Operation Sindoor: കളിക്കളത്തിലും ഓപ്പറേഷൻ സിന്ദൂർ; ഏഷ്യ കപ്പിൽ വിജയം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
PM Modi Congrats Indian Team: ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 19.1 ഓവറിൽ 146 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.4 ഓവറിൽ പാകിസ്ഥാനെ പരാജയപ്പെടുത്തുകയായിരുന്നു.
ന്യൂഡൽഹി: പാകിസ്താനെ തകർത്ത് ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi Congrats Indian Team). ‘കളിക്കളത്തിലും ഓപ്പറേഷൻ സിന്ദൂർ, ഫലം ഒന്നുതന്നെ; ഇന്ത്യയുടെ വിജയം. നമ്മുടെ ക്രിക്കറ്റ് താരങ്ങൾക്ക് അഭിനന്ദനങ്ങൾ’- എന്നാണ് പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചത്.
ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 19.1 ഓവറിൽ 146 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.4 ഓവറിൽ പാകിസ്ഥാനെ പരാജയപ്പെടുത്തുകയായിരുന്നു. ദുബൈ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മത്സരം നടന്നത്.
കായികമായാലും സൈനികമായാലും ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി എന്നതാണ് ഏഷ്യാ കപ്പ് കിരീടത്തിൽ പ്രധാനമന്ത്രി ഓപ്പറേഷൻ സിന്ദൂരിനെ ബന്ധിപ്പിച്ചത് സൂചിപ്പിക്കുന്നത്. ഇക്കഴിഞ്ഞ മെയ് മാസത്തിൽ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിലും സൈനിക കേന്ദ്രങ്ങളിലും ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ എന്ന വ്യോമാക്രമണം രാജ്യത്തെ ഒന്നടങ്കം തകർത്തിരുന്നു.
#OperationSindoor on the games field.
Outcome is the same – India wins!
Congrats to our cricketers.
— Narendra Modi (@narendramodi) September 28, 2025