Asia Cup 2025: പുതിയ റോളിലും മികവ് തെളിയിച്ച് സഞ്ജു; ടി20 ലോകകപ്പിൽ പ്രതീക്ഷ വെക്കാമോ?

Sanju Samson vs Srilanka: അഞ്ചാം നമ്പറിലും സഞ്ജുവിൻ്റെ മികച്ച പ്രകടനം. ശ്രീലങ്കക്കെതിരെ അഞ്ചാമനായി കളത്തിലെത്തിയ സഞ്ജു 39 റൺസാണ് നേടിയത്.

Asia Cup 2025: പുതിയ റോളിലും മികവ് തെളിയിച്ച് സഞ്ജു; ടി20 ലോകകപ്പിൽ പ്രതീക്ഷ വെക്കാമോ?

സഞ്ജു സാംസൺ

Published: 

27 Sep 2025 | 06:35 AM

അഞ്ചാം നമ്പറിലും മികവ് തെളിയിച്ച് സഞ്ജു സാംസൺ. ശ്രീലങ്കക്കെതിരെ ഇന്നലെ നടന്ന സൂപ്പർ ഫോർ മത്സരത്തിൽ അഞ്ചാമതായി ക്രീസിലെത്തിയ സഞ്ജു, 23 പന്തിൽ 39 റൺസ് നേടി ടീം സ്കോറിൽ നിർണായക പങ്കുവഹിച്ചിരുന്നു. മധ്യനിരയിൽ റൺ നിരക്ക് താഴാതെ പിടിച്ചുനിർത്തി തിലക് വർമ്മയ്ക്കൊപ്പം ഒരു മികച്ച കൂട്ടുകെട്ടിലും സഞ്ജു പങ്കാളിയായി.

അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലേക്കുള്ള ടീം ബിൽഡിങാണ് ഇപ്പോൾ നടക്കുന്നത്. ഓപ്പണർ റോളിൽ അഭിഷേക് ശർമ്മയ്ക്ക് പകരം മറ്റൊരാൾ എന്നത് ചിന്തിക്കാനാവില്ല. വൈസ് ക്യാപ്റ്റൻ ആയതുകൊണ്ട് ശുഭ്മൻ ഗിലും ക്യാപ്റ്റൻ ആയതുകൊണ്ട് സൂര്യകുമാർ യാദവും ടീമിൽ തുടരും. തിലക് വർമ്മയ്ക്കും ഭീഷണിയില്ല. ഭീഷണിയുണ്ടായിരുന്നത് സഞ്ജുവിനാണ്. ഓപ്പണറായിരുന്ന താരം പരിചയമില്ലാത്ത അഞ്ചാം നമ്പരിൽ കളിക്കുന്നു. ആ സ്ഥാനത്ത് നല്ല പ്രകടനങ്ങൾ നടത്താനായില്ലെങ്കിൽ ഊഴം കാത്തുനിൽക്കുന്ന നിരവധി പേർക്കായി സ്ഥാനമൊഴിയേണ്ടിവരും. എന്നാൽ, സഞ്ജു പുതിയ റോളിലും കഴിവ് തെളിയിച്ചു.

Also Read: Asia Cup 2025: ആവേശപ്പോരിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം; അപരാജിതരായി ഫൈനലിലേക്ക്‌

ഇന്നലെ അഭിഷേക് ശർമ്മ കഴിഞ്ഞാൽ ഇന്ത്യൻ നിരയിൽ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നത് സഞ്ജുവിനാണ്. മുൻപ് പലതവണ തൻ്റെ വിക്കറ്റെടുത്ത ഹസരങ്കയെ ആ സമ്മർദ്ദങ്ങളൊന്നുമില്ലാതെ താരം കൈകാര്യം ചെയ്തു. ഇതൊക്കെ പോസിറ്റീവ് സൈനുകളാണ്. ഏഷ്യാ കപ്പിൽ മുൻപ് നടന്ന പല മത്സരങ്ങളിലും ബാറ്റിംഗ് ഓർഡർ ഷഫിൾ ചെയ്ത് എല്ലാ താരങ്ങൾക്കും അവസരമൊരുക്കാൻ മാനേജ്മെൻ്റ് ശ്രമിച്ചിരുന്നു. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ കളിയിൽ ഈ നീക്കം കാരണം അവസരം ലഭിക്കാതിരുന്നത് സഞ്ജുവിനാണ്.

അടുത്ത വർഷം ഫെബ്രുവരി – മാർച്ച് മാസങ്ങളിലായി ഇന്ത്യയും ശ്രീലങ്കയുമാണ് ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുക. ഇന്ത്യയാണ് നിലവിലെ ലോകജേതാക്കൾ. കഴിഞ്ഞ തവണ ടീമിലുണ്ടായിരുന്നെങ്കിലും സഞ്ജു ഒരു കളി പോലും കളിച്ചിരുന്നില്ല.

കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം