India vs South Africa : ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ, കോഹ്ലിക്ക് സെഞ്ചുറി
വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി നേട്ടമാണ് സ്കോർ ഉയർത്താൻ സഹായിച്ചത്. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കക്ക് പിടിച്ച് നിൽക്കാനായില്ല
ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് 17 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 349 റൺസ് നേടി. വിരാട് കോഹ്‌ലിയുടെ (135) സെഞ്ച്വറി നേട്ടമാണ് സ്കോർ ഉയർത്താൻ സഹായിച്ചത്. ക്യാപ്റ്റൻ കെ.എൽ. രാഹുലും (60) രോഹിത് ശർമ്മയും (57) ചേർന്ന് ഉയർത്തിയ റൺ കൂട്ടുകെട്ട് മികച്ച ഇന്നിംഗ്സാണ് ഇന്ത്യക്ക് നൽകിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 49.2 ഓവറിൽ 332 റൺസിന് ഓൾഔട്ടായി. മാത്യു (72), ആൻസൺ (70), ബോഷ് (67) എന്നിവർ ടീമിനെ പിടിച്ചുനിർത്താൻ ശ്രമിച്ചെങ്കിലും വിജയം നേടാനായില്ല. ഇന്ത്യൻ ബൗളിംഗ് നിരയിൽ കുൽദീപ് യാദവ് 4 വിക്കറ്റുകൾ നേടി മികച്ച പ്രകടനം കാഴ്ചവച്ചു. ഹർഷിത് റാണ 3 വിക്കറ്റുകളും അർഷ്ദീപ് സിംഗ് 2 വിക്കറ്റുകളും പരിധി കൃഷ്ണ ഒരു വിക്കറ്റും നേടി.
Game, set, match! 💪
Prasidh Krishna bags the final wicket as #TeamIndia clinch a thrilling contest in Ranchi to go 1⃣-0⃣ up 🙌
Scorecard ▶️ https://t.co/MdXtGgRkPo#INDvSA | @IDFCFIRSTBank pic.twitter.com/yHpkRnlEVk
— BCCI (@BCCI) November 30, 2025
റെക്കോർഡ് നേട്ടത്തിൽ കോഹ്ലി
120 പന്തിൽ 11 ബൗണ്ടറികളും ഏഴ് സിക്സറുകളും അടക്കം 135 റൺസാണ് കോഹ്ലി അടിച്ചു കൂട്ടിയത്. 52-ാം ഏകദിന സെഞ്ച്വറിയാണ് കോഹ്ലിക്കിത്. ഒരൊറ്റ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സെഞ്ച്വറികൾ നേടിയ താരമെന്ന റെക്കോർഡാണ് കോഹ്ലി സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ സച്ചിൻ നേടിയ 51 സെഞ്ച്വറികളുടെ റെക്കോർഡാണ് കോഹ്ലി മറികടന്നത്.