും തിരുത്താന്‍ സണ്‍റൈസേഴ്‌സിനായി. ഒറ്റ സീസണില്‍ മൂന്നുതവണ 250 കടക്കുന്ന ഏക ടീമെന്ന നേട്ടവും ഹൈദരാബാദ് സ്വന്തമാക്കി.