IND vs AUS: ഓസീസിന് തലവേദനയായി വീണ്ടും പരിക്ക്; ട്രാവിസ് ഹെഡിന് അടുത്ത മത്സരം നഷ്ടമാകുമെന്ന് റിപ്പോർട്ട് | Australia's Travis Head Could Miss Boxing Day Test, Says Report Malayalam news - Malayalam Tv9

IND vs AUS: ഓസീസിന് തലവേദനയായി വീണ്ടും പരിക്ക്; ട്രാവിസ് ഹെഡിന് അടുത്ത മത്സരം നഷ്ടമാകുമെന്ന് റിപ്പോർട്ട്

Published: 

18 Dec 2024 16:02 PM

Travis Head Injury Update: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന് പിന്നാലെ ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡിന് പരിക്കേറ്റതായി റിപ്പോര്‍ട്ട്. പരിക്കിനെ തുടർന്ന് താരത്തിന് അടുത്ത മത്സരം നഷ്ടമാകുമെന്നാണ് വിവരം.

1 / 5ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ​ഗാബ ടെസ്റ്റ് സമനിലയിലായതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡിന് പരിക്കെന്ന് റിപ്പോര്‍ട്ട്. (Image Credits: PTI)

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ​ഗാബ ടെസ്റ്റ് സമനിലയിലായതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡിന് പരിക്കെന്ന് റിപ്പോര്‍ട്ട്. (Image Credits: PTI)

2 / 5

അരക്കെട്ടിൽ ഹെഡിന് പരിക്കേറ്റതായും വരാനിരിക്കുന്ന ബോക്സിം​ഗ് ഡേ ടെസ്റ്റും മെൽബൺ ടെസ്റ്റും താരത്തിന് നഷ്ടമാകുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ക്രിക്കറ്റ് ഓസ്ട്രേലിയ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. (Image Credits: PTI)

3 / 5

ഇന്ത്യയ്ക്ക് എതിരായ രണ്ടാം ഇന്നിം​ഗ്സിൽ 10 മിനിറ്റിൽ താഴെ മാത്രമാണ് ട്രാവിസ് ഹെഡ് ഫീൽഡ് ചെയ്യാൻ ഇറങ്ങിയിരുന്നത്. കമന്റേറ്റര്‍ ബ്രെട്ട് ലീയും ഓസ്‌ട്രേലിയന്‍ ടീം വക്താവും താരത്തിന് പരിക്കേറ്റതായി തറപ്പിച്ച് പറഞ്ഞു. (Image Credits: PTI)

4 / 5

​ഗാബ ടെസ്റ്റിലെ താരം ഹെഡ് ആയിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 152 റണ്‍സ് നേടിയ താരം രണ്ടാം ഇന്നിം​ഗ്സിൽ 17 റണ്‍സിന് പുറത്തായി. (Image Credits: PTI)

5 / 5

ബോർഡർ ​ഗവാസ്കർ ട്രോഫിയിലെ റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമനാണ് താരം. മൂന്ന് മത്സരങ്ങളില്‍ നിന്ന് 409 റണ്‍സാണ് ഹെഡിന്റെ സമ്പാദ്യം. (Image Credits: PTI)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്