Asian Games 2026: ട്രാക്കിൽ തീപ്പൊരിയായി ഇന്ത്യൻ പെൺപട; 4×400 മീറ്റർ റിലേയിൽ സ്വര്‍ണം

Indian women’s 4x400m relay team wins gold medal in Asian Games 2026: ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 4*400 മീറ്റര്‍ റിലേയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. കിരണ്‍, പൂവമ്മ, പ്രാചി, വിത്യ രാമരാജ് എന്നിവരടങ്ങുന്ന ടീമാണ് സ്വര്‍ണം നേടിയത്. വിദ്യ രാംരാജ്, കിരൺ പഹൽ, മച്ചെട്ടിര പൂവമ്മ, പ്രാചി എന്നിവരടങ്ങുന്ന സംഘം 3:29.69 സമയം കുറിച്ചാണ് വിജയം സ്വന്തമാക്കിയത്.

Asian Games 2026: ട്രാക്കിൽ തീപ്പൊരിയായി ഇന്ത്യൻ പെൺപട; 4x400 മീറ്റർ റിലേയിൽ സ്വര്‍ണം

Indian Women Relay Team Asian Games 2026

Updated On: 

29 Sep 2026 | 06:41 PM

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. വനിതകളുടെ 4*400 മീറ്റര്‍ റിലേയിലാണ് ഇന്ത്യന്‍ സ്വര്‍ണം നേടിയത്. കിരണ്‍, പൂവമ്മ, പ്രാചി, വിത്യ രാമരാജ് എന്നിവരടങ്ങുന്ന ടീമാണ് രാജ്യത്തിന് അഭിമാനമായത്. വിദ്യ രാംരാജ്, കിരൺ പഹൽ, മച്ചെട്ടിര പൂവമ്മ, പ്രാചി എന്നിവരടങ്ങുന്ന സംഘം 3:29.69 സമയം കുറിച്ചാണ് വിജയം സ്വന്തമാക്കിയത്. ബഹ്‌റൈൻ (3:30.21), ചൈന (3:31.02) ടീമുകളെ പിന്നിലാക്കിയായിരുന്നു ഈ നേട്ടം. ഈ ഗെയിംസിൽ അത്‌ലറ്റിക്സിൽ ഇന്ത്യ നേടുന്ന ആദ്യ സ്വര്‍ണമാണിത്‌. ഈ ഗെയിംസില്‍ വിത്യ രാംരാജ് നേടുന്ന മൂന്നാം മെഡലാണിത്.

മിക്‌സഡ് 4*400 മീറ്റര്‍ റിലേയില്‍ വെള്ളി മെഡല്‍ നേടിയ സംഘത്തില്‍ വിത്യയുണ്ടായിരുന്നു. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ താരം വെങ്കലം നേടി. ഈ ഇനത്തിൽ 54.75 സെക്കൻഡിൽ ഓടിയെത്തിയ വിത്യ പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് തകർക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വനിതകളുടെ റിലേയില്‍ താരം സ്വര്‍ണം സ്വന്തമാക്കിയത്.

ബഹ്‌റൈനിൽ നിന്നും ചൈനയിൽ നിന്നും കടുത്ത വെല്ലുവിളി നേരിടേണ്ടി വന്നെങ്കിലും ഇന്ത്യന്‍ വനിതാ ടീം വിട്ടുകൊടുത്തില്ല. 3:30.21 സമയവുമായി ബഹ്‌റൈൻ രണ്ടാമതെത്തിയപ്പോൾ, 3:31.02 സമയത്തോടെ ചൈന വെങ്കലം സ്വന്തമാക്കി. ഈ ഗെയിംസിൽ ഇന്ത്യ നേടുന്ന പന്ത്രണ്ടാമത്തെ മെഡലും ഏഴാമത്തെ സ്വർണ്ണവുമായിരുന്നു ഇത്

അത്‌ലറ്റിക്‌സില്‍ മെഡലുകള്‍ വാരിക്കൂട്ടി ഇന്ത്യ

ഇന്ന് മറ്റ് അത്‌ലറ്റിക്‌സ് ഇനങ്ങളിലും ഇന്ത്യ മെഡലുകള്‍ സ്വന്തമാക്കിയിരുന്നു. വനിതകളുടെ ഹൈജമ്പിൽ പൂജ വെങ്കലവും പുരുഷന്മാരുടെ 5000 മീറ്ററില്‍ ഗുൽവീർ സിംഗ് വെങ്കലവും നേടി. ഇതോടെ ഈ ഗെയിംസില്‍ ഗുല്‍വീര്‍ തന്റെ ഹാട്രിക് മെഡല്‍ പൂര്‍ത്തിയാക്കി. നേരത്തെ 10,000 മീറ്ററിലും, 1,500 മീറ്ററിലും താരം വെള്ളി മെഡലുകള്‍ നേടിയിരുന്നു. മിക്സഡ് 4×100 മീറ്റർ റിലേയിൽ ഇന്ത്യ വെങ്കലവും സ്വന്തമാക്കി.

Also Read: ‘അതിരൂക്ഷ ദുര്‍ഗന്ധം, മണിക്കൂറുകള്‍ നീളുന്ന യാത്ര’! ഏഷ്യന്‍ ഗെയിംസ് സംഘാടകരെ ‘വലിച്ചൊട്ടിച്ച്’ മനു ഭാക്കറുടെ പിതാവ്‌

ഫൈനലിൽ 1.84 മീറ്റർ ഉയരം മറികടന്നാണ് പൂജ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. 1.90 മീറ്റർ എന്ന തന്റെ മികച്ച പ്രകടനത്തോടെ ഉസ്ബെക്കിസ്ഥാന്റെ സെയ്‌ഫുല്ലേവ സ്വർണം നേടിയപ്പോൾ, 1.87 മീറ്റർ മറികടന്ന കസാക്കിസ്ഥാന്റെ ക്രിസ്റ്റീന ഒവ്ചിന്നിക്കോവ വെള്ളി മെഡൽ സ്വന്തമാക്കി.

3000 മീറ്റർ സ്റ്റീപ്പിൾചേസിൽ മെഡൽ നഷ്ടമായതിന് പിന്നാലെ, പുരുഷന്മാരുടെ 5000 മീറ്റർ ഫൈനലിൽ അവിനാഷ് സാബ്ലെ മത്സരിച്ചില്ല. വനിതകളുടെ ഹാമർ ത്രോയിൽ അനുഷ്ക യാദവും തന്യ ചൗധരിയും ഫൈനലിൽ മത്സരിച്ചെങ്കിലും മെഡൽ നേടാനായില്ല.

English Summary

India won gold in the women’s 4x400m relay at the 2026 Asian Games. This victory marked India’s first athletics gold medal at the Games. Vithya Ramraj finished with three total medals, including a national record in hurdles. Indian athletes also claimed three bronze medals across other track and field events.

Loading...
Unable to load recommendations.
Follow Us
Related Stories
ഇതുവരെ സ്വന്തമാക്കിയതെല്ലാം നഷ്ടപ്പെടും? മാഞ്ചസ്റ്റര്‍ സിറ്റി ചെന്നുപെട്ടത് ഊരാക്കുടുക്കില്‍! ഇനി എന്ത്?
Kerala Blasters: മഞ്ഞപ്പട അല്‍ ഫര്‍സാന്‍ ഗ്രൂപ്പിന് സ്വന്തം; കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍
Virat Kohli: വിരാട് കോലിയ്ക്കായി വെറും രണ്ട് പ്ലേറ്റ്! അനുഷ്‌കയുടെ ചോളെ ഭാട്ടുറെ ഓര്‍ഡര്‍ തലവര തന്നെ മാറ്റി
വിസ്മയിപ്പിച്ച് 931-ാം ഗോൾ നേടി മെസി, റൊണാൾഡോയ്ക്ക് സ്ഥാനം കിട്ടിയത് ബെഞ്ചിൽ; പക്ഷേ ട്വിസ്റ്റുണ്ട്!
‘അതിരൂക്ഷ ദുര്‍ഗന്ധം, മണിക്കൂറുകള്‍ നീളുന്ന യാത്ര’! ഏഷ്യന്‍ ഗെയിംസ് സംഘാടകരെ ‘വലിച്ചൊട്ടിച്ച്’ മനു ഭാക്കറുടെ പിതാവ്‌
പ്രശസ്തി വന്നപ്പോള്‍ വോസിന്യയ്ക്ക് നഷ്ടപ്പെട്ടത് സമാധാനം; പഴയ ജീവിതം മതിയായിരുന്നുവെന്ന് ലോകകപ്പ് ഹീറോ
ജിമ്മിൽ പോകുന്നവർ അറിയാൻ; തടി കുറയ്ക്കാൻ ഇതാണ് ഏറ്റവും എളുപ്പവഴി!
പഴയ എണ്ണ പാകം ചെയ്യാനെടുത്തോ? ഈ ട്രിക്ക് പരീക്ഷിക്കാം
വേവിച്ച ചിക്കൻ എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാനാകും?
9999 രൂപയുടെ സ്മാർട്ട്ഫോൺ, ഫ്ലിപ്പ്കാർട്ടിൽ
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ
ആനക്കുട്ടിയും, അമ്മയും റോഡിൽ
കാറിൻ്റെ റൂഫിൽ കോൺസ്റ്റബിൾ സഞ്ചരിച്ചത് 40 കിലോമീറ്റർ
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ