AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Aiden Markram: ബവുമ മുന്നില്‍ നിന്നു നയിച്ചു, രണ്ടാം ഇന്നിങ്‌സില്‍ ആശങ്കകളുണ്ടായിരുന്നു; മര്‍ക്രം പറയുന്നു

Aiden Markram about Temba Bavuma: 282 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 212 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്ക 138 റണ്‍സിന് പുറത്തായി. എന്നാല്‍ രണ്ടാം ഇന്നിങ്‌സിലായിരുന്നു മത്സരത്തിന്റെ ട്വിസ്റ്റ്

Aiden Markram: ബവുമ മുന്നില്‍ നിന്നു നയിച്ചു, രണ്ടാം ഇന്നിങ്‌സില്‍ ആശങ്കകളുണ്ടായിരുന്നു; മര്‍ക്രം പറയുന്നു
കിരീടം നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം Image Credit source: PTI
jayadevan-am
Jayadevan AM | Updated On: 15 Jun 2025 13:20 PM

27 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഐസിസിയുടെ ഒരു പ്രധാന കിരീടം ദക്ഷിണാഫ്രിക്ക സ്വന്തമാക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് കീഴടക്കിയാണ് ദക്ഷിണാഫ്രിക്ക ജേതാക്കളായത്. 207 പന്തില്‍ 136 റണ്‍സ് നേടിയ എയ്ഡന്‍ മര്‍ക്രമിന്റെയും 134 പന്തില്‍ 66 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ടെംബ ബവുമയുടെയും ബാറ്റിങാണ് ദക്ഷിണാഫ്രിക്കയെ കിരീടനേട്ടത്തിലേക്ക് നയിച്ചത്. കളിയിലെ താരവും മര്‍ക്രമായിരുന്നു. കിരീടനേട്ടത്തിന് പിന്നാലെ ബവുമയെ പ്രശംസിച്ച് മര്‍ക്രം രംഗത്തെത്തി.

ടീമിന് വേണ്ടി ബവുമ പൊരുതിയെന്ന് മര്‍ക്രം പറഞ്ഞു. അദ്ദേഹം മുന്നില്‍ നിന്നു നയിച്ചു. അദ്ദേഹത്തിന്റെ പ്രകടനം വിലപ്പെട്ടതായിരുന്നുവെന്നും മര്‍ക്രം വ്യക്തമാക്കി. പരിക്കേറ്റിട്ടും ടീമിനായി ബവുമ ബാറ്റ് ചെയ്തിരുന്നു. ബവുമയുടെ പോരാട്ടവീര്യത്തിന് പ്രശംസയേറുകയാണ്. ഈ സാഹചര്യത്തിലാണ് ബവുമയെ പ്രശംസിച്ച് മര്‍ക്രമും രംഗത്തെത്തിയത്.

അദ്ദേഹത്തിന് വേദനിച്ചിട്ടും മൈതാനത്തിന് പുറത്തുപോകാന്‍ തയ്യാറായില്ല. റണ്‍സ് നേടുന്നതിലായിരുന്നു ശ്രദ്ധ. ആ റണ്‍സുകള്‍ ഏറെ വിലപ്പെട്ടതായിരുന്നു. ബാറ്റിങില്‍ മികച്ച പാര്‍ട്ട്ണര്‍ഷിപ്പുണ്ടാക്കാന്‍ ബവുമ ശ്രമിച്ചെന്നും മര്‍ക്രം വ്യക്തമാക്കി.

Read Also: Temba Bavuma: ‘ക്വോട്ട പ്ലയർ, തടിയൻ, ഉറക്കം തൂങ്ങി’; പരിഹാസങ്ങൾ കരുത്താക്കി ബവുമ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന് നൽകിയത്

രണ്ടാം ഇന്നിംഗ്‌സിൽ നിരവധി ആശങ്കകളുമായാണ് തങ്ങൾ എത്തിയത്. കുറച്ച് ഭാഗ്യം ആവശ്യമായിരുന്നു. ക്രീസില്‍ കൂടുതല്‍ സമയം ചെലവഴിക്കാനും റണ്‍സ് കണ്ടെത്താനും സാധിച്ചു. എല്ലാ ടെസ്റ്റ് താരങ്ങളും കളിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലമാണ് ലോര്‍ഡ്‌സ്. ഇവിടെ ഫൈനല്‍ കളിക്കുന്ന അവിശ്വസനീയമായ സവിശേഷതയാണ്. ഏറ്റവും സവിശേഷമായ ദിവസങ്ങളിലൊന്നാണ് ഇതെന്നും മര്‍ക്രം വ്യക്തമാക്കി.

282 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 212 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്ക 138 റണ്‍സിന് പുറത്തായി. എന്നാല്‍ രണ്ടാം ഇന്നിങ്‌സിലായിരുന്നു മത്സരത്തിന്റെ ട്വിസ്റ്റ്. ഓസീസിനെ 207 റണ്‍സിന് പുറത്താക്കാന്‍ പ്രോട്ടീസിന് സാധിച്ചു. തുടര്‍ന്ന് വിജയലക്ഷ്യം അനായാസമായി മറികടന്നു.