Asian Games 2026: ‘വിജയ് ഒന്ന് വിളിച്ചിരുന്നെങ്കിൽ…’; ഏഷ്യൻ ഗെയിംസ് മെഡൽ നേടിയ ആൻസി സോജൻ്റെ വാക്കുകൾ
Asian Games Winner Ancy Sojan Wish: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ലോങ് ജംപിൽ 6.53 മീറ്റർ ദൂരം കണ്ടത്തിയാണ് ആൻസി സോജൻ വെള്ളി മെഡൽ സ്വന്തമാക്കിയത്. ഇപ്പോൾ ആൻസി വാർത്തകളിൽ നിറയുന്നത് തൻ്റെ മറ്റൊരു ആഗ്രഹത്തിന്റെ പേരിലാണ്. ട്രാക്കിലെ മിന്നുന്ന വിജയത്തിന് പിന്നാലെ, തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് തന്നെയൊന്ന് ഫോണിൽ വിളിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നതായി ആൻസി വെളിപ്പെടുത്തി.
നഗോയ: ഏഷ്യൻ ഗെയിംസ് ലോങ് ജംപിൽ തകർപ്പൻ പ്രകടനത്തോടെ വെള്ളി മെഡൽ നേടി ഇന്ത്യയുടെയും കേരളത്തിന്റെയും അഭിമാനമായി മാറിയിരിക്കുകയാണ് മലയാളി താരം ആൻസി സോജൻ. ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ലോങ് ജംപിൽ 6.53 മീറ്റർ ദൂരം കണ്ടത്തിയാണ് ആൻസി സോജൻ വെള്ളി മെഡൽ സ്വന്തമാക്കിയത്. ഇപ്പോൾ ആൻസി വാർത്തകളിൽ നിറയുന്നത് തൻ്റെ മറ്റൊരു ആഗ്രഹത്തിന്റെ പേരിലാണ്. ട്രാക്കിലെ മിന്നുന്ന വിജയത്തിന് പിന്നാലെ, തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് (Thalapathy Vijay) തന്നെയൊന്ന് ഫോണിൽ വിളിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നതായി ആൻസി വെളിപ്പെടുത്തി.
ALSO READ: ട്രാക്കിൽ തീപ്പൊരിയായി ഇന്ത്യൻ പെൺപട; റിലേയിൽ സ്വര്‍ണം
“അദ്ദേഹത്തിൽ നിന്ന് ഒരു കോൾ ലഭിച്ചിരുന്നുവെങ്കിൽ എന്ന് ഞാൻ വളരെയധികം ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ പ്രചോദനവും മറ്റും എനിക്ക് വളരെ ഇഷ്ടമാണ്. എനിക്ക് ഒരു കോൾ ലഭിച്ചാൽ ഞാൻ വളരെയധികം സന്തോഷവതിയായിരിക്കും”, ആൻസി പറഞ്ഞു. ഏഷ്യൻ ഗെയിംസ് മത്സരങ്ങൾക്ക് മുൻപ് തന്നെ വിജയിയോടുള്ള ആരാധന ആൻസി പ്രകടമാക്കിയിരുന്നു. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വനിതകളുടെ ലോങ് ജമ്പ് ഇനത്തിൽ സ്വർണം നേടിയതിന് ശേഷമാണ് വിജയിയോടുള്ള ആരാധന താരം പുറത്തുപറഞ്ഞത്.
മെഡൽ നേട്ടത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് തമിഴ് നടനും മുഖ്യമന്ത്രിയുമായ വിജയിയോടുള്ള തന്റെ ആരാധന ആൻസി തുറന്നുപറഞ്ഞത്. കായിക പ്രേമികളും ആരാധകരും ഇപ്പോൾ ആൻസിയുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തിരിക്കുകയാണ്. താരത്തിന്റെ സ്വപ്നം പോലെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഉടൻ തന്നെ ആൻസിയെ ഫോണിൽ ബന്ധപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
വെള്ളിത്തിളക്കത്തിൽ ആൻസി സോജൻ
2026 ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ലോങ് ജംപിൽ 6.53 മീറ്റർ ദൂരം കണ്ടത്തിയാണ് ആൻസി സോജൻ വെള്ളി മെഡൽ സ്വന്തമാക്കിയത്. അവസാന ശ്രമം വരെ ഒന്നാം സ്ഥാനത്ത് തുടർന്ന ആൻസിയെ ആറാം ശ്രമത്തിൽ ചൈനയുടെ യിങ്ഗിങ് ഹുവാങ് മറികടക്കുകയായിരുന്നു (6.55 മീറ്റർ). വെറും 0.02 മീറ്ററിന്റെ വ്യത്യാസത്തിലാണ് ആൻസിക്ക് സ്വർണ്ണം നഷ്ടമായത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും 6.63 മീറ്റർ ചാടി ആൻസി വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു. തുടർച്ചയായ ഗെയിംസുകളിൽ മെഡൽ നിലനിർത്താൻ സാധിച്ചത് വൻ നേട്ടമാണ്.
അടുത്ത സീസണിൽ ഇതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് മെഡൽ നേട്ടത്തിന് പിന്നാലെ ആൻസി വ്യക്തമാക്കിയത്. ആദ്യ ശ്രമത്തിൽത്തന്നെ മിന്നുംപ്രകടനമാണ് ആൻസി പുറത്തെടുത്തത്. സ്വർണം ഉറപ്പിച്ച നിമിഷത്തിലാണ് ചൈനീസ് താരം ആൻസിയെ മറികടക്കുന്നത്.
English Summary:
Asian Games silver medalist Ancy Sojan expresses her wish to receive a call from Thalapathy Vijay after her medal win in Nagoya. Read full details.