മലയാളിപ്പെൺകരുത്തിൽ വെള്ളി വെടിവച്ചിട്ടു; ഏഷ്യൻ ഗെയിംസ് മെഡൽ വേട്ട തുടങ്ങി ഇന്ത്യ; ചരിത്ര നേട്ടവുമായി വിദർശ
Vidarsa Vinod wins silver in Asian Games shooting: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ ഇളവേണിൽ വാളറിവൻ, മലയാളി താരം വിദർശ വിനോദ്, സോനം മസ്‌കർ എന്നിവരടങ്ങിയ ഇന്ത്യൻ ടീം വെള്ളി മെഡൽ കരസ്ഥമാക്കി. ചൈനയ്ക്കാണ് സ്വർണം. ജപ്പാൻ ടീം വെങ്കലം കരസ്ഥമാക്കി. 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ ആണിത്. ഈ നേട്ടത്തോടെ ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് മെഡൽ നേടുന്ന ആദ്യ മലയാളി എന്ന നേട്ടത്തിന് ഉടമയായിരിക്കുകയാണ് കോഴിക്കോട് തിരുവമ്പാടി സ്വദേശിനി വിദർശ വിനോദ്.

Vidarsa Vinod Wins Silver In Asian Games Shooting
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്കരുത്തിൽ മെഡൽ വേട്ട ആരംഭിച്ച് ഇന്ത്യ. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ ഇളവേണിൽ വാളറിവൻ, മലയാളി താരം വിദർശ വിനോദ്, സോനം മസ്‌കർ എന്നിവരടങ്ങിയ ടീം വെള്ളി മെഡൽ കരസ്ഥമാക്കി. ചൈനയ്ക്കാണ് സ്വർണം. ജപ്പാൻ ടീം വെങ്കലം കരസ്ഥമാക്കി. 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ ആണിത്. ഈ നേട്ടത്തോടെ ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് മെഡൽ നേടുന്ന ആദ്യ മലയാളി എന്ന നേട്ടത്തിന് ഉടമയായിരിക്കുകയാണ് കോഴിക്കോട് തിരുവമ്പാടി സ്വദേശിനി വിദർശ വിനോദ്.
വിദർശയുടെ ആദ്യത്തെ ഏഷ്യൻ ഗെയിംസാണിത്. “ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചതിൽ വലിയ അഭിമാനമുണ്ട്. 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ എന്റെ പരമാവധി പ്രകടനം പുറത്തെടുക്കാൻ എനിക്ക് സാധിച്ചു. ഈ നേട്ടത്തിൽ ഞാൻ വളരെ സന്തോഷവതിയാണ്.” എന്ന് മത്സര ശേഷം വിദർശ പ്രതികരിച്ചു.
“തുടക്കത്തിൽ വലിയ സമ്മർദ്ദം ഉണ്ടാകുമെന്ന് ഞാൻ കരുതിയിരുന്നു. ആദ്യ നിമിഷങ്ങളിൽ ചെറിയ പതർച്ച തോന്നിയെങ്കിലും, മറ്റേതൊരു സാധാരണ മത്സരത്തെയും പോലെയാണ് ഇതും എന്ന് മനസ്സിലായതോടെ സമ്മർദ്ദം മാറി. അതേ സമയക്രമവും അതേ രീതികളുമാണ് ഇവിടെയും പാലിക്കേണ്ടത്. അത് തിരിച്ചറിഞ്ഞതോടെ മത്സരം ആസ്വദിച്ച് ഷൂട്ട് ചെയ്യാൻ സാധിച്ചു.” എന്ന് വിദർശ പറഞ്ഞു.
50 മീറ്റർ റൈഫിൾ ഇനത്തിലും വിദർശ മത്സരിക്കുന്നുണ്ട്. ഇന്നത്തെ മെഡൽ വലിയ ആത്മവിശ്വാസം നൽകുന്നുണ്ടെന്ന് വിദർശ പറഞ്ഞു. കേരളത്തിൽ തുടരാൻ ആഗ്രഹമുണ്ടെന്നും കേരളം ജോലി നൽകിയാൽ സ്വീകരിക്കുമെന്നും വിദർശ പറഞ്ഞു.കുടുംബത്തിൻറെയും കോച്ചിൻറെയുമെല്ലാം പിന്തുണയോടെയാണ് ഇവിടെ വരെ എത്താൻ കഴിഞ്ഞതെന്ന് വിദർശ പറഞ്ഞു. ടൂർണമെന്റിന് മുന്നോടിയായി ഡൽഹിയിൽ നടന്ന പരിശീലന ക്യാമ്പുകൾ മാനസികമായും ശാരീരികമായും വലിയ പിന്തുണ നൽകിയെന്നും വിദർശ കൂട്ടിച്ചേർത്തു
ഏഷ്യൻ ഗെയിംസിൽ വുഷു പുരുഷന്മാരുടെ ചാങ്ഖുവാൻ ഫൈനലിൽ മത്സരിച്ച ഇന്ത്യയുടെ സൂരജ് സിങ് മയാങ്ലാംബാം 9.683 ആകെ സ്‌കോറോടെ 11-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ടെക്‌ബോൾ വനിതാ സിംഗിൾസ് വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യയുടെ ക്വിംസി ജോക്വിം ഡിസൂസ ജപ്പാന്റെ യുയിന സകാമോട്ടോയോട് ആദ്യ സെറ്റിൽ (11-12) പരാജയപ്പെട്ട് മെഡൽ അവസരം നഷ്ടപ്പെടുത്തി.
ടെക്‌ബോൾ മിക്‌സഡ് ഡബിൾസിൽ ക്വിംസി ജോക്വിം ഡിസൂസയും മുഹമ്മദ് അനസ് ഇമ്രാൻ ബെഗും വെങ്കലത്തിനായി മത്സരിക്കുന്നുണ്ട്. ഹോക്കിയിൽ സ്വർണം നിലനിർത്താൻ പുരുഷ ടീമും കഴിഞ്ഞ തവണത്തെ വെങ്കിലും ഇത്തവണ സ്വർണമാക്കാൻ വനിതാ ടീമും ഇറങ്ങും, ഇൻഡൊനീഷ്യക്കെതിരേയാണ് ആദ്യമത്സരം. വുഷുവിൽ പുരുഷന്മാരുടെ ചാങ് ക്യൂൻ വിഭാഗത്തിൽ ഇന്ത്യൻ താരം സൂരജ് സിങ് മയാങ്ലാംബാം ഫൈനൽ റൗണ്ടിൽ മത്സരിക്കുന്നുണ്ട്.
English Summary
The Indian team, comprising Elavenil Valarivan, Malayali athlete Vidarsha Vinod, and Sonam Maskar, won the silver medal in the women’s 10m air rifle team event at the Asian Games. China secured the gold, while the Japanese team won the bronze. This marks India’s first medal at the 20th Asian Games. With this achievement, Vidarsha Vinod, a native of Thiruvambadi in Kozhikode, has become the first Malayali to win a shooting medal at the Asian Games.