Ballon d’Or 2024 : മെസിയും റൊണാൾഡോയുമില്ല; ആർക്ക് ലഭിക്കും ബാലൺ ഡി’ഓർ? പുരസ്കാരദാന ചടങ്ങ് എപ്പോൾ, എവിടെ ലൈവായി കാണാം?
Ballon d'Or 2024 Live Streaming Updates : കഴിഞ്ഞ 16 വർഷത്തിന് ശേഷം ഇതാദ്യമായിട്ടാണ് ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമില്ലാത്ത ബാലൺ ഡി'ഓർ നോമിനേഷൻ പട്ടിക. ഇന്ത്യൻ സമയം അർധ രാത്രി 1.15നാണ് പുരസ്കാരദാന ചടങ്ങ് ആരംഭിക്കുക.
ഫുട്ബോളിൽ പുതിയ യുഗത്തിന് തുടക്കമിട്ട 16 വർഷങ്ങൾക്ക് ശേഷം ലയണൽ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരുകൾ ഇല്ലാത്ത ബാലൺ ഡി’ഒറിനാണ് പാരിസിലെ തിയറ്റർ യു ഷാലെറ്റ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. കഴിഞ്ഞ വർഷം ഖത്തർ ലോകകപ്പ് നേട്ടത്തോടെ മെസി തൻ്റെ എട്ടാം ബാലൺ ഡി’ഓർ നേടിയതോടെ മെസി-റൊണാൾഡോ യുഗത്തിന് അവസാനമായി. ഇത്തവണ ഇരുവരുടെയും പേരുകൾ ബാലൺ ഡി’ഓറിനുള്ള നോമിനേഷൻ പട്ടികയിൽ ഇല്ല. ആരാകും പുതിയ യുഗത്തിന് തുടക്കം കുറിക്കാൻ കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ.
ദേശീയ ടീമിൽ വലിയ മികവ് പുലർത്തിയില്ലെങ്കിലും ക്ലബ് ഫുട്ബോളിൽ റയൽ മാഡ്രിഡിൻ്റെ ചാമ്പ്യൻസ് ലീഗ് നേട്ടത്തിന് പ്രധാന പങ്കുവഹിച്ച വിനീഷ്യസ് ജൂനിയർക്കാകും ഇത്തവണത്തെ ബാലൺ ഡി’ഓറിന് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. വിനീഷ്യസ് മാത്രമല്ല മാഞ്ചസ്റ്റർ സിറ്റിയുടെ സെൻട്രൽ ഡിഫൻഡർ താരം റോഡ്രി, പ്രധാന സ്ട്രൈക്കർ ഏർലിങ് ഹാലൻഡ് എന്നിവരും ഈ പട്ടികയിൽ പ്രധാനികളാണ്. 1956 മുതൽ ഫ്രഞ്ച് ഫുട്ബോളാണ് ബാലൺ ഡി’ഓർ പുരസ്കാരം നിർണയിക്കുന്നതും സമ്മാനിക്കുന്നതും. തിരഞ്ഞെടുക്കപ്പെട്ട സ്പോർട്സ് ജേർണലിസ്റ്റുകൾ, പത്ത് മികച്ച താരങ്ങൾ എന്നിവർ ചേർന്ന് രേഖപ്പെടുത്തുന്ന വോട്ടിൻ്റെ അടിസ്ഥാനത്തിലാണ് അതാത് വർഷത്തെ ബാലൺ ഡി’ഓറിനെ തിരഞ്ഞെടുക്കുക. മികച്ച പുരുഷ താരങ്ങൾക്ക് പുറമെ, വനിത താരം, ഗോൾകീപ്പർ, കോച്ച്, യുവതാരം തുടങ്ങിയ ബാലൺ ഡി’ഓറിലൂടെ കണ്ടെത്തും.
ബാലൺ ഡി’ഓർ 2024നുള്ള നാമനിർദേശങ്ങൾ
- വിനീഷ്യസ് ജൂനിയർ (ബ്രസീൽ, റയൽ മാഡ്രിഡ്)
- ഏർലിങ് ഹാലൻഡ് (നോർവെ, മാഞ്ചസ്റ്റർ സിറ്റി)
- കില്യൻ എംബാപ്പെ (ഫ്രാൻസ്, പിഎസ്ജി)
- റോഡ്രി (സ്പെയിൻ, മാഞ്ചസ്റ്റർ സിറ്റി)
- ജൂഡ് ബെല്ലിങ്ഹാം (ഇംഗ്ലണ്ട്, റയൽ മാഡ്രിഡ്)
- ഹക്കൻ ചലഹ്നോളൂ (തർക്കി, ഇൻ്റർ മിലാൻ)
- ഡാനി കർവഹാൾ (സ്പെയിൻ, റയൽ മാഡ്രിഡ്)
- റൂബെൻ ഡയസ് (പോർച്ചുഗൽ, മാഞ്ചസ്റ്റർ സിറ്റി)\
- ആർതെം ഡോവ്ബിക് (യുക്രെയിൻ, നിപ്രോ/ ജിറോണ/ റോമ
- ഫിൽ ഫോഡൻ (ഇംഗ്ലണ്ട്, മാഞ്ചസ്റ്റർ സിറ്റി)
- അലജാന്ദ്രോ ഗ്രിമാൽഡോ (നോർവെ, ബയർ ലെവെർറൂക്സെൻ)
- മാറ്റ് ഹമ്മെൽസ് (ജർമനി, ബോറൂസിയ ഡോർട്ട്മുണ്ട്)
- ഹാരി കെയ്ൻ (ഇംഗ്ലണ്ട്, ബയൺ മ്യൂണിക്)
- ടോണി ക്രൂസ് (ജർമനി, റയൽ മാഡ്രിഡ്)
- അഡെനോള ലുക്ക്മാൻ (നൈജീരിയ, അറ്റലാൻ്റാ)
- എമിലിയാനോ മാർട്ടിനെസ് (അർജൻ്റീന, ആസ്റ്റൺ വില്ല)
- ലൌത്വാരോ മാർട്ടിനെസ് (അർജൻ്റീന, ഇൻ്റർ മിലാൻ)
- മാർട്ടിൻ ഒഡിഗാർഡ് (നോർവെ, ആഴ്സെനൽ)
- ഡാനി ഒളിമോ (സ്പെയിൻ, ആർബി ലെയ്പസിഗ്/ ബാഴ്സലോണ)
- കോൾ പാൾമെർ (ഇംഗ്ലണ്ട്, മാഞ്ചസ്റ്റർ സിറ്റി/ ചെൽസി)
- ഡെക്ലാൻ റൈസ് (ഇംഗ്ലണ്ട്, ആഴ്സെനൽ)
- അൻ്റോണിയോ റൂഡിഗർ (ജർമനി, റയൽ മാഡ്രിഡ്)
- വില്യം സാലിബഹ (ഫ്രാൻസ് ആഴ്സനെൽ)
- ബുകായോ സാക്ക (ഇംഗ്ലണ്ട്, അഴ്സനെൽ)
- ഫെഡെറിക്കോ വാൽവെർഡെ (യുറുഗ്വെയ്, റയൽ മാഡ്രിഡ്)
- വിറ്റിനാ (പോർച്ചുഗൾ, പിഎസ്ജി)
- നിക്കോ വില്യംസ് (സ്പെയിൻ, അത്ലെറ്റികോ ക്ലബ്)
- ഫ്ലോറിയൻ വൃറ്റ്സ് (ജർമനി, ബയെർ ലെവറൂക്സെൻ)
- ഗ്രാനിറ്റ് ഷാക്കാ (സ്വിറ്റ്സർലാൻ, ബയെർ ലെവറൂക്സെൻ)
- ലാമിൻ യമാൽ (സ്പെയിൻ, ബാഴ്സലോണ)
ബാലൺ ഡി’ഓർ പുരസ്കാരദാന ചടങ്ങ് എപ്പോൾ എവിടെ കാണാം?
ഇന്ന് ഒക്ടോബർ 28-ാം തീയതിയാണ് (ഇന്ത്യൻ സമയം അനുസരിച്ച് ഒക്ടോബർ 29) ബാലൺ ഡി’ഓർ പുരസ്കാരം ജേതാവിനെ കണ്ടെത്തുക. ഇന്ത്യൻ സമയം പുലർച്ചെ 1.15ന് പാരിസിലെ തിയറ്റർ ഡ്യു ഷാലെറ്റിൽ വെച്ച് നടക്കുന്ന പ്രത്യേക ചടങ്ങിൽ വെച്ചാണ് ഇത്തവണത്തെ ബാലൺ ഡി’ഓർ ആര് സ്വന്തമാക്കിയെന്ന് അറിയാൻ സാധിക്കുക. സോണി ലിവ് ആപ്ലിക്കേഷനിലൂടെ പുരസ്കാരദാന ചടങ്ങ് തത്സമയം കാണാൻ സാധിക്കുന്നതാണ്. ടെലിവിഷനിൽ സോണി നെറ്റ്വർക്കിൻ്റെ സ്പോർട്സ് ചാനലുകളിലൂടെയും അവാർഡ്ദാന ചടങ്ങ് തത്സമയം കാണാൻ സാധിക്കും