പിറന്നാൾ ദിനത്തിൽ ഇന്ത്യക്കായി കന്നി സ്വർണം ഇടിച്ചിട്ടു; ചരിത്രനേട്ടവുമായി ലവ്ലിന ബോർഗോഹെയ്ൻ
Lovlina Borgohain wins gold in Asian Games 2026 women's boxing: ടോക്കിയോ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവായ ലവ്ലിന, ഒളിമ്പിക്സ്, വേൾഡ് ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ് എന്നിവയിലെല്ലാം മെഡലുകൾ നേടി തിളങ്ങിയിട്ടുണ്ട്. ഗ്ലാസ്ഗോയിൽ നടന്ന 2026 കോമൺവെൽത്ത് ഗെയിംസിലും വെള്ളി മെഡൽ നേടിയിരുന്നു. ഇപ്പോൾ ഈ നിരയുടെ മുൻപന്തിയിലേക്ക് ഏഷ്യൻ ഗെയിംസ് സ്വർണനേട്ടം ഇടംപിടിച്ചിരിക്കുന്നു.
ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ഇന്ത്യക്ക് ചരിത്ര നേട്ടം സമ്മാനിച്ച് വനിതാ ബോക്സിങ് താരം ലവ്ലിന ബോർഗോഹെയ്ൻ. വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിൽ ചൈനയുടെ ലീ ബാവോയെ വ്യക്തമായ മേൽക്കൈയോടെ കീഴടക്കി ലവ്ലിന സ്വർണം ചൂടി. ഒട്ടനവധി പ്രത്യേകതകൾ ഈ വിജയത്തിലുണ്ട്. ലവ്ലിനയുടെ കന്നി സ്വർണനേട്ടമാണ് ഇത്. തന്റെ 29-ാം ജന്മദിനത്തിൽ ആണ് ലവ്ലിന ഈ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരം എന്ന അപൂർവ്വ നേട്ടവും ലവ്ലിന സ്വന്തമാക്കി. ഇതിഹാസ താരം മേരി കോം മാത്രമാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
2014-ന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ വനിതാ ബോക്സർ ഏഷ്യൻ ഗെയിംസിൽ ഈ നേട്ടം കൈവരിക്കുന്നത്. സെമിഫൈനലിൽ കസാഖ്സ്ഥാന്റെ നതാല്യ ബൊഗ്ദാനോവയെ തോൽപ്പിച്ചാണ് ലവ്ലിന ഫൈനലിൽ കടന്നത്. 2022-ലെ ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയിരുന്ന ലവ്ലിന, ഇത്തവണ അത് സ്വർണമാക്കി മാറ്റുകയായിരുന്നു.
Also Read: അമ്പെയ്ത് വീഴ്ത്തിയത് സ്വർണമെഡൽ; വനിതാ റിക്കവർ ടീമിന് പൊൻതിളക്കം
തുടർച്ചയായി രണ്ട് ഏഷ്യൻ ഗെയിംസ് ഫൈനലുകളിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്രനേട്ടവു ഈ അസം സ്വദേശിനി സ്വന്തമാക്കി. രണ്ടാം വരവിൽ സ്വർണനേട്ടം കൈവരിച്ചത് ആ നേട്ടം ഏറ്റവും മനോഹരമാക്കി മാറ്റിയിരിക്കുന്നു. ഇന്ന് ഫൈനലിൽ മുൻതൂക്കം ഇന്ത്യൻ താരത്തിന് തന്നെയായിരുന്നു. ചൈനീസ് താരത്തെ അപേക്ഷിച്ച് ഉയരത്തിലും കൈകളുടെ നീളത്തിലും ലവ്ലിനയ്ക്ക് മുൻതൂക്കമുണ്ടായിരുന്നു.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യൻ താരം മികച്ച രീതിയിൽ മുന്നേറി. മികച്ച അമച്വർ ബോക്സിംഗ് റെക്കോർഡും തുടർച്ചയായ 14 വിജയങ്ങളുമായാണ് ചൈനീസ് താരം ലീ ബാവോ മത്സരത്തിനെത്തിയത്. എങ്കിലും മികച്ച പെർഫോമൻസ് പുറത്തെടുത്ത ലവ്ലിനയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ ചൈനീസ് താരത്തിന് കഴിഞ്ഞില്ല.
ടോക്കിയോ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവായ ലവ്ലിന, ഒളിമ്പിക്സ്, വേൾഡ് ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ് എന്നിവയിലെല്ലാം മെഡലുകൾ നേടി തിളങ്ങിയിട്ടുണ്ട്. ഗ്ലാസ്ഗോയിൽ നടന്ന 2026 കോമൺവെൽത്ത് ഗെയിംസിലും വെള്ളി മെഡൽ നേടിയിരുന്നു. ഇപ്പോൾ ഈ നിരയുടെ മുൻപന്തിയിലേക്ക് ഏഷ്യൻ ഗെയിംസ് സ്വർണനേട്ടം ഇടംപിടിച്ചിരിക്കുന്നു. ലവ്ലിനയുടെ സ്വർണനേട്ടത്തോടെ 2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം 12 ആയി ഉയർന്നു.
English Summary
Female boxer Lovlina Borgohain has achieved a historic feat for India in Asian Games boxing. She clinched the gold medal in the women’s 75kg category by decisively defeating China’s Li Bao. This victory is significant for several reasons: it marks Lovlina’s maiden gold medal win. She has also achieved the rare distinction of becoming only the second Indian woman to win gold in Asian Games boxing a feat previously accomplished only by the legendary Mary Kom.