Asian Games 2026 Updates : പരിക്കേറ്റു വീണിട്ടും ലോങ് ജെംപിൽ വെള്ളി കൈവിടാതെ ശ്രീശങ്കർ
Asian Games 2026 Sreesankar Long Jump Silver Performance : രണ്ടാം ശ്രമത്തിലാണ് ശ്രീശങ്കർ രണ്ടാം സ്ഥാനത്തെത്തിയത്. നാലാം ശ്രമത്തിലാണ് മലയാളി താരത്തിന് പരിക്കേറ്റത്. ലോങ് ജംപിൽ ചൈനയ്ക്കാണ് സ്വർണം. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ വെള്ളി നേട്ടം 20 ആയി.

Murali Sreesankar
നഗോവ : ഏഷ്യൻ ഗെയിംസിൽ പുരുഷ ലോങ് ജംപിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി. പരിക്കേറ്റ് രണ്ട് ശ്രമങ്ങൾ നഷ്ടപ്പെട്ടെങ്കിലും താരം മത്സരത്തിൽ രണ്ടാം സ്ഥാനം നിലനിർത്തുകയായിരുന്നു. ഫൈനലിൽ ആറ് ശ്രമങ്ങളിൽ നാലിൽ മാത്രമെ ശ്രീശങ്കറിന് പങ്കെടുക്കാൻ സാധിച്ചിരുന്നുള്ളു. .01 മീറ്ററിൻ്റെ വ്യത്യാസത്തിലാണ് ശ്രീശങ്കറിന് വെള്ളി സ്വന്തമാക്കാൻ സാധിച്ചത്. ഇതോടെ ആൻസി സോജന് പിന്നാലെ ലോങ് ജംപിൽ ഇന്ത്യക്കായി മറ്റൊരു വെള്ളി നേട്ടം നേടി നൽകിയിരിക്കുകകയാണ് ശ്രീശങ്കർ.
ആദ്യ ശ്രമത്തിൽ 7.66 മീറ്റർ ചാടിയ ശ്രീശങ്കർ രണ്ടാം ശ്രമത്തിലാണ് 8.07 മീറ്റർ ചാടി വെള്ളി നേട്ടം ഉറപ്പിച്ചത്. ഫൈനലിൽ രണ്ടാം സ്ഥാനത്തെത്തിയ താരം സ്വർണം ലക്ഷ്യവെച്ച് അടുത്ത ശ്രമം നടത്തിയെങ്കിലും അത് 7.66 മീറ്റിലേക്ക് കുതിക്കാനെ മലയാളി താരത്തിന് സാധിച്ചുള്ളൂ. എന്നാൽ നാലാം ശ്രമത്തിനിടെ പരിക്കേറ്റ് താരം പിന്മാറിയതോടെ വെള്ളി പ്രതീക്ഷയ്ക്ക് വലിയ തിരിച്ചടി ഉണ്ടായി. ചൈനീസ് താരം ഷി യുഹാവോ അല്ലാതെ മറ്റൊർക്കും ശ്രീശങ്കറിനെ മറകടക്കാനായില്ല. 8.17 മീറ്റർ ചാടിയാണ് ചൈനീസ് താരം സ്വർണം നേടിയത്. 8.06 മീറ്റർ ചാടിയ ഉസ്ബെക്കിസ്ഥാൻ താരം അൻവർ അൻവറോവിനാണ് വെങ്കലം. ഫൈനലിൽ പങ്കെടുത്ത മറ്റൊരു ഇന്ത്യൻ താരം പട്ടുരാജ് ഡേവിജ് സോളമൻ 7.70 മീറ്റർ ചാടി ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
ഇന്ന് ആകെ നേടിയത് എട്ട് മെഡലുകൾ
ശ്രീശങ്കറിൻ്റെ വെള്ളി നേട്ടത്തിന് പുറമെ ഇന്ത്യ ട്രാക്കിലും ഷൂട്ടിങ്ങിലുമായി ഏഴ് മെഡലുകളാണ് സ്വന്തമാക്കിയത്. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ ഇന്ത്യ താരങ്ങൾ നേടി. യഷ്വീർ സിങ് വെള്ളി നേടിയപ്പോൾ രോഹിത് യാദവാണ് വെങ്കലം സ്വന്തമാക്കിയത്. പുരുഷന്മാരുടെ 5000 മീറ്റർ ഓട്ടത്തിൽ ഗുൾവീർ സിങ് വെള്ളി നേടി. നേരത്തെ 10,000 മീറ്റർ ഇനത്തിലും താരം മെഡൽ നേടിയിരുന്നു. ഷൂട്ടിങ്ങിൽ വ്യക്തിഗത ഇനത്തിൽ ഇഷാ സിങ്ങാണ് ഇന്ന് മറ്റൊരു വെള്ളി സ്വന്തമാക്കിയത്. വനിതകളുടെ 5000 മീറ്റർ ഓട്ടത്തിൽ പാറുൽ ചൗധരിയും 400 മീറ്റർ ഹർഡിൽസിൽ തമിഴ്നാട് താരം വിത്യ രാമരാജും കുറാഷിൻ പിൻക്കി ബാൽഹരയും ഇന്ത്യക്കായി വെങ്കലം നേടി.
ചരിത്രം കുറിച്ച് വിത്യ
പി ടി ഉഷയുടെ 42 വർഷത്തെ റെക്കോർഡ് തിരുത്തി ചരിത്രം കുറിച്ചായിരുന്നു വിത്യയുടെ വെങ്കലം നേട്ടം. 1984ൽ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ പിടി ഉഷ കുറിച്ച 55.42 സക്കൻഡ് എന്ന ദേശീയ റെക്കോർഡാണ് ഇന്ന് വിത്യ രാമരാജ് മറികടന്നത്. 400 മീറ്റർ ഹർഡിൽസിൽ 54.75 സക്കൻഡിൽ ഫിൻിഷ് ചെയ്താണ് വിത്യ വെങ്കലം സ്വന്തമാക്കിയതും പി ടി ഉഷയുടെ 42 വർഷം പഴക്കമുള്ള റെക്കോർഡും മറികടന്നത്. 2023-ൽ ചൈനയിലെ ഹാംഗ്ഷൂവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ ഹർഡിൽസിന്റെ ഹീറ്റ്സിൽ 55.42 സെക്കൻഡിൽ ഫിനിഷ് ചെയ്ത്, പിടി ഉഷയുടെ റെക്കോർഡിനൊപ്പം വിത്യ എത്തിയിരുന്നു. ഇന്നത്തെ മെഡൽ നേട്ടത്തോടെ നഗാവ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇതുവരെയായി നാല് സ്വർണവും 20 വെള്ളിയും 21 വെങ്കലുമായി ആകെ 45 മെഡലുകളാണ് സ്വന്തമാക്കിട്ടുള്ളത്.