Asian Games 2026: അമ്പെയ്ത് വീഴ്ത്തിയത് സ്വര്‍ണമെഡല്‍; വനിതാ റിക്കവര്‍ ടീമിന് പൊന്‍തിളക്കം
Asian Games 2026 archery: ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലാദ്യമായി സ്വര്‍ണമെഡല്‍ സ്വന്തമാക്കി ഇന്ത്യയുടെ വനിതാ റീകര്‍വ് ആര്‍ച്ചറി ടീം. ഫൈനലില്‍ ദക്ഷിണ കൊറിയയെ 5-3 എന്ന സ്‌കോറിനാണ് ഇന്ത്യ കീഴടക്കിയത്. അങ്കിത ഭകത്, കീർത്തി, കുങ്കും മോഹോദ് എന്നിവരടങ്ങുന്ന സംഘമാണ് ഇന്ത്യയ്ക്ക് സ്വര്‍ണം സമ്മാനിച്ചത്.

Indian womens recurve archery team
ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലാദ്യമായി സ്വര്‍ണമെഡല്‍ സ്വന്തമാക്കി ഇന്ത്യയുടെ വനിതാ റീകര്‍വ് ആര്‍ച്ചറി ടീം. ഫൈനലില്‍ ദക്ഷിണ കൊറിയയെ 5-3 എന്ന സ്‌കോറിനാണ് ഇന്ത്യ കീഴടക്കിയത്. അങ്കിത ഭകത്, കീർത്തി, കുങ്കും മോഹോദ് എന്നിവരടങ്ങുന്ന സംഘമാണ് ഇന്ത്യയ്ക്ക് സ്വര്‍ണം സമ്മാനിച്ചത്. കാങ് ചേ-യങ്, ലീ യുൻജി, ഓ യെജിൻ എന്നിവരായിരുന്നു കൊറിയൻ ടീമിലുണ്ടായിരുന്നത്. ഇന്ത്യയുടെ ആകെ മെഡൽ നേട്ടം ഇപ്പോൾ 67 ആയി ഉയർന്നു. ഇതിൽ 11 സ്വർണ്ണവും 23 വെള്ളിയും 33 വെങ്കലവും ഉൾപ്പെടുന്നു. ശക്തമായ കാറ്റ് വീശിയടിച്ച പ്രതികൂല കാലാവസ്ഥയില്‍ നടന്ന മത്സരത്തിലെ ആദ്യ രണ്ട് സെറ്റുകളും സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും യഥാക്രമം 54, 56 പോയിന്റുകള്‍ വീതം നേടി പോയിന്റുകള്‍ പങ്കിട്ടെടുത്തു.
ആദ്യ എന്‍ഡിലെ ആദ്യ മൂന്ന് ഷോട്ടുകൾക്ക് ശേഷം ഇന്ത്യ 28-26 എന്ന നിലയിൽ മുന്നിലെത്തിയിരുന്നു. എന്നാല്‍ കീര്‍ത്തിക്ക് ഏഴ് പോയിന്റ് മാത്രമേ നേടാനായുള്ളൂ. അതുകൊണ്ട് എൻഡ് അവസാനിച്ചപ്പോഴേക്കും ആ മുൻതൂക്കം ഇന്ത്യയ്ക്ക് നഷ്ടമായി. തുടര്‍ന്ന് സ്കോർ 54-54 എന്ന നിലയിലായി. കുങ്കും നേടിയ പത്ത് പോയിന്റാണ് ഇന്ത്യയെ സമനിലയിലെത്തിച്ചത്. ഇതോടെ ആദ്യ എൻഡിന് ശേഷം ഇരു ടീമുകളും 1-1 എന്ന നിലയിൽ പോയിന്റുകൾ പങ്കിട്ടു.
രണ്ടാമത്തെ റൗണ്ടിൽ , കൊറിയൻ താരങ്ങൾ ആദ്യ മൂന്ന് ശ്രമങ്ങളിൽ 10-9-9 എന്നിങ്ങനെ സ്കോർ ചെയ്ത് ആകെ 28 പോയിന്റ് നേടി. ഇന്ത്യയ്ക്കായി അങ്കിത 10 പോയിന്റോടെ തുടങ്ങി. കീർത്തിക്ക് 8 പോയിന്റ് മാത്രമേ നേടാനായുള്ളൂ. എന്നാൽ കുങ്കും 10 പോയിന്റ് നേടി ടീമിനെ രക്ഷിച്ചു. ഇതോടെ മൂന്ന് ശ്രമങ്ങൾ കൂടി ബാക്കിനിൽക്കെ സ്കോർ 28-28 എന്ന നിലയിലായി.
മൂന്നാം സെറ്റില്‍ ട്വിസ്റ്റ്
മൂന്നാം സെറ്റില്‍ ദക്ഷിണ കൊറിയന്‍ ടീമിന് പിഴച്ചു. തുടര്‍ച്ചയായി മൂന്ന് എട്ട് പോയിന്റുകള്‍ മാത്രം നേടിയ ദക്ഷിണ കൊറിയ 52 പോയിന്റില്‍ ഒതുങ്ങി. മൂന്നാം എന്‍ഡില്‍ ക്രമം മാറ്റി ആദ്യം അമ്പെയ്ത കീര്‍ത്തി 10 പോയിന്റോടെ ശക്തമായി തിരിച്ചുവന്നു. അങ്കിതയും കുങ്കുമും ഒമ്പത് പോയിന്റ് വീതം നേടി. ഇന്ത്യൻ താരങ്ങൾ 55 പോയിന്റ് നേടി ആ സെറ്റ് സ്വന്തമാക്കി.
Also Read: പാകിസ്താനെ തകർത്ത് ഇന്ത്യ ഏഷ്യൻ ഗെയിംസ് ഹോക്കി ഫൈനലിൽ; സ്വർണത്തിലേക്ക് ഒരു ജയം ദൂരം മാത്രം
നാലാം സെറ്റിൽ കൊറിയ 54 പോയിന്റ് നേടി. ആദ്യ ശ്രമത്തില്‍ കീര്‍ത്തി എട്ട് പോയിന്റ് നേടി. പിന്നീട് അത് ഒമ്പതായി തിരുത്തി. ഇതോടെ ഇന്ത്യയുടെ സ്‌കോര്‍ 54-ലെത്തുകയും സ്വര്‍ണം ഉറപ്പിക്കുകയും ചെയ്തു. സെമി ഫൈനലില്‍ ചൈനയെ 5-1ന് കീഴടക്കിയാണ് ഇന്ത്യ ഫൈനലിലെത്തിയത്.
English Summary
The Indian women’s recurve archery team won its first-ever Asian Games gold medal. They defeated title favorites South Korea 5-3 in a thrilling final match. The winning team members were Ankita Bhakat, Kirti Sharma, and Kumkum Mohod. This historic victory raised India’s total medal tally to 67 at the event.