BCCI: റോ-കോയും ഗംഭീറും തമ്മില്‍ അകല്‍ച്ച, ടീമിനുള്ളില്‍ പ്രശ്‌നങ്ങള്‍? നിര്‍ണായക യോഗം ചേരാന്‍ ബിസിസിഐ

BCCI to hold crucial meeting: ബിസിസിഐ നിര്‍ണായക യോഗം ചേരും. ബുധനാഴ്ച റായ്പുരിലാകും യോഗം. നിരവധി വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും

BCCI: റോ-കോയും ഗംഭീറും തമ്മില്‍ അകല്‍ച്ച, ടീമിനുള്ളില്‍ പ്രശ്‌നങ്ങള്‍? നിര്‍ണായക യോഗം ചേരാന്‍ ബിസിസിഐ

Gautam Gambhir, Rohit Sharma, Virat Kohli

Published: 

01 Dec 2025 12:08 PM

മുംബൈ: ബിസിസിഐ ബുധനാഴ്ച നിര്‍ണായക യോഗം വിളിച്ചതായി റിപ്പോര്‍ട്ട്. ഭാവി പദ്ധതികളുടെ റോഡ് മാപ്പ് പുനഃക്രമീകരിക്കാനും, സെലക്ഷനിലെയും, ആശയവിനിമയത്തിലെയും പോരായ്മകള്‍ പരിഹരിക്കാനും ലക്ഷ്യമിട്ടാണ് നടപടി. റായ്പുരിലാകും യോഗം നടക്കുന്നത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനത്തിന്റെ അന്നാണ് യോഗം നടക്കുന്നത്. അതുകൊണ്ട് താരങ്ങളാരും യോഗത്തില്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. ടെസ്റ്റ് പരമ്പരയിലെ നിരാശജനകമായ പ്രകടനം ചര്‍ച്ചയാകും. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ചെങ്കിലും മാനേജ്‌മെന്റും സീനിയര്‍ താരങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഇക്കാര്യങ്ങളില്‍ വ്യക്തത തേടുകയും കൂടിയാണ് യോഗത്തിന്റെ ലക്ഷ്യം.

ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ, ജോയിന്റ് സെക്രട്ടറി പ്രഭ്തേജ് സിംഗ് ഭാട്ടിയ, മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ, ദേശീയ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തേക്കുമെന്ന്‌ സ്‌പോർട്‌സർ റിപ്പോർട്ട് ചെയ്തു. ബിസിസിഐ പ്രസിഡന്റ് മിഥുൻ മൻഹാസ് പങ്കെടുക്കുമോയെന്ന് വ്യക്തമല്ല.

ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനം ആശങ്കാജനകമാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. നാട്ടില്‍ നടന്ന മത്സരത്തില്‍ പുറത്തെടുത്ത തന്ത്രങ്ങളില്‍ പാളിച്ചകളുണ്ടായി. വ്യക്തമായ ആസൂത്രണം വേണമെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

എന്നാല്‍ ചര്‍ച്ചകള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രമായി ഒതുങ്ങിനില്‍ക്കില്ല. മാനേജ്‌മെന്റും സീനിയര്‍ താരങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടോയെന്നതില്‍ വ്യക്തതയും ബിസിസിഐ തേടുന്നുണ്ടെന്നാണ് വിവരം. ടി20, ഏകദിന ലോകകപ്പുകള്‍ വരാനിരിക്കുകയാണ്. ഇതിന് മുമ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ബിസിസിഐ ലക്ഷ്യമിടുന്നത്.

Also Read: India vs South Africa : ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ, കോഹ്ലിക്ക് സെഞ്ചുറി

മാനേജ്‌മെന്റും വിരാട് കോഹ്‌ലി, രോഹിത് ശർമ്മ തുടങ്ങിയ മുതിർന്ന കളിക്കാരും തമ്മിലുള്ള ആശയവിനിമയത്തിലെ പാളിച്ചകളുണ്ടാകുന്നുവെന്നാണ് അഭ്യൂഹം. ഇന്ത്യൻ ഏകദിന ഡ്രസ്സിംഗ് റൂമിനുള്ളിലെ അന്തരീക്ഷം ആശങ്കാജനകമാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.

പരിശീലകന്‍ ഗൗതം ഗംഭീറും മുതിർന്ന കളിക്കാരായ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും തമ്മിലുള്ള ബന്ധം അത്ര നല്ലതല്ലെന്ന് ദൈനിക് ജാഗ്രണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുസംബന്ധിച്ച് ബിസിസിഐ ചര്‍ച്ച ചെയ്‌തേക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്. മുഖ്യ സെലക്ടര്‍ അജിത്ത് അഗാര്‍ക്കറും സീനിയര്‍ താരങ്ങളും തമ്മിലും പ്രശ്‌നമുണ്ടെന്നാണ് വിവരം.

ഓസ്ട്രേലിയൻ പരമ്പരയ്ക്കിടെ രോഹിത്തും അഗാർക്കറും പരസ്പരം അധികം സംസാരിച്ചിട്ടില്ല. കോഹ്‌ലിയും ഗംഭീറും പോലും പരസ്പരം അധികം സംസാരിച്ചിട്ടില്ല. ഇരുവരുടെയും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഗംഭീറിനെതിരെ സൈബറാക്രമണം നടത്തുന്നതില്‍ ബിസിസിഐയ്ക്ക് അസ്വസ്ഥതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും