Anderson Tendulkar Trophy: പട്ടൗഡിയെ പാടെ മറക്കാതെ സച്ചിന്‍; ക്രിക്കറ്റ് ഇതിഹാസത്തിന്റെ ഇടപെടലില്‍ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ വരുന്നത് ‘വലിയ മാറ്റം’?
India vs England test tournament: അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ആന്‍ഡേഴ്‌സണ്‍-തെണ്ടുല്‍ക്കര്‍ ട്രോഫിയുടെ ലോഞ്ചിങ് ഇവന്റ് മാറ്റിവച്ചു. ജൂണ്‍ 14ന് പരിപാടി നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്
മുന്‍ താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറോടും, ജയിംസ് ആന്‍ഡേഴ്‌സണോടുമുള്ള ആദരസൂചകമായി ജൂണ്‍ 20ന് ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആന്‍ഡേഴ്‌സണ്‍-തെണ്ടുല്‍ക്കര്‍ ട്രോഫി എന്ന പേരിലാകും അറിയപ്പെടുന്നത്. മുന്‍താരം ഐഎകെ പട്ടൗഡിയുടെ പേരിലാണ് നേരത്തെ ടൂര്‍ണമെന്റ് നടത്തിയിരുന്നത്. എന്നാല്‍ പട്ടൗഡിയുടെ പേര് ടൂര്‍ണമെന്റില്‍ നിന്നും മാറ്റുന്നതിനെതിരെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ രംഗത്തെത്തിയെന്നാണ് റിപ്പോര്‍ട്ട്. പട്ടൗണ്ടിയുടെ പേര് പാടെ നീക്കരുതെന്ന് അദ്ദേഹം ബിസിസിഐയോട് അഭ്യര്‍ത്ഥിച്ചതായി ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തു.
തുടര്‍ന്ന് ഇതുസംബന്ധിച്ച് ബിസിസിഐയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഐസിസി ചെയര്‍മാന്‍ ജയ് ഷായും വിഷയത്തില്‍ ഇടപെട്ടെന്നാണ് വിവരം. തുടര്‍ന്ന് പട്ടൗഡിയുടെ പേരും ടൂര്‍ണമെന്റിന്റെ ഭാഗമാക്കാന്‍ തീരുമാനമായതായാണ് സൂചന. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തുന്ന താരത്തിനോ, അല്ലെങ്കില്‍ കിരീടം നേടുന്ന ക്യാപ്റ്റനോ പട്ടൗഡിയുടെ പേരിലുള്ള മെഡല്‍ നല്‍കാനാണ് നിലവിലെ ആലോചന. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ഉടനുണ്ടായേക്കും.
പട്ടൗഡിയോടുള്ള ബഹുമാനാര്‍ത്ഥം അദ്ദേഹത്തിന്റെ പേരില്‍ വ്യക്തിഗത പ്രകടന അവാര്‍ഡ് സമര്‍പ്പിക്കണമെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് മുന്നില്‍ ബിസിസിഐ വച്ച നിര്‍ദ്ദേശം. മത്സരം നടക്കുന്നത് ഇംഗ്ലണ്ടിലാണെന്നും, അതുകൊണ്ട് തീരുമാനമെടുക്കേണ്ടത് ഇസിബിയാണെന്നും ബിസിസിഐ വൃത്തങ്ങള്‍ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. ഇസിബിക്കും ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്നാണ് സൂചന.




അതേസമയം, അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ആന്‍ഡേഴ്‌സണ്‍-തെണ്ടുല്‍ക്കര്‍ ട്രോഫിയുടെ ലോഞ്ചിങ് ഇവന്റ് മാറ്റിവച്ചു. ജൂണ്‍ 14ന് പരിപാടി നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. പരിപാടി എന്ന് നടത്തുമെന്ന് വ്യക്തമല്ല. ചിലപ്പോള്‍ ലോഞ്ചിങ് ഇവന്റ് റദ്ദാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ലോര്‍ഡ്‌സില്‍ പരിപാടി നടത്താനായിരുന്നു മുന്‍തീരുമാനം. പുതിയ തീയതിക്കായി കുറച്ചുകൂടി കാത്തിരിക്കേണ്ടി വന്നേക്കാമെന്ന് ഇസിബി വൃത്തങ്ങള്‍ വ്യക്തമാക്കി.