AFC Asian Cup: എഎഫ്‌സി ഏഷ്യൻ കപ്പ്: യോ​ഗ്യതാ റൗണ്ടിൽ ഇന്ത്യ ​ഗ്രൂപ്പ് സിയിൽ, ആദ്യ മത്സരം ബം​ഗ്ലാദേശിനെതിരെ | AFC Asian Cup 2027, India in Group C with Hong Kong, Singapore and Bangladesh Malayalam news - Malayalam Tv9

AFC Asian Cup: എഎഫ്‌സി ഏഷ്യൻ കപ്പ്: യോ​ഗ്യതാ റൗണ്ടിൽ ഇന്ത്യ ​ഗ്രൂപ്പ് സിയിൽ, ആദ്യ മത്സരം ബം​ഗ്ലാദേശിനെതിരെ

Published: 

09 Dec 2024 15:07 PM

AFC Asian Cup 2027 qualifiers: നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളായാണ് യോഗ്യതാ മത്സരങ്ങൾ നടക്കുക. 2024-ൽ 11 മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാത്ത ടീം ഇന്ത്യയുടെ 2025 ലെ ആദ്യ മത്സരം മാർച്ചിനാണ്.

1 / 5എഎഫ്‌സി ഏഷ്യൻ കപ്പ് 2027 യോഗ്യതാ മത്സരങ്ങളുടെ പട്ടിക പുറത്ത്. ഗ്രൂപ്പ് സിയിൽ ഹോങ്കോംഗ്, സിംഗപ്പൂർ, ബംഗ്ലാദേശ് എന്നി രാജ്യങ്ങൾക്ക് ഒപ്പമാണ് ഇന്ത്യ. (Image Credits: AIFF)

എഎഫ്‌സി ഏഷ്യൻ കപ്പ് 2027 യോഗ്യതാ മത്സരങ്ങളുടെ പട്ടിക പുറത്ത്. ഗ്രൂപ്പ് സിയിൽ ഹോങ്കോംഗ്, സിംഗപ്പൂർ, ബംഗ്ലാദേശ് എന്നി രാജ്യങ്ങൾക്ക് ഒപ്പമാണ് ഇന്ത്യ. (Image Credits: AIFF)

2 / 5

മാർച്ച് 14-ന് ഇന്ത്യൻ സൂപ്പർ ലീ​ഗ് അവസാനിച്ചതിന് ശേഷം പരിശീലകൻ മനോള മാർക്വേസിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ടീം പരിശീലനം ​ആരംഭിക്കും. (Image Credits: AIFF)

3 / 5

2024-ൽ 11 മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാത്ത ടീം ഇന്ത്യയുടെ 2025 ലെ ആദ്യ മത്സരം മാർച്ച് 25 ന് ബംഗ്ലാദേശിനെതിരെയാണ്. യോ​ഗ്യത റൗണ്ടിലെ നീലക്കടുവകളുടെ ആദ്യ മത്സരമാണിത്. (Image Credits: AIFF)

4 / 5

ഫിഫ റാങ്കിം​ഗിൽ ഇന്ത്യ 127-ാം സ്ഥാനത്താണ്. ഹോങ്കോങ് 156-ാം സ്ഥാനത്തും സിംഗപ്പൂർ 161-ാം സ്ഥാനത്തും ബംഗ്ലാദേശ് 185-ാം സ്ഥാനത്തുമാണ്. 2023-ൽ കൊൽക്കത്തയിൽ നടന്ന ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഹോങ്കോങ്ങിനെ 4-0 ന് തോൽപ്പിച്ചിരുന്നു. (Image Credits: AIFF)

5 / 5

നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളായാണ് യോഗ്യതാ മത്സരങ്ങൾ നടക്കുക. ഹോം ​ഗ്രൗണ്ടിലും എവേ ​ഗ്രൗണ്ടിലും ടീമുകൾ മത്സരിക്കും. ഒരോ ​ഗ്രൂപ്പിലെയും ആദ്യ സ്ഥാനക്കാർ 2027-ൽ സൗദി അറേബ്യയിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിന് യോഗ്യത നേടും. (Image Credits: AIFF)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും