AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

സുസുക്കി കപ്പ് T20I: ജപ്പാനെതിരേ ചരിത്ര മത്സരത്തിന് ഇന്ത്യ ഇറങ്ങുക ബിസിസിഐ ജഴ്സിയിൽ, പ്രശ്നമെല്ലാം പരിഹരിച്ചു

Indian cricket team will wear BCCI jersey in T20I against Japan: ജപ്പാനെതിരായ T20I മത്സരത്തിൽ ടീം ഇന്ത്യ ബിസിസിഐ ജഴ്‌സി ധരിക്കും. ഏഷ്യൻ ഗെയിംസ് മത്സരങ്ങൾക്കുള്ള പ്രത്യേക കിറ്റ് ടീമിന് ലഭിച്ചിട്ടുണ്ട്, അതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കപ്പെട്ടു എന്ന് അ‌ധികൃതർ വ്യക്തമാക്കി. ജപ്പാനിൽ കളിക്കുന്ന ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക കിറ്റിൻ്റെ ലഭ്യതയെയും അളവിനെയും ചൊല്ലി ആശങ്കകൾ ഉയർന്ന സാഹചര്യത്തിലാണ് ഈ വിശദീകരണം വന്നിരിക്കുന്നത്.

സുസുക്കി കപ്പ് T20I: ജപ്പാനെതിരേ ചരിത്ര മത്സരത്തിന് ഇന്ത്യ ഇറങ്ങുക ബിസിസിഐ ജഴ്സിയിൽ, പ്രശ്നമെല്ലാം പരിഹരിച്ചു
India Japan Suzuki Cup T20i MatchImage Credit source: BCCI TWITTER
Prasanth Kumar
Prasanth Kumar | Published: 20 Sep 2026 | 07:57 AM

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചു. ഏഷ്യൻ ഗെയിംസ് മത്സരങ്ങൾക്കായി ജപ്പാനിൽ എത്തിയ ഇന്ത്യൻ ടീം ജപ്പാനെതിരേ ചരിത്രപ്രധാനമായ ഒരു T20I മത്സരം കളിക്കുന്നുണ്ട്, ഈ മത്സരത്തിനായി ബിസിസിഐയുടെ ജഴ്സി ധരിച്ച് ഇന്ത്യൻ ടീം ഇറങ്ങും. അ‌തേസമയം ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് മത്സരങ്ങൾക്ക് ഔദ്യോഗിക ഏഷ്യൻ ഗെയിംസ് കിറ്റ് ധരിച്ചാകും ഇന്ത്യ കളിക്കുക. നേരത്തെ ജപ്പാനിൽ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിന്റെ ജഴ്സി സംബന്ധിച്ച് ചില പ്രശ്നങ്ങൾ നേരിട്ടിരുന്നു. താരങ്ങൾക്ക് ചേരുന്ന അളവിലുള്ള ജഴ്സി ലഭിക്കാത്തതിനെ തുടർന്നാണ് പ്രശ്നം നേരിട്ടത്.

എന്നാൽ പ്രശ്നങ്ങൾ പരിഹരിച്ചതായും ഏഷ്യൻ ഗെയിംസ് മത്സരങ്ങൾക്കായി ഇന്ത്യൻ ടീമിന് ഔദ്യോഗിക ഏഷ്യൻ ഗെയിംസ് കിറ്റ് ലഭിച്ചുകഴിഞ്ഞതായും യുവജനകാര്യ-കായിക മന്ത്രാലയത്തിലെ (MYAS) ഒരു ഉദ്യോഗസ്ഥൻ ശനിയാഴ്ച എഎൻഐയോട് (ANI) പറഞ്ഞു. “ജപ്പാനെതിരായ മത്സരത്തിൽ ടീം ഇന്ത്യ ബിസിസിഐ ജേഴ്‌സി ധരിക്കും. ടൂർണമെൻ്റിലെ ബാക്കി മത്സരങ്ങൾക്കുള്ള ഏഷ്യൻ ഗെയിംസ് കിറ്റ് ടീമിന് ലഭിച്ചിട്ടുണ്ട്, അതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കപ്പെട്ടു,” എന്ന് മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

Also Read: അഫ്ഗാനെ തൂത്തുവാരി, ഇനി ലക്ഷ്യം ഏഷ്യൻ ഗെയിംസ്; നയം വ്യക്തമാക്കി ക്യാപ്റ്റൻ ശ്രേയസ് അയ്യർ

ജപ്പാനെതിരായ ഇന്ത്യയുടെ മത്സരം ഏഷ്യൻ ഗെയിംസ് മത്സരങ്ങളുടെ ഭാഗമല്ല, അതുകൊണ്ടാണ് ജപ്പാനെതിരേ ഇന്ത്യൻ ടീം തങ്ങളുടെ സാധാരണ കിറ്റ് ധരിച്ച് കളിക്കുന്നതെന്നും മന്ത്രാലയ വൃത്തങ്ങൾ വിശദീകരിച്ചു. എന്നാൽ ജപ്പാനിലെ ഇന്ത്യയുടെ മറ്റ് മത്സരങ്ങൾക്കായി, കിറ്റിൻ്റെ അളവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കപ്പെടുകയും അവർക്ക് ആവശ്യമായ കിറ്റ് ലഭിക്കുകയും ചെയ്തിട്ടുണ്ട് എന്ന് മന്ത്രാലയ വൃത്തങ്ങൾ വിശദീകരിച്ചു.

ജപ്പാനിൽ കളിക്കുന്ന ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക കിറ്റിൻ്റെ ലഭ്യതയെയും അളവിനെയും ചൊല്ലി ആശങ്കകൾ ഉയർന്ന സാഹചര്യത്തിലാണ് ഈ വിശദീകരണം വന്നിരിക്കുന്നത്. ഇന്ത്യ-ജപ്പാൻ നയതന്ത്ര ബന്ധത്തിൻ്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ പുരുഷ ടീം ജപ്പാനുമായി ഒരു ടി20 അന്താരാഷ്ട്ര മത്സരം കളിക്കുമെന്ന് ബിസിസിഐ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ജപ്പാൻ പ്രധാനമന്ത്രിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ, ഉച്ചകോടിക്കിടെയുണ്ടായ ധാരണയുടെ അടിസ്ഥാനത്തിൽ ആരംഭിച്ച ‘സ്പോർട്ട് 75’ എന്ന സംരംഭത്തിൻ്റെ ആദ്യ ചുവടുവെപ്പായിരിക്കും ഈ ഇന്ത്യ-ജപ്പാൻ ടി20 മത്സരം. കായികരംഗത്ത് ഇന്ത്യയും ജപ്പാനും തമ്മിലുള്ള പരസ്പര സഹകരണവും ജനങ്ങൾ തമ്മിലുള്ള ബന്ധവും പ്രോത്സാഹിപ്പിക്കാനാണ് ഇത് ലക്ഷ്യമിടുന്നത് എന്ന് ബിസിസിഐയുടെ പത്രക്കുറിപ്പ് പറയുന്നു.

സെപ്റ്റംബർ 22-ന് ടോച്ചിഗി പ്രിഫെക്ചറിലെ സാനോ ഇൻ്റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ചാണ് ‘സുസുക്കി കപ്പ്’ മത്സരം നടക്കുക. അ‌തേസമയം, ജപ്പാനിലെ ഐച്ചി-നഗോയയിൽ സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെയാണ് ഇരുപതാമത് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. ഇന്ത്യ 36 കായിക ഇനങ്ങളിൽ ഇതിൽ പങ്കെടുക്കുന്നുണ്ട്. സെപ്റ്റംബർ 28-ന് ക്വാർട്ടർ ഫൈനൽ ഘട്ടത്തിൽ ആണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ കളി.

ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വൈഭവ് സൂര്യവംശി, യാഷ് താക്കൂർ, വിപ്രജ് നിഗം – എന്നിവരാണ് ജപ്പാൻ ടി20 മത്സരത്തിനും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടീമിലുള്ളത്.

English Summary

Team India will wear the BCCI jersey for the ‘Suzuki Cup’ T20I match against Japan, scheduled for September 22 at the Sano International Cricket Ground in Tochigi Prefecture. Officials confirmed that the team has received the special kit intended for the Asian Games and that the issue regarding it has been resolved. This clarification follows concerns raised about the availability and sizing of the official kit for the Indian team playing in Japan.

Follow Us