AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs England: ഒടുവിൽ കരുൺ നായർക്കൊരു ഫിഫ്റ്റി; അഞ്ചാം ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു

India Lose 6 Wickets For 204 Runs On First Day: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൻ്റെ ആദ്യ ദിനത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് നഷ്ടം. കരുൺ നായർ 52 റൺസുമായി ക്രീസിലുണ്ട്.

India vs England: ഒടുവിൽ കരുൺ നായർക്കൊരു ഫിഫ്റ്റി; അഞ്ചാം ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു
കരുൺ നായർImage Credit source: PTI
abdul-basith
Abdul Basith | Published: 01 Aug 2025 06:52 AM

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു. ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒന്നാം ദിനം അവസാനിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് എന്ന നിലയിലാണ്. തിരിച്ചുവരവിൽ തൻ്റെ ആദ്യ ഫിഫ്റ്റി നേടിയ കരുൺ നായർ (52) ക്രീസിൽ തുടരുകയാണ്. കരുൺ ആണ് ടോപ്പ് സ്കോറർ. ഇംഗ്ലണ്ടിനായി ഗസ് അറ്റ്കിൻസണും ജോഷ് ടോങും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് സ്കോർബോർഡിൽ 10 റൺസ് ആയപ്പോൾ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ട് റൺസ് നേടിയ യശസ്വി ജയ്സ്വാളിനെ വീഴ്ത്തി ഗസ് അറ്റ്കിൻസൺ ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ സമ്മാനിച്ചു. കെഎൽ രാഹുൽ (14) ക്രിസ് വോക്സിൻ്റെ ഇരയായി. മൂന്നാം വിക്കറ്റിൽ സായ് സുദർശനും ശുഭ്മൻ ഗില്ലും ചേർന്ന് ഇന്ത്യയെ രക്ഷപ്പെടുത്തിയെടുത്താൻ ശ്രമമാരംഭിച്ചു. എന്നാൽ ഇല്ലാത്ത റണ്ണിനോടിയ ഗിൽ (21) ഗസ് അറ്റ്കിൻസണിൻ്റെ നേരിട്ടുള്ള ത്രോയിൽ റണ്ണൗട്ടായതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. 45 റൺസാണ് സഖ്യം മൂന്നാം വിക്കറ്റിൽ കണ്ടെത്തിയത്.

Also Read: India vs England: മഴയിൽ നനഞ്ഞ് ഓവൽ ടെസ്റ്റ്, വിക്കറ്റുകൾ കളഞ്ഞുകുളിച്ച് ഇന്ത്യ

പിന്നാലെ സായ് സുദർശനും വീണു. 38 റൺസ് നേടിയ താരം ജോഷ് ടോങിൻ്റെ ഇരയായി. രവീന്ദ്ര ജഡേജയും (9) ധ്രുവ് ജുറേലും (19) വേഗം പുറത്തായതോടെ ഇന്ത്യ വീണ്ടും പ്രതിസന്ധിയിലായി. ജഡേജ ടോങിന് മുന്നിൽ വീണപ്പോൾ ജുറേലിൻ്റെ വിക്കറ്റ് അറ്റ്കിൻസൺ സ്വന്തമാക്കി. ആറ് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെന്ന നിലയിലാണ് കരുൺ നായർക്കൊപ്പം വാഷിംഗ്ടൺ സുന്ദർ ക്രീസിൽ ഒരുമിക്കുന്നത്. ഈ സഖ്യം അപരാജിതമായ 51 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടെ കരുൺ നായർ തൻ്റെ ഫിഫ്റ്റിയും തികച്ചു. കരുണിനൊപ്പം വാഷിംഗ്ടൺ സുന്ദറും നോട്ട് ഔട്ടായി (19) ക്രീസിലുണ്ട്.