AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sanju Samson: സൂര്യവംശി സീറ്റുറപ്പിച്ചു; അര്‍ഷ്ദീപ് തിരിച്ചെത്തിയാല്‍ സഞ്ജു പുറത്ത്?

Sanju Samson facing selection dilemma ahead of Asian Games final vs Pakistan: സെമി ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ബാറ്റിങില്‍ നിറംമങ്ങിയത് സഞ്ജു സാംസണ് തിരിച്ചടിയാകുമോയെന്ന ആശങ്കയില്‍ ആരാധകര്‍. ഒക്ടോബര്‍ മൂന്നിന് നടക്കുന്ന പാകിസ്ഥാനെതിരായ ഫൈനല്‍ മത്സരത്തില്‍ സഞ്ജു പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുമോയെന്നാണ് ആരാധകര്‍ ഉന്നയിക്കുന്ന ചോദ്യം. സെമിയിലെ പ്ലേയിങ് ഇലവനെ ഫൈനലിലും ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത.

Sanju Samson: സൂര്യവംശി സീറ്റുറപ്പിച്ചു; അര്‍ഷ്ദീപ് തിരിച്ചെത്തിയാല്‍ സഞ്ജു പുറത്ത്?
Sanju Samson Asian Games 2026Image Credit source: PTI
Jayadevan AM
Jayadevan AM | Published: 02 Oct 2026 | 10:03 AM

ഏഷ്യന്‍ ഗെയിംസ് സെമി ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ബാറ്റിങില്‍ നിറംമങ്ങിയത് മലയാളി താരം സഞ്ജു സാംസണ് തിരിച്ചടിയാകുമോയെന്ന ആശങ്കയില്‍ ആരാധകര്‍. ഒക്ടോബര്‍ മൂന്നിന് നടക്കുന്ന പാകിസ്ഥാനെതിരായ ഫൈനല്‍ മത്സരത്തില്‍ സഞ്ജു പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുമോയെന്നാണ് ആരാധകര്‍ ഉന്നയിക്കുന്ന ചോദ്യം. സെമിയില്‍ വൈഭവ് സൂര്യവംശി-അഭിഷേക് ശര്‍മ സഖ്യത്തെയാണ് ഇന്ത്യ ഓപ്പണിങില്‍ ഇറക്കിയത്. അവസരം മുതലാക്കിയ വൈഭവ് സൂര്യവംശി 21 പന്തില്‍ 38 റണ്‍സെടുത്ത് മികച്ച തുടക്കം ഇന്ത്യയ്ക്ക് നല്‍കി. ഫൈനലിലും വൈഭവ് കളിക്കുമെന്നുറപ്പാണ്.

പുറത്താകാതെ 46 പന്തില്‍ 86 റണ്‍സെടുത്ത ഇഷാന്‍ കിഷനും സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. സഞ്ജു ഉള്‍പ്പെടെയുള്ള മറ്റ് ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തി. ഒമ്പത് പന്തില്‍ ഏഴ് റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.

അഭിഷേക് ശര്‍മ-മൂന്ന് പന്തില്‍ ഏഴ്, ശ്രേയസ് അയ്യര്‍-13 പന്തില്‍ 13, തിലക് വര്‍മ-നാലു പന്തില്‍ രണ്ട് എന്നിങ്ങനെയാണ് മറ്റ് ടോപ്, മിഡില്‍-ഓര്‍ഡര്‍ ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഇതില്‍ ക്യാപ്റ്റന്‍ ശ്രേയസിനും, ഉപനായകന്‍ തിലകിനും പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പാണ്. സഞ്ജുവും അഭിഷേകുമാണ് ബാക്കിയുള്ളത്. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ തകര്‍പ്പന്‍ സെഞ്ചുറിയടിച്ച അഭിഷേകിന് ടീം മാനേജ്‌മെന്റ് തുടര്‍ന്നും പിന്തുണ നല്‍കുമെന്ന് ഉറപ്പാണ്. ഇതാണ് സഞ്ജുവിന്റെ മുന്നില്‍ ചോദ്യചിഹ്നം ഉയര്‍ത്തുന്നത്.

അര്‍ഷ്ദീപ് തിരിച്ചെത്തിയാല്‍

ജപ്പാനിലെ സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ജസ്പ്രീത് ബുംറ മാത്രമായിരുന്നു സെമിയിലെ ഇന്ത്യയുടെ ഏക പേസര്‍. ഓള്‍ റൗണ്ടര്‍ ശിവം ദുബെ മാത്രമായിരുന്നു മറ്റൊരു ഓപ്ഷന്‍. ഇന്ത്യയുടെ മറ്റ് ബൗളര്‍മാരെല്ലാം സ്പിന്നര്‍മാരായിരുന്നു. സ്പിന്‍ ബൗളിങിന് അധിക പ്രാധാന്യം നല്‍കിയ ഇന്ത്യ അര്‍ഷ്ദീപ് സിങിനെയടക്കം ഒഴിവാക്കി.

Also Read: Sanju Samson: സെലക്ഷന്‍ കമ്മിറ്റിയുടെ തലപ്പത്തേക്ക് പ്രഗ്യാന്‍ ഓജ; സഞ്ജുവിന് ഏകദിനത്തിലേക്ക് വിളിയെത്തുമോ?

ഫൈനലില്‍ അര്‍ഷ്ദീപ് തിരിച്ചെത്തിയാല്‍ മറ്റ് സ്പിന്നര്‍മാരെയാരെയും ഒഴിവാക്കാന്‍ നിലവില്‍ സാധ്യതയില്ല. സൂര്യവംശി സീറ്റുറപ്പിച്ച സാഹചര്യത്തില്‍ സഞ്ജുവിനെ ഒഴിവാക്കേണ്ടി വരുമോയെന്ന ചോദ്യമാണ് ഉയരുന്നത്.

സഞ്ജു കളിക്കും?

എന്നാല്‍ സെമിയിലെ പ്ലേയിങ് ഇലവനെ ഫൈനലിലും ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത. സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ അര്‍ഷ്ദീപിനെ പരിഗണിക്കാന്‍ ടീം മാനേജ്‌മെന്റ് മുതിര്‍ന്നേക്കില്ല. പാകിസ്ഥാനെതിരായ ഫൈനലില്‍ വൈഭവ്-അഭിഷേക് സഖ്യം ഓപ്പണര്‍മാരായി തുടരും. സഞ്ജു വണ്‍ ഡൗണില്‍ കളിച്ചേക്കും. എന്നാല്‍ ഫൈനലിലും നിരാശപ്പെടുത്തിയാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ സഞ്ജുവിന്റെ സ്ഥാനം തുലാസിലാകും.

English Summary

Sanju Samson’s poor performance against Sri Lanka in the Asian Games semi-final has made fans anxious about his place in the final against Pakistan. With Vaibhav Sooryavanshi and Ishan Kishan solidifying their spots alongside captain Shreyas Iyer and Tilak Varma, Samson faces tough competition. Although India is likely to retain the same playing XI on Japan’s spin-friendly pitch, any failure in the final could jeopardize his spot for the upcoming West Indies T20 series.

Follow Us