Kerala Gold Rate: നോ രക്ഷ… 760 രൂപ കൂടി; ഇന്നത്തെ സ്വർണവില
Kerala Gold Rate Today October 2: രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ, ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ, അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിൻ്റെ പലിശ നിരക്കുകളിലെ തീരുമാനങ്ങൾ എന്നിവയാണ് ആഗോളതലത്തിൽ സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ. കൂടാതെ, രാജ്യത്തെ ഇറക്കുമതി തീരുവ, പ്രാദേശികമായ ഡിമാൻഡും വിലയിൽ പ്രതിഫലിക്കും.
പുതിയ മാസം പിറന്നതോടെ സ്വർണവിലയിൽ ആശ്വാസമുണ്ടാകുമോ എന്ന് ഉറ്റുനോക്കുകയാണ് സാധാരണക്കാരും ആഭരണപ്രേമികളും. എന്നാൽ ഇന്ന് പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ച് വില കൂടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പവന് 1,09,440 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 13,680 രൂപയായിരുന്നു നൽകേണ്ടത്. ഇന്ന് 760 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണവില 1,10,200 രൂപയായി ഉയർന്നു. ഗ്രാമിന് 13,775 രൂപ നിരക്കിലാണ് വ്യാപാരം. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ നേരിയ വ്യത്യാസം വന്നേക്കും.
സ്വർണവിലയിൽ ഇനിയെന്ത്?
പശ്ചിമേഷ്യൻ സ്ഥിതി സ്വർണവിലയിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഹോർമുസ് കടലിടുക്ക്, ചെങ്കടൽ വഴി ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് കയറ്റുമതി മെച്ചപ്പെട്ടതിനെ തുടർന്ന് ക്രൂഡ് ഓയിൽ വില താഴ്ന്നിരുന്നു. ഇതോടെ പണപ്പെരുപ്പം കുറയുമെന്ന സൂചന ശക്തമായി. കൂടാതെ, യു.എസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് ഉടൻ കൂട്ടില്ലെന്ന വിലയിരുത്തലുമുണ്ട്. ഇതെല്ലാം സ്വർണവിലയിൽ നിർണായകമാകും.
തൊഴിൽക്കണക്കിന് തീരുമാനം!
യുഎസിന്റെ കഴിഞ്ഞ മാസത്തെ തൊഴിൽക്കണക്ക് ഈയാഴ്ച പുറത്ത് വന്നേക്കും. തൊഴിൽ അവസരങ്ങൾ ഉയർന്നാൽ, ഫെഡറൽ ബാങ്ക് പലിശ നിരക്ക് ഉയർത്തിയേക്കും. തൊഴിലവസരങ്ങൾ ഉയരുന്നത് യു.എസ് സമ്പദ് വ്യവസ്ഥയുടെ ശക്തി കൂട്ടിയെന്നും പലിശ നിരക്ക് കൂട്ടിയാലും സഹിക്കാനുള്ള കരുത്തുണ്ടെന്നുമുള്ള വിലയിരുത്തൽ ഉണ്ടാകും. അടിസ്ഥാന പലിശനിരക്ക് കൂടിയാൽ യുഎസ് ഡോളറും യുഎസ് ബോണ്ട് യീൽഡും കൂടുതൽ ശക്തിപ്രാപിക്കും. ഇത് സ്വർണവില കുറയ്ക്കും.
ALSO READ: എന്നാലും എന്റെ പൊന്നോ നീ തന്നെ ആണോ ഇത്? ഒക്ടോബര്‍ ഒന്നിലെ സ്വര്‍ണവില
സ്വർണവില റെക്കോർഡ് മുന്നേറ്റം
2025 ഡിസംബർ 23നാണ് ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത്. 101600 രൂപയാണ് അന്ന് പവന് രേഖപ്പെടുത്തിയത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന നിരക്ക്.
സംസ്ഥാനത്തെ പ്രതിദിന സ്വർണവില നിശ്ചയിക്കുന്നത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആണ്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ, ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ, അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിൻ്റെ പലിശ നിരക്കുകളിലെ തീരുമാനങ്ങൾ എന്നിവയാണ് ആഗോളതലത്തിൽ സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ. കൂടാതെ, രാജ്യത്തെ ഇറക്കുമതി തീരുവ, പ്രാദേശികമായ ഡിമാൻഡും വിലയിൽ പ്രതിഫലിക്കും.
English Summary:
Gold prices increased by Rs 760 today, taking the price of one pavan Rs 1,10,200. The price of gold is currently Rs 13,775 per gram. However, the final price paid by customers may be slightly higher, as 3% GST, making charges, and hallmarking charges are added to the prevailing market price.