AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

2027 World Cup: ലോകകപ്പ് 2027; ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിൽ, ഇംഗ്ലണ്ടിന് വേറെ ഗ്രൂപ്പ്

Cricket World Cup 2027 India Australia Clash Set for Group Stage: ഗ്രൂപ്പ് എയില്‍ ഇന്ത്യ, ഓസ്‌ട്രേലിയ, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, സിംബാബ്വെ, ഒരു യോഗ്യതാ ടീം എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. 2023ലെ ലോകകപ്പ് ഫൈനലിന്റെ ആവര്‍ത്തനമായി ഇന്ത്യയും ഓസ്‌ട്രേലിയയും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഏറ്റുമുട്ടും. ഒക്ടോബര്‍ 7ന് കേപ് ടൗണിലാണ് മത്സരം.

2027 World Cup: ലോകകപ്പ് 2027; ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിൽ, ഇംഗ്ലണ്ടിന് വേറെ ഗ്രൂപ്പ്
ഇന്ത്യ-പാകിസ്ഥാന്‍ Image Credit source: PTI
Shiji M K
Shiji M K | Published: 02 Oct 2026 | 08:20 AM

2027ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നീ മൂന്ന് രാജ്യങ്ങളിലായാണ് അടുത്ത വര്‍ഷത്തെ ലോകകപ്പ് നടക്കുന്നത്. ഒക്ടോബര്‍ 2ന് മത്സരങ്ങള്‍ ആരംഭിച്ച് നവംബര്‍ 21ന് ഫൈനലോടെ ടൂര്‍ണമെന്റ് അവസാനിക്കും. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും ഇന്ത്യയും ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അതേസമയം 2019ലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് ഇന്ത്യയെയും ഓസ്‌ട്രേലിയയെയും ഗ്രൂപ്പ് ഘട്ടത്തില്‍ നേരിടേണ്ടി വരില്ല.

ഇന്ത്യയും ഓസ്‌ട്രേലിയയും ഗ്രൂപ്പ് എയില്‍

ഗ്രൂപ്പ് എയില്‍ ഇന്ത്യ, ഓസ്‌ട്രേലിയ, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, സിംബാബ്വെ, ഒരു യോഗ്യതാ ടീം എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. 2023ലെ ലോകകപ്പ് ഫൈനലിന്റെ ആവര്‍ത്തനമായി ഇന്ത്യയും ഓസ്‌ട്രേലിയയും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഏറ്റുമുട്ടും. ഒക്ടോബര്‍ 7ന് കേപ് ടൗണിലാണ് മത്സരം. 2023ലെ ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ കിരീടം സ്വന്തമാക്കിയത്. ഇന്ത്യയുടെ മറ്റൊരു പ്രധാന മത്സരവും ഒക്ടോബര്‍ 10ന് നടക്കും. ജോഹന്നാസ്ബര്‍ഗില്‍ പാകിസ്താനെയാണ് ഇന്ത്യ നേരിടുന്നത്.

ഇംഗ്ലണ്ട് ഗ്രൂപ്പ് ബിയില്‍

ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ്, ശ്രീലങ്ക, ബംഗ്ലാദേശ്, ഒരു യോഗ്യതാ ടീം എന്നിവരാണ് ഗ്രൂപ്പ് ബിയില്‍. ഒക്ടോബര്‍ 8ന് ബംഗ്ലാദേശിനെതിരെയാണ് ഇംഗ്ലണ്ടിന്റെ ലോകകപ്പ് പോരാട്ടത്തിന് തുടക്കം. നമീബിയയിലെ വിന്‍ഡ്‌ഹോക്കിലാണ് മത്സരം. ഒക്ടോബര്‍ 13ന് അതേ വേദിയില്‍ ശ്രീലങ്കയെ ഇംഗ്ലണ്ട് നേരിടും. തുടര്‍ന്ന് ഒക്ടോബര്‍ 16ന് ഗ്‌കെബെര്‍ഹയില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് മത്സരം. ഒക്ടോബര്‍ 20ന് ഹരാരെയില്‍ യോഗ്യത നേടിയെത്തുന്ന ടീമിനെ നേരിടുന്ന ഇംഗ്ലണ്ട്, ഒക്ടോബര്‍ 23ന് ഗ്‌കെബെര്‍ഹയില്‍ ന്യൂസിലാന്‍ഡിനെതിരായ മത്സരത്തോടെയാണ് ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയാക്കുക.

Also Read: ബെഞ്ചിലിരിക്കാൻ എന്തിനാ വാം-അപ്പ്! പിണങ്ങി സ്ഥലം വിട്ട് റൊണാൾഡോ; 7-ാം നമ്പറിൽ വേറെ ആളെയിറക്കാൻ പോർചുഗൽ!

എങ്ങനെ മുന്നേറും?

രണ്ട് ഗ്രൂപ്പുകളിലെയും ആദ്യ മൂന്ന് സ്ഥാനക്കാരും മികച്ച നാലാം സ്ഥാനക്കാരായ ഒരു ടീമും ചേര്‍ന്നാണ് അടുത്ത ഘട്ടമായ സൂപ്പര്‍ 7ല്‍ പ്രവേശിക്കുക. സൂപ്പര്‍ 7 ഘട്ടത്തിന് ശേഷം ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സെമിഫൈനലിലേക്ക് യോഗ്യത നേടും. നവംബര്‍ 17, 18 തീയതികളിലാണ് സെമിഫൈനലുകള്‍. നവംബര്‍ 21ന് ജോഹന്നാസ്ബര്‍ഗിലാണ് ഫൈനല്‍.

ലോകകപ്പിന് മുന്നോടിയായി യോഗ്യതാ മത്സരങ്ങളും നടക്കും. ഒക്ടോബര്‍ 2, 4, 6 തീയതികളിലെ സൂപ്പര്‍ സീരീസ് മത്സരങ്ങളിലൂടെയാണ് അവസാന ഗ്രൂപ്പ് ഘട്ട മത്സരാര്‍ത്ഥിയെ തീരുമാനിക്കുക. 2027 ലോകകപ്പില്‍ ആകെ 14 ടീമുകളാണ് പങ്കെടുക്കുന്നത്. ദക്ഷിണാഫ്രിക്കയും സിംബാബ്വെയും ആതിഥേയരെന്ന നിലയില്‍ നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. മറ്റ് ടീമുകളുടെ യോഗ്യത റാങ്കിങ്ങും യോഗ്യതാ മത്സരങ്ങളും അടിസ്ഥാനമാക്കിയാണ് പൂര്‍ത്തിയാകുക.

English Summary

The fixtures for the 2027 Cricket World Cup have been announced. India, Australia and Pakistan are placed in the same group, setting up key group-stage matches ahead of the tournament in South Africa, Zimbabwe and Namibia.

Follow Us