Abhimanyu Easwaran: ദേശീയ ടീമിലെത്തിയിട്ട് മൂന്ന് കൊല്ലം!; ഇന്ത്യൻ ജഴ്സിക്കായുള്ള കാത്തിരിപ്പ് തുടർന്ന് അഭിമന്യു ഈശ്വരൻ

Abhimanyu Easwarans Wait Continues: ദേശീയ ടീമിൽ കളിക്കാനുള്ള അഭിമന്യു ഈശ്വരൻ്റെ കാത്തിരിപ്പ് തുടരുന്നു. ടീമിലെത്തിയിട്ട് മൂന്ന് വർഷമായെങ്കിലും താരം ഇതുവരെ ഇന്ത്യൻ ടീമിനായി കളിച്ചിട്ടില്ല.

Abhimanyu Easwaran: ദേശീയ ടീമിലെത്തിയിട്ട് മൂന്ന് കൊല്ലം!; ഇന്ത്യൻ ജഴ്സിക്കായുള്ള കാത്തിരിപ്പ് തുടർന്ന് അഭിമന്യു ഈശ്വരൻ

അഭിമന്യു ഈശ്വരൻ

Updated On: 

01 Aug 2025 11:04 AM

ഇന്ത്യൻ ജഴ്സിക്കായുള്ള കാത്തിരിപ്പ് തുടർന്ന് ബംഗാൾ ഓപ്പണർ അഭിമന്യു ഈശ്വരൻ. ദേശീയ ടീമിലെത്തിയിട്ട് മൂന്ന് വർഷമായെങ്കിലും താരം ഇതുവരെ ഇന്ത്യക്കായി കളിച്ചിട്ടില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെട്ടെങ്കിലും ഒരു കളിയിലും താരം കളിച്ചില്ല. കരുൺ നായർ നാല് മത്സരങ്ങൾ കളിച്ചപ്പോഴും ഈശ്വരന് ഒരു അവസരം പോലും ലഭിച്ചില്ല.

2022 ഡിസംബറിൽ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് താരം ആദ്യമായി ദേശീയ ടീമിൽ ഉൾപ്പെട്ടത്. അന്ന് പരിക്കേറ്റ രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി ടീമിലെത്തിയെങ്കിലും താരം പരമ്പരയിൽ കളിച്ചില്ല. 2024 ഒക്ടോബറിൽ ഓസ്ട്രേലിയയിൽ വച്ച് നടന്ന ബോർഡർ – ഗവാസ്കർ ട്രോഫിയ്ക്കുള്ള ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിലും ആ പരമ്പരയിലും കളിച്ചില്ല. ഈ പരമ്പരയ്ക്ക് പിന്നാലെ രോഹിത് ശർമ്മയും വിരാട് കോലിയും വിരമിച്ചു. ഇതോടെ ഈശ്വരന് അവസരം കിട്ടുമെന്നായിരുന്നു പ്രതീക്ഷ.

Also Read: India vs England: ഒടുവിൽ കരുൺ നായർക്കൊരു ഫിഫ്റ്റി; അഞ്ചാം ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു

എന്നാൽ, ശുഭ്മൻ ഗിൽ ഓപ്പണിംഗിലേക്ക് തിരികെയെത്തിയതും സായ് സുദർശൻ മൂന്നാം നമ്പറിൽ കളിച്ചതും ഈശ്വരന് തിരിച്ചടിയായി. കരുൺ നായരിൻ്റെ തിരിച്ചുവരവിനും വിലകൊടുക്കേണ്ടിവന്നത് ഈശ്വരനാണ്. അഭിമന്യു ഈശ്വരൻ ടീമിലെത്തിയതിന് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറിയത് 15 പേരാണ്. ഇതിൽ സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, രജത് പടിദാർ, സായ് സുദർശൻ തുടങ്ങിയവരൊക്കെ ഇങ്ങനെ അരങ്ങേറിയവരിൽ ഉൾപ്പെടും. എന്നിട്ടും അഭിമന്യു ഈശ്വരന് വിളി വന്നില്ല.

ഇംഗ്ലണ്ട് ടീമിനെതിരായ സീനിയർ ടീമിൻ്റെ പര്യടനത്തിന് മുൻപ് എ ടീമിനെതിരെ കളിച്ച ഇന്ത്യ എ ടീമിൻ്റെ നായകൻ അഭിമന്യു ഈശ്വരനായിരുന്നു. ഈ പരമ്പരയിൽ സീനിയർ താരങ്ങളടക്കം ഇന്ത്യ എ ടീമിൽ ഉൾപ്പെട്ടിരുന്നു. എന്നിട്ടും ഈശ്വരന് സീനിയർ ടീമിൽ അവസരം ലഭിച്ചില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 48 ശരാശരിയിൽ 7841 റൺസാണ് താരത്തിനുള്ളത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ