AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

‘അതിരൂക്ഷ ദുര്‍ഗന്ധം, മണിക്കൂറുകള്‍ നീളുന്ന യാത്ര’! ഏഷ്യന്‍ ഗെയിംസ് സംഘാടകരെ ‘വലിച്ചൊട്ടിച്ച്’ മനു ഭാക്കറുടെ പിതാവ്‌

Manu Bhaker’s father rips Asian Games 2026 organizers: ഈഷ സിംഗ്, മനു ഭാക്കർ, രാഹി സർനോബത് എന്നിവരടങ്ങുന്ന സംഘം അഞ്ചാമതാണ് ഫിനിഷ് ചെയ്തത്. 25 മീറ്റർ പിസ്റ്റൾ ടീം ഇനത്തിൽ സ്വർണ്ണ മെഡൽ നേടാൻ സാധ്യതയുണ്ടായിരുന്ന ഘട്ടത്തിൽ രാഹി എടുത്ത ഒരു ഷോട്ട് ഇന്ത്യയുടെ സാധ്യതകളെ തകിടം മറിച്ചതായി മനു ഭാക്കറുടെ പിതാവ് രാം കിഷന്‍ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

‘അതിരൂക്ഷ ദുര്‍ഗന്ധം, മണിക്കൂറുകള്‍ നീളുന്ന യാത്ര’! ഏഷ്യന്‍ ഗെയിംസ് സംഘാടകരെ ‘വലിച്ചൊട്ടിച്ച്’ മനു ഭാക്കറുടെ പിതാവ്‌
Manu BhakerImage Credit source: PTI
Jayadevan AM
Jayadevan AM | Published: 28 Sep 2026 | 10:16 PM

ജപ്പാനിലെ ഐച്ചി-നഗോയയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന മനു ഭാക്കര്‍ക്ക് ഒരു മെഡല്‍ പോലും നേടാനാകാത്തത് അപ്രതീക്ഷിതമായിരുന്നു. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ, 10 മീറ്റർ എയർ പിസ്റ്റൾ എന്നിവയിലെ വ്യക്തിഗത, ടീം ഇനങ്ങളിലാണ് മനു ഭാക്കര്‍ മത്സരിച്ചത്. ഷൂട്ടിങില്‍ പുറത്തെടുത്ത നിരാശജനകമായ പ്രകടനത്തിന് പിന്നാലെ ഏഷ്യന്‍ ഗെയിംസ് സംഘാടകരെ വിമര്‍ശിച്ച് താരത്തിന്റെ പിതാവ് രാം കിഷന്‍ ഭാക്കര്‍ രംഗത്തെത്തി. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ടീം ഫൈനലിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ മനു ഭാക്കറുടെ ഏഷ്യന്‍ ഗെയിംസിലെ മത്സരങ്ങള്‍ അവസാനിച്ചു. ഈഷ സിംഗ്, മനു ഭാക്കർ, രാഹി സർനോബത് എന്നിവരടങ്ങുന്ന സംഘം അഞ്ചാമതാണ് ഫിനിഷ് ചെയ്തത്.

25 മീറ്റർ പിസ്റ്റൾ ടീം ഇനത്തിൽ സ്വർണ്ണ മെഡൽ നേടാൻ സാധ്യതയുണ്ടായിരുന്ന ഘട്ടത്തിൽ രാഹി എടുത്ത ഒരു ഷോട്ട് ഇന്ത്യയുടെ സാധ്യതകളെ തകിടം മറിച്ചതായി മനു ഭാക്കറുടെ പിതാവ് രാം കിഷന്‍ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

സ്വര്‍ണ്ണത്തിനായി വളരെ മികച്ച രീതിയില്‍ മുന്നേറുകയായിരുന്നു. ഒരു ഷോട്ട് കാര്യങ്ങള്‍ നമുക്ക് അനുകൂലമാക്കുമായിരുന്നു. എന്നാല്‍ രാഹിയുടെ ഷോട്ടില്‍ എല്ലാം തകിടം മറിഞ്ഞു. ഒരു ഷോട്ട് എണ്ണിയില്ലെങ്കില്‍ അത് പൂജ്യമായാണ് കണക്കാക്കുന്നത്. അതിനര്‍ത്ഥം മത്സരത്തില്‍ നിന്ന് 10 പോയിന്റ് താഴേക്ക് പോയി എന്നാണെന്ന് രാം കിഷന്‍ ഭാക്കര്‍ പ്രതികരിച്ചു.

സംഘാടനത്തിനും വിമര്‍ശനം

ഷൂട്ടിങ് റേഞ്ചിന് സമീപമുള്ള ഓടയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. നഗോയ നഗരത്തില്‍ നിന്ന് ഷൂട്ടിങ് റേഞ്ച് വളരെ ദൂരെയായിരുന്നുവെന്നും, ബസ് സമയത്തില്‍ പ്രശ്‌നമുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Also Read: Asian Games 2026 Updates : പരിക്കേറ്റു വീണിട്ടു ലോങ് ജെംപിൽ വെള്ളി കൈവിടാതെ ശ്രീശങ്കർ

“ഇവിടെയുള്ള ഈ ഓടയുടെ നാറ്റം നിങ്ങൾക്ക് അനുഭവിക്കാൻ കഴിയും. ഇത്തരം ഒരു അന്തരീക്ഷത്തിലാണ് കായികതാരങ്ങൾ ഷൂട്ട് ചെയ്യുന്നത്. ഷൂട്ടിങ് റേഞ്ച് നാഗോയ നഗരത്തിൽ നിന്ന് വളരെ ദൂരെയാണ്. യാത്രാസമയം നാല് മുതൽ അഞ്ച് മണിക്കൂർ വരെയാണ്, ബസ് സമയങ്ങളും വ്യത്യസ്തമാണ്. അതിനാൽ ജപ്പാൻ ഇതുപോലെയുള്ള വലിയ പരിപാടികൾ സംഘടിപ്പിക്കരുത്. ഇത്തരം ഇവന്റുകൾ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർ സ്വയം മെച്ചപ്പെടേണ്ടതുണ്ട്. അവർ കൂടുതൽ മികച്ച രീതിയിൽ സംഘടിപ്പിക്കണം”- അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary

Indian shooter Manu Bhaker ended her Asian Games campaign in Aichi-Nagoya without winning a medal. Her father, Ram Kishan Bhaker, openly criticized the event’s poor organization and logistical management. He highlighted long daily travel times, bus schedule issues, and foul smells near the shooting range. India narrowly missed out on medals in both individual and team pistol events.

Follow Us