AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Asian Games 2026 : സെമി ഉറപ്പായി, ഹോക്കിയിൽ ജപ്പാനെ തകർത്ത് ഇന്ത്യ

Asian Games 2026 India Women Hockey Updates : ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ജയം. ഗ്രൂപ്പ് ഘട്ടം മത്സരത്തിലാണ് ഇന്ത്യ ജപ്പാനെ തോൽപ്പിച്ചത്. പൂൾ ബിയിൽ തോൽവി അറിയാതെയാണ് ഇന്ത്യ സെമി ഫൈനലിലേക്കെത്തുന്നത്. പൂൾ ബിയിൽ ഇന്ത്യക്ക് ഇനി ഒരു മത്സരവും കൂടിയുണ്ട്.

Asian Games 2026 : സെമി ഉറപ്പായി, ഹോക്കിയിൽ ജപ്പാനെ തകർത്ത് ഇന്ത്യ
Indian Women Hockey TeamImage Credit source: Hockey India X
Jenish Thomas
Jenish Thomas | Updated On: 25 Sep 2026 | 07:34 PM

ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ജപ്പാനെ തകർത്ത് സെമി ഫൈനൽ ബെർത്ത് ഉറപ്പിച്ച് ഇന്ത്യ. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ ഏഷ്യൻ ഗെയിംസ് ആതിഥേയരായ ജപ്പാമെ ഗ്രൂപ്പ് ഘട്ടം മത്സരത്തിൽ തോൽപ്പിച്ചത്. പൂൾ ബിയിൽ ഒരു മത്സരം ശേഷിക്കെ തോൽവി ഒന്നുമറിയാതെയാണ് ഇന്ത്യ സെമി ഫൈനലിലേക്കെത്തിയത്. 27-ാം തീയതി ഞായറാഴ്ച സിംഗപൂരിനെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരം. 2022 ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതകൾക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ലാൽറെംസിയാമി, ഇഷിക ചൗധരി, നവ്നീത് കൗർ എന്നിവരാണ് ഗോൾകൾ നേടിയത്. ടൂർണമെൻ്റിൽ ഇതുവരെ തകർപ്പ് പ്രകടനം കാഴ്ചവെച്ച ഇന്ത്യയെ അൽപ്പമൊന്ന് പിടിച്ചുകെട്ടാൻ ആതിഥേയർക്ക് സാധിച്ചിട്ടുണ്ട്. ഉസ്ബെക്കിസ്ഥാനെ എതിരില്ലാതെ 19 ഗോളുകൾക്കും ഒന്നിനെതിരെ 17 ഗോളുകൾക്ക് ഇന്തോനേഷ്യയും തായിലാൻഡിനെ ഒന്നിനെതിരെ 20 ഗോളുകൾക്കും ജയിച്ചെത്തിയ ഇന്ത്യക്ക് ജപ്പാനെതിരെ രണ്ട് ഗോൾ വ്യത്യാസത്തിൽ മാത്രമാണ് ജയിക്കാൻ സാധിച്ചത്.

എന്നിരുന്നാലും മത്സരത്തിൻ്റെ തുടക്കത്തിൽ അഞ്ചാം മിനിറ്റിൽ തന്നെ ഇന്ത്യ വനിതകൾ ആദ്യ ലീഡ് സ്വന്തമാക്കി. ഫീൽഡ് ഗോളിലുടെ ലാൽറെംസിയമിയാണ് ഇന്ത്യയ്ക്ക് ലീഡ് നൽകിയത്. ശേഷം ഇരുടീമുകളും അവസരങ്ങൾ ഒരുക്കിയെങ്കിലും ആ ക്വാർട്ടിറിൽ മറ്റൊരു ഗോൾ പിറന്നില്ല. പിന്നീട് ആദ്യ പകുതി 30 മിനിറ്റ് പിന്നിട്ടപ്പോൾ നേടിയ പെനാൽറ്റി കോർണറിലൂടെയാണ് ബാക്കി രണ്ട് ഗോളുകളും ഇന്ത്യ നേടിയത്. 30-ാം മിനിറ്റിൽ ഇഷികയും 36-ാം മിനിറ്റിൽ നവ്നീതും ജപ്പാൻ്റെ വല കുലുക്കുകയായിരുന്നു. അവാസന ക്വാർട്ടിറിലാണ് ജപ്പാൻ ആശ്വാസ ഗോൾ നേടുന്നത്, 46-ാം മിനിറ്റിൽ ഷിഹോ കൊബായകവയാണ് ആതിഥേയർക്കായി ഗോൾ സ്വന്തമാക്കിയത്.

 

Follow Us